കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് മാതൃഭൂമിയ്‌ക്കെതിരെയുള്ള വിജയമല്ല, ഒരു പ്രതിഷേധമാണ്- സി നാരായണന്‍

Google Oneindia Malayalam News

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സി നാരായണന്‍ ജനറല്‍ സെക്രട്ടറിയായി വിജയിച്ചത് റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ്. വേജ് ബോര്‍ഡ് സമരത്തിന്റെ പേരില്‍ മാതൃഭൂമിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട മാധ്യമ പ്രവര്‍ത്തകനാണ് സി നാരായണന്‍.

മാതൃഭൂമിയുടെ കോട്ടയ്ക്കല്‍ യൂണിറ്റില്‍ ചീഫ് സബ് എഡിറ്റര്‍ ആയിരിയ്‌ക്കെയാണ് ന്യൂസ് എഡിറ്ററോട് കയര്‍ത്തു സംസാരിച്ചു എന്ന നിസ്സാര കാര്യം പറഞ്ഞ് അദ്ദേഹത്തെ പിരിച്ചുവിടുന്നത്. മാസങ്ങള്‍ നീണ്ട സസ്‌പെന്‍ഷന്‍, അതോടൊപ്പം ഏകപക്ഷീയമായ അന്വേഷണം- ഇതിനെല്ലാം ഒടുവിലായിരുന്നു പിരിച്ചുവിടല്‍.

കെയുഡബ്ല്യുജെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സി നാരായണനുമായി വണ്‍ഇന്ത്യയുടെ പ്രതിനിധി ഫോണില്‍ സംസാരിച്ചു. ശക്തമായ ഒരു കൂട്ടായ്മയായി പത്രപ്രവര്‍ത്തക യൂണിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ച് അദ്ദേഹത്തിന് കൃത്യമായ കാഴ്ചപ്പാടുണ്ട്.

C Narayanan

ഈ വിജയം മാതൃഭൂമിയ്‌ക്കെതിരെയുള്ള വിജയമാണോ?

മാതൃഭൂമിയ്‌ക്കെതിരെയുള്ള വിജയം എന്നാണ് സി നാരാണയന്റെ വിജയത്തെ പലരും വിശേഷിപ്പിച്ചത്. എന്നാല്‍ താന്‍ ഇതിനെ അങ്ങനെ കാണുന്നില്ലെന്നാണ് നാരായണന്‍ പറയുന്നത്. മാതൃഭൂമി എന്ന സ്ഥാപനം തന്റെ ശത്രുവല്ല. വ്യക്തികളോടും ശത്രുതയില്ല.

മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ അനിശ്ചിതത്വം സംബന്ധിച്ച് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് ഈ വിജയം. മാധ്യമ മേഖലയിലെ കരാര്‍ വത്കരണം, തൊഴില്‍ അരക്ഷിതാവസ്ഥ തുടങ്ങിയവയോടുള്ള ശക്തമായ പ്രതിഷേധം തന്നെ ആണ് ഈ വിജയം.

മാതൃഭൂമിയിലെ ബഹുഭൂരിപക്ഷം വരുന്ന മാധ്യമ പ്രവര്‍ത്തകരും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. എന്നാല്‍ കേരളത്തിലെ മാറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്കെല്ലാം തന്നെ തൊഴില്‍ മേഖലയിലെ പ്രശ്നങ്ങളോടുള്ള കടുത്ത പ്രതിഷേധമാണ് ഇപ്പോള്‍ പ്രകടിപ്പിച്ചിരിയ്ക്കുന്നത്.

C Narayanan

വേജ് ബോര്‍ഡ് സമരം ഇനി എങ്ങനെ?

വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടുകഴിഞ്ഞതാണ്. എങ്കിലും പല സ്ഥാപനങ്ങളിലും ഇത് നടപ്പാക്കിയിട്ടില്ല. നടപ്പാക്കിയ പല സ്ഥലങ്ങളിലും ഭാഗികമായി മാത്രമേ നടപ്പിലാക്കിയിട്ടും ഉള്ളു. ഈ വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളും പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണം എന്ന് സുപ്രീം കോടതി ഉത്തരവുണ്ട്.

C Narayanan

വേജ് ബോര്‍ഡ് വിഷയത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോവുക എന്നതും ഒരു സമരം തന്നെയാണ്. സമരം എന്ന് പറഞ്ഞാല്‍ ധര്‍ണയോ പിക്കറ്റിംഗോ മാത്രമല്ല. സമ്മര്‍ദ്ദവും, നിയമനടപടികളും എല്ലാം സമരത്തിന്റെ ഭാഗം തന്നെ. പ്രത്യക്ഷ സമരത്തിനിറങ്ങേണ്ട ഘട്ടം വന്നാല്‍ അത് ചെയ്യുക തന്നെ വേണം.

ഇന്ത്യാവിഷന്‍ പ്രശ്‌നത്തില്‍ എന്ത് ചെയ്യാനാണ് ഉദ്ദേശിയ്ക്കുന്നത്?

ഇന്ത്യാവിഷനിലെ പ്രശ്‌നം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ല. പഴയ ഭാരവാഹികള്‍ക്കാണ് അത് സംബന്ധിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ അറിയുക.

ഇപ്പോഴും മറ്റ് സ്ഥാപനങ്ങളില്‍ ജോലിയ്ക്ക് കയറിയിട്ടില്ലാത്ത ഇന്ത്യാവിഷനിലെ മാധ്യമ പ്രവര്‍ത്തകരേയും മുമ്പ് ഇക്കാര്യത്തില്‍ ഇടപെട്ടവരേയും എല്ലാം വിളിച്ച് ചേര്‍ത്ത് വിശദമായി ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തുന്നതാകും ഉചിതം. ഈ വിഷയത്തില്‍ മുന്‍ധാരണകള്‍ വച്ചുപുലര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല.

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരോടുള്ള നിലപാട് എന്തായിരിയ്ക്കും

നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തക യൂണിയനില്‍ അംഗത്വമില്ല. ഇക്കാര്യത്തില്‍ ഒരു മാറ്റം വേണം. കുറച്ച് വര്‍ഷങ്ങള്‍ക്കകം തന്നെ സ്ഥിരം ജീവനക്കാരേക്കാള്‍ കരാര്‍ ജീവനക്കാരാകുന്ന സാഹചര്യം വരും എന്ന് ഉറപ്പാണ്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ അവകാശങ്ങള്‍ നിര്‍ബന്ധമായും സംരക്ഷിയ്ക്കപ്പെടേണ്ടതാണ്.

Mathrubhumi

മാധ്യമ പ്രവര്‍ത്തനം ഏകതൊഴിലായി സ്വീകരിച്ചിട്ടുള്ള കരാര്‍ ജീവനക്കാരെ സംബന്ധിച്ച് കൃത്യമായ കണക്കെടുക്കണം. കൃത്യമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അവരെ കൂടി കേരള പത്രപ്രവര്‍ത്തക യൂണിയനുള്ളിലേയ്ക്ക് കൊണ്ടുവരണം എന്നതാണ് വ്യക്തിപരമായ ആഗ്രഹം. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാകുമെന്നാണ് പ്രതീക്ഷ

പ്രത്യേകമായി ചെയ്യണം എന്ന് ആഗ്രഹിയ്ക്കുന്ന പദ്ധതികള്‍ വല്ലതും മനസ്സിലുണ്ടോ?

ഏത് സമയവും ജോലി നഷ്ടപ്പെട്ടുപോകാവുന്ന അവസ്ഥയിലാണ് പല മാധ്യമപ്രവര്‍ത്തകരും. പ്രത്യേകിച്ച് കരാര്‍ ജീവനക്കാര്‍. പെട്ടെന്നൊരു ദിവസം ജോലി നഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് സഹായം നല്‍കാന്‍ ഒരു സംവിധാനം യൂണിയന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുക്കണം. ഒരു ക്ഷേമ നിധിയെന്ന രീതിയില്‍ ഇത് വികസിപ്പിച്ചെടുത്താല്‍ പലര്‍ക്കും അത് വളരെ സഹായകരമാകും.

അതിന് ആദ്യം കരാര്‍ ജീവനക്കാരെ കൂടി സംഘടനയുടെ ഭാഗമാക്കേണ്ടതുണ്ട്.

English summary
Interview with newly elected KUWJ General Secretary C Narayanan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X