സർക്കാറിന് ഭീതിയുണ്ട്, അവർ കഴിയുന്നത് പോലെയൊക്കെ കർഷകരെ നേരിട്ടു കൊണ്ടിരിക്കും: കെവി ബിജു
കാർഷിക കടങ്ങള്‍ എഴുതിതള്ളുക, ലഖിംപൂർ ഖേരി ആക്രമണത്തിലെ എല്ലാ പ്രതികളേയും ശിക്ഷിക്കുക, കുറഞ്ഞ താങ്ങുവിലയ്ക്ക് പുറമെ സ്വാമിനാഥന്‍ കമ്മീഷന്‍ നിർദേശങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ പത്തോളം ആവശ്യങ്ങളുമായി കർഷക സംഘടനകള്‍ പ്രഖ്യാപിച്ച സമരം ഇന്ന് ആറാം ദിനത്തിലേക്ക് കടക്കുകകയാണ്. പഞ്ചാബില്‍ നിന്നുള്ള കർഷകരാണ് പ്രധാനമായും സമര മുഖത്തുള്ളത്.
ദില്ലി ലക്ഷ്യമാക്കി പഞ്ചാബിന്റെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് പുറപ്പെട്ട കർഷകരെ ഹരിയാന അതിർത്തിയായ ശംഭുവില്‍ ഹരിയാന പൊലീസ് തടഞ്ഞിരിക്കുകയാണ്. ആദ്യ മൂന്ന് ഘട്ട ചർച്ചകളും പരാജയപ്പെട്ടെങ്കിലും ഞായറാഴ്ച നടക്കുന്ന നാലാം ഘട്ട ചർച്ചയില്‍ പ്രതീക്ഷ അർപ്പിച്ച് ശംഭുവില്‍ തന്നെ തുടരുകയാണ് കർഷകർ. സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) എന്നിവരാണ് നിലവിലെ സമരത്തിന് നേതൃത്വം നല്‍കുന്നത്.

നാലാം ഘട്ട സമരത്തിലും സർക്കാർ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് പോകുമെന്നാണ് കിസാൻ മോർച്ച (രാഷ്ട്രീയേതരം) വിഭാഗം ദേശീയ കോർഡിനേഷന്‍ മെമ്പറും മലയാളിയുമായ കെവി ബിജു ശംഭു അതിർത്തിയില്‍ വണ്‍ഇന്ത്യ മലയാളത്തിനോട് വ്യക്തമാക്കുന്നത്.
സർക്കാർ അയയുന്നു
മുന്നാം ഘട്ട ചർച്ചകള്‍ രാത്രി രണ്ട് മണി വരെ നടന്നു. ആദ്യമായി സർക്കാർ ഒന്ന് അയഞ്ഞതായി തോന്നുന്നു. കർഷകരുടെ കടം എഴുതി തള്ളല്‍, എംഎസ്പി, ഡബ്ല്യൂടിഒ തുടങ്ങിയ വിഷയങ്ങളില്‍ ഒരു പദ്ധതി എഴുതി തയ്യാറാക്കിയിട്ട് ഞായറാഴ്ച ചർച്ചയ്ക്ക് വരുമെന്ന് അറിയിച്ചിരിക്കുകയാണ്. അദ്യമായിട്ട് സർക്കാറിന്റെ നിലപാടില്‍ ഒരു അയവ് തോന്നുന്നു. അതുകൊണ്ടാണ് ഞായറാഴ്ച വരെ സമാധാനപരമായി ഇവിടെ ഇരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സർക്കാറിന് ഭീതി
സർക്കാറിന് വലിയ ഭീതി ഉയർത്തുന്ന സമരമാണ് ഇത്. മുന്‍ നിലപാടുകളില്‍ നിന്നും അല്‍പം അയഞ്ഞിട്ടുള്ളത് തന്നെ ഈ ഭീതികാരണമാണ്. ഏതൊക്കെ തരത്തില്‍ കർഷകരെ നേരിടാന്‍ പറ്റുമോ ആ തരത്തിലൊക്കെ നേരിടും. അതാണ് സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ ഹരിയാന പൊലീസ് നടത്തുന്ന അക്രമ നടപടികള്‍ വ്യക്തമാക്കുന്നത്.
സംയുക്ത കിസാന്‍ മോർച്ചയിലെ പിളർപ്പ്
നിലവില്‍ രാഷ്ട്രീയേതര സംഘടനകളാണ് സമരം നയിക്കുന്നത്. നേരത്തെ സമരം നടത്തിയ സംയുക്ത കിസാന്‍ മോർച്ചയില്‍ ഒരു പിളർപ്പ് ഉണ്ടായി. രാഷ്ട്രീയ വിഭാഗങ്ങളില്‍ നിന്നും ഞങ്ങള്‍ മാറുന്നതിന് ചില കാരണങ്ങളുണ്ട്. രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ 9 സംഘടനകളും എഐകെസിസിയുടെ 8 സംഘടനകളും മറ്റ് ചില സംഘടനകളുമായി ആകെ 19 പേർ ചേർന്നിട്ടാണ് സംയുക്ത കിസാന്‍ മോർച്ച രൂപീകരിച്ചത്.
സംയുക്ത കിസാന്‍ മോർച്ച രൂപീകരണ സമയത്ത് ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. പൂർണ്ണമായും ഇതൊരു രാഷ്ട്രീയ ഇതര പ്രക്ഷോഭമായിരിക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. അതായത് സംഘടനയിലെ പ്രധാനപ്പെട്ട ആളുകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാല്‍ ആ തീരുമാനത്തിന് വിരുദ്ധമായി പഞ്ചാബിലെ ചില സംഘടനകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി ഇവർ സർക്കാറിന് ഒരു കത്ത് എഴുതുകയും ചെയ്തു. മൂന്ന് കാർഷിക നയങ്ങളും പിന്‍വലിക്കേണ്ടതില്ല. ഒരെണ്ണം പിന്‍വലിച്ചാല്‍ മതി. ഒരെണ്ണം മോഡല്‍ ആക്ടായി സംസ്ഥാനങ്ങള്‍ക്ക് അയച്ചാല്‍ മതി, മറ്റൊരെണ്ണത്തില്‍ ഭേദഗതി വരുത്തിയാല്‍ മതി എന്നായിരിന്നു കത്തില്‍ പറഞ്ഞത്. ഇത് വളരെ വലിയ ചതിയാണ്. ഈ കത്ത് എഴുതിയതിന് പിന്നില്‍ പ്രവർത്തിച്ച ഒരു സംഘടനകളുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇങ്ങനെ ചതിക്കുന്നവരുമായി ഒരു സമരത്തിനും മുന്നോട്ട് പോകാനോ വിജയിക്കാനോ കഴിയില്ല.
രാകേഷ് ടികായത്ത്
ലംഘിപൂർ ഖേരി സംഭവത്തിന് ശേഷം രാകേഷ് ടികായത്ത് ഞങ്ങള്‍ ആരോടുമായി ആലോചിക്കാതെ സർക്കാറുമായി ഒരു ധാരണയുണ്ടാക്കി. അത് വലിയ ചതിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തേയും ഞങ്ങള്‍ സഹകരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. അദ്ദേഹം ചിലപ്പോള്‍ വേറെ അതിർത്തിയില്‍ സമരം ചെയ്യുന്നുണ്ടാകും. എന്തായാലും അദ്ദേഹവുമായി ഞങ്ങള്‍ സഹകരിക്കുന്നില്ല.
ഓള്‍ ഇന്ത്യ കിസാന്‍ സഭ
ഓള്‍ ഇന്ത്യ കിസാന്‍ സഭ എന്ന് പറയുന്നത് സി പി എമ്മിന്റെ ഭാഗമാണ്. കേന്ദ്രത്തില്‍ ബി ജെ പി സർക്കാർ കർഷകരോട് എങ്ങനെ പെരുമാറുന്നോ അതേ നയമാണ് കേരളത്തിലെ സി പി എം സർക്കാരും സ്വീകരിക്കുന്നത്. അവരും കർഷക ദ്രോഹികള്‍ തന്നെയാണ്. ആറുമാസമായി നെല്ലിന്റെ വില കൊടുക്കാത്ത കേരളം ഭരിക്കുന്ന പാർട്ടിയുടെ ഭാഗമായ സംഘടനയുമായി ചേർന്ന് ഞങ്ങള്‍ സമരം ചെയ്യേണ്ട ആവശ്യമില്ലാലോ. അവർ ആദ്യം അവരുടെ പാർട്ടിയുടെ നയങ്ങള്‍ തിരുത്തിയിട്ട് ഞങ്ങളോടൊപ്പം സമരത്തിന് വരട്ടെ.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications