ലീഗിനേക്കാള്‍ സമീപിക്കാന്‍ കഴിയുന്നവരും വിശ്വസ്തരും ഇടത് പക്ഷമാണെന്ന് അവർ മനസ്സിലാക്കുന്നു: വി വസീഫ്
മലപ്പുറം: ലീഗ് കോട്ടയായ മലപ്പുറം തിരികെ പിടിക്കാന്‍ എല്‍ഡിഎഫ് ഇത്തവണ നിയോഗിച്ചിരിക്കുന്നത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായ വി വസീഫിനെയാണ്. പേരിനൊരു മത്സരമായിരിക്കില്ല ഇത്തവണ മലപ്പുറം സാക്ഷ്യം വഹിക്കുകയെന്ന് ഉറപ്പ് വരുത്താനുള്ള കഠിനശ്രമത്തിലാണ് ഓരോ ഇടത് അണിയും. സ്ഥാനാർത്ഥി വി വസീഫും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. മത്സരം ലീഗിന്റെ ഉരുക്ക് കോട്ടയിലാണെങ്കില് എന്തൊക്കെയാണ് തനിക്കും മുന്നണിക്കും പ്രതീക്ഷ നല്കുന്ന ഘടകങ്ങള്‍ എന്ന് വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുകയാണ് ഇടത് സ്ഥാനാർത്ഥി.
മലപ്പുറം ഇടതിനെ നെഞ്ചേറ്റും
മലപ്പുറത്തെ ജനങ്ങള്‍ ഇത്തവണ എല്‍ഡിഎഫിനെ നെഞ്ചേറ്റുമെന്ന വിശ്വാസമാണ് ആദ്യ ദിവസങ്ങളിലെ പ്രതികരണങ്ങളില്‍ നിന്നും ഉണ്ടായിട്ടുള്ളത്. സഖാക്കളും നാട്ടുകാരുമൊക്കെ വലിയ ആവേശത്തിലാണുള്ളത്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഒറ്റക്കെട്ടായി മുന്നോട്ട് പോകും. അതിലൂടെ വിജയം പിടിച്ചെടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഇരുപതില്‍ ഇരുപതും
2024 ല്‍ കേരളത്തില്‍ ഉടനീളം ഇടതിന് അനുകൂലമായ തിരഞ്ഞെടുപ്പ് ഫലമായിരിക്കും ഉണ്ടാകുക. ഇരുപതില്‍ ഇരുപതും എല്‍ഡിഎഫ് നേടുമെന്നാണ് പൊതുവേ ലഭിക്കുന്ന വികാരം. ശക്തമായ സംഘപരിവാർ വിരുദ്ധ വികാരം കേരളത്തിലുണ്ട്. ആ സംഘപരിവാർ വിരുദ്ധ നിലപാടില്‍ ഇടതുപക്ഷമാണ് ഗ്യാരണ്ടി എന്ന ബോധ്യമാണ് ജനങ്ങള്‍ക്കുള്ളത്.
വർഗ്ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ ഇടതുപക്ഷം ഏറ്റവും ക്രിയാത്മകമായ നേതൃത്വമാകുമെന്ന ഒരു ഉറപ്പ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്, പ്രത്യേകിച്ച മലപ്പുറത്തിനുണ്ട്. മലപ്പുറം എന്ന് പറയുന്നത് എന്നും സാമ്രാജ്യത്വ വിരുദ്ധ മനോഭാവം ഉയർത്തിപിടിച്ചിട്ടുള്ള, സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മതേതരത്വത്തിന്റേയും ഒരു കേന്ദ്രമാണ്. എല്ലാവരേയും ചേർത്ത് പിടിക്കുന്ന ആ മലപ്പുറത്തുകാർ വർഗ്ഗീയതയിലേക്ക് ഒരിക്കലും നാടിനെ വിട്ടുകൊടുക്കില്ല. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഏറ്റവും വിശ്വസിക്കാന്‍ കഴിയുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇടതുപക്ഷമാണെന്ന ബോധ്യം അവർക്കുണ്ട്. അത് അവർ ഈ തിരഞ്ഞെടുപ്പില്‍ വ്യക്തമാക്കും.

വികസന മുദ്രാവാക്യം
വികസനം എന്ന മുദ്രാവാക്യം ഉയർത്തിയായിരിക്കും പ്രധാനമായും ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. ഇന്ത്യ സർക്കാർ വികസനത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ കേരളത്തോട് കാണിക്കുന്ന പ്രത്യേകമായ ഒരു മനോഭാവമുണ്ട്, മറുവശത്ത് അതിനോട് പ്രതികരിക്കാത്ത യുഡിഎഫുണ്ട്. അതിന്റെ ഭാഗം തന്നെയാണ് മലപ്പുറത്തെ ജനപ്രതിനിധികള്‍. അവർ കേരളത്തിന് വേണ്ടി ശബ്ദിക്കുന്നില്ല.
കേരളത്തിന് വേണ്ടി മാത്രമല്ല, രാജ്യത്തെ പാർശ്വവല്ക്കരിക്കപ്പെട്ടവരും ന്യൂനപക്ഷങ്ങളുമൊക്കെ വല്ലാത്ത പ്രയാസം അനുഭവിക്കുന്ന ഘട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഒറ്റപ്പെട്ടുപോകുന്ന അവസ്ഥകള്‍ നിരന്തരം ഉണ്ടാകുന്നു. ഈ സമയങ്ങളിലൊന്നും ഇവർക്ക് വേണ്ടി ശക്തമായ പ്രതിപക്ഷമായി നില്‍ക്കാനോ പാർലമെന്റില്‍ ശക്തമായ വാദമുഖങ്ങള്‍ ഉയർത്താനോ യുഡിഎഫ് പ്രതിനിധികള്‍ക്ക് സാധിച്ചിട്ടില്ല. എണ്ണത്തില്‍ കുറവാണെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ ഇടത് എംപിമാർ പാർലമെന്റിന് അകത്തും പുറത്തും സ്വീകരിച്ചിട്ടുള്ള നിലാപാടും ഇടപെടലുകളും മലപ്പുറത്തെ ജനങ്ങള്‍ കാണുന്നുണ്ട്.
സ്ഥാനാർത്ഥി നല്കുന്ന ഉറപ്പ്
മലപ്പുറത്തെ ജനങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയാണെങ്കില്‍ അവർക്ക് ഒരു മുഴുവന്‍ സമയ ജനപ്രതിനിധിയെ ലഭിക്കും എന്ന ഉറപ്പാണ് എനിക്ക് നല്‍കാനുള്ളത്. ഏത് സമയത്തും സമീപിക്കാവുന്ന, സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും അവരുടെ നേതൃത്വമായും അവരില്‍ ഒരാളായും ഞാനുണ്ടാകും. അതോടൊപ്പം തന്നെ രാജ്യത്ത് ഏത് പ്രശ്നം ഉണ്ടാകുമ്പോഴും യാതൊരു 'പരിമിതിയും' ഇല്ലാതെ സംഘപരിവാറിനെതിരെ നിലകൊള്ളുന്ന ഒരു ജനപ്രതിനിധിയായിരിക്കും ഞാനെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ട്.

എസ്എഫ്ഐ-ഡിവൈഎഫ്ഐ കാലയളവുകളില്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകളും നയങ്ങളും , ഞാന്‍ ഉയർത്തുന്ന സംഘടനയുടെ രാഷ്ട്രീയത്തിന്റെ തെളിമയും വിശ്വാസ്യതയും മലപ്പുറത്തെ ജനങ്ങള്‍ വോട്ടിലൂടെ കാണിക്കുമെന്നാണ് പ്രതീക്ഷ.
ലീഗിനേക്കാള്‍ വിശ്വാസം
ലീഗിനേയും യുഡിഎഫിനേയും മാത്രം സമീപിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന കുറേ സാമൂഹിക വിഭാഗങ്ങളുണ്ടായിരുന്നു. എന്നാല്‍ അവരുടെ ചിന്തകളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ലീഗ് മാത്രമല്ല, ലീഗിനേക്കാള്‍ സമീപിക്കാനും ഇടപെടാനും പറ്റുന്നത് ഇടത് പക്ഷമാണെന്ന് അവർ മനസ്സിലാക്കുന്നു. നാടിന്റെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും കൂടെ നില്ക്കുന്നവർ ഇടതുപക്ഷമാണെന്ന തോന്നലും അവർക്കുണ്ട്. ഇതൊക്കെ വോട്ടെടുപ്പില്‍ വലിയ രീതിയില്‍ പ്രതിഫലിക്കും.
എതിരാളികള്‍ ഇല്ലാതെ ജയിച്ച് പോകുമെന്ന ഒരു തോന്നല്‍ അധികാരത്തിന്റെ മത്ത് പിടിപ്പിക്കുകയും ജനങ്ങളോടുള്ള ബാധ്യത നിർവ്വഹിക്കുന്നതില്‍ നിന്ന് പിന്നോട്ട് അടിക്കുകയും ചെയ്യും. ആ വികാരമാണ് നാട്ടുകാരും നല്‍കുന്നത്. അവർക്ക് തങ്ങളുടെ ജനപ്രതിനിധിയെ കാണാന്‍ പോലും കിട്ടാത്ത സാഹചര്യമായിരുന്നു. എന്തായാലും ഇടതുപക്ഷം ജയിച്ച് വന്നാല്‍ അതിനെല്ലാം മാറ്റമുണ്ടാകുമെന്ന് ഉറപ്പ് നല്കുമെന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications