ജനങ്ങളെ ഇടതുസർക്കാർ ചേർത്തുപിടിച്ചു ; ഐ ബി സതീഷ് 'വൺ ഇന്ത്യ'യോട്
സർക്കാരിനെതിരെ അപവാദ പ്രചരണങ്ങൾ നടത്താൻ ഒരുമിച്ചവരാണ് ഇടതുപക്ഷത്തെ എതിർക്കുന്നവരെന്ന് കാട്ടാക്കടയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഐ ബി സതീഷ്.ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടാകണം.ഭരണത്തുടർച്ചയുണ്ടായാൽ നവകേരളം സൃഷ്ടിക്കാനാകും.അഴിമതിരഹിതമായ പട്ടിണിയില്ലാത്ത കേരളം നിർമ്മിക്കണം.സംതൃപ്ത ജനസമൂഹത്തിൻ്റെ ഭാഗമായി കേരളത്തെ മാറ്റണം.അതിനായി, ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.'വൺ ഇന്ത്യ മലയാള'ത്തോട് സംസാരിക്കുകയായിരുന്നു സിറ്റിങ് എംഎൽഎ കൂടിയായ ഐ ബി സതീഷ്.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

ജനങ്ങളുടെ പ്രതികരണം വോട്ടായിമാറുമോ?
ഉറപ്പാണ് എൽഡിഎഫ്. ഇത്രയും കാലത്തെ തിരഞ്ഞെടുപ്പിനിടയിൽ സന്തോഷവും ആഹ്ലാദവും നിറഞ്ഞ മനസ്സും മുഖവുമായി വോട്ടർമാർ സ്ഥാനാർഥികളുടെ മുന്നിലേക്കെത്തുന്നത് ഇതാദ്യമാണ്. ഇടതുസർക്കാരിൻ്റെ ഭരണത്തിൽ ജനങ്ങൾ സംതൃപ്തരാണ്. ആർക്കും പരാതികളുമില്ല.എംഎൽഎ എന്നുള്ളതിൽ എനിക്കും സംതൃപ്തി.

വികസന പദ്ധതികൾ മുതൽക്കൂട്ടാകുമോ?
ജലസമൃദ്ധി പദ്ധതിയിൽ കേരളത്തിൽ തന്നെ ശ്രദ്ധേയമാണ് കാട്ടാക്കട മണ്ഡലം. ഇത്,സ്കൂൾ കുട്ടികൾ മുതൽ മുതിർന്നവർ വരെ തിരിച്ചറിയുന്ന ശ്രദ്ധിക്കുന്ന പദ്ധതിയാണ്.നേരത്തെ നടപ്പിലാക്കേണ്ട പദ്ധതിയായിരുന്നു. വൈകിയാണെങ്കിൽ പോലും വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞു. കാട്ടാക്കട മണ്ഡലം ഭൂഗർഭജലനിരപ്പ് അപകടകരമാം വിധം താഴ്ന്നു കൊണ്ടിരുന്ന സ്ഥലമായിരുന്നു. മനസ്സിൻ്റെ വികസനമാണ് മണ്ഡലം ആദ്യം ലക്ഷ്യം വച്ചത്. വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി.ഐക്യരാഷ്ട്രസഭയുടെ ലോക പുനർനിർമാണ സമ്മേളനത്തിൽ ലോകത്തെ ഏറ്റവും മികച്ച ജലസംരക്ഷണ മാതൃക കാട്ടാക്കടയിലെ ജലസമൃദ്ധിയാണെന്ന് അംഗീകരിക്കപ്പെട്ടു. കേന്ദ്ര ഭൂഗർഭ ജല വകുപ്പ് കേരളത്തിന് ഇതിൽ പുരസ്കാരവും നൽകി.

പോരാട്ടം എതുതരത്തിൽ?
കേരളം പ്രതിസന്ധിഘട്ടത്തിലായപ്പോൾ മുന്നോട്ടു നയിച്ച ഒരു ഇടതുമുന്നണി സർക്കാരും മുഖ്യമന്ത്രിയുമാണ് ഇവിടെ ഉണ്ടായിരുന്നത്.എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും സർക്കാരിനെതിരെ അപവാദ പ്രചരണങ്ങൾ നടത്താൻ ഒരുമിച്ചവരാണ് ഇടതുപക്ഷത്തെ എതിർക്കുന്നവർ. അവർക്കുള്ള മറുപടി ജനങ്ങൾ ജനവിധിയിലൂടെ നൽകും.

ഒരുതവണകൂടി എംഎൽഎആയാൽ?
നിരവധി പദ്ധതികൾ ഇനിയും നടപ്പിലാക്കാനുണ്ട്.കേരളത്തിലെ അഡ്വഞ്ചർ ടൂറിസം അക്കാദമി കാട്ടാക്കട മണ്ഡലത്തിലെ ശാസ്താംപാറയിലാണ്. ഇത് ആരംഭിക്കാൻ മുൻഗണന നൽകും. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. സർവകലാശാല ആസ്ഥാനം പണിതുയർത്താൻ വേണ്ട നടപടിക്രമങ്ങൾ നടപ്പിലാക്കണം. 50 ഹെക്ടറുകളില്ലെങ്കിലും കൂടുതൽ നെൽകൃഷി ആരംഭിക്കണം. തിരുവനന്തപുരം ജില്ലയിലെ നെല്ലറയായി കാട്ടാക്കടയെ മാറ്റണമെന്നാണ് ആഗ്രഹം. കർഷക പ്രാധാന്യമുള്ള മണ്ഡലമായി കാട്ടാക്കട മാറും.

ഇടതുപക്ഷത്തിന് ജനങ്ങൾ എന്തിന് വോട്ട് ചെയ്യണം?
ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടാകണം.ഭരണത്തുടർച്ചയുണ്ടായാൽ പുതിയ കേരളം സൃഷ്ടിക്കാനാകും. അഴിമതിരഹിതമായ പട്ടിണിയില്ലാത്ത കേരളം നിർമ്മിക്കണം. സംതൃപ്ത ജനസമൂഹത്തിൻ്റെ ഭാഗമായി കേരളത്തെ മാറ്റണം. അതിനായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം.

എതിരാളികൾ കരുത്തന്മാരാണോ?
എതിരാളികളുടെ രാഷ്ട്രീയം ദുർബലമാണ്. കഴിഞ്ഞ അഞ്ചുവർഷത്തെ അനുഭവങ്ങൾ ജനങ്ങളെ ചിലത് പഠിപ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവിതത്തിൽ കക്ഷിരാഷ്ട്രീയമില്ലാതെ ഇടപെട്ട ഒരു സർക്കാരാണ് കേരളത്തിലുള്ളത്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ജനങ്ങളെ ചേർത്തുപിടിച്ചു ഇടതുപക്ഷ സർക്കാർ. എല്ലാദിവസവും വൈകിട്ട് നടക്കുന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ശ്രവിക്കാൻ പതിനായിരങ്ങളാണ് കാതോർത്തിരുന്നത്. അതിലൂടെ ജനങ്ങൾ ഒരു രക്ഷകനെ കണ്ടു. ആ രക്ഷകനെ ആക്രമിക്കാൻ ശ്രമിച്ചവർ നാടിൻ്റെ ശത്രുക്കളാണ്. വ്യക്തികൾക്കുപരി ആശയത്തിനാണ് പ്രാധാന്യം.
കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം
-
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications