Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കൂടിയാണ് എന്റെ സ്ഥാനാര്‍ത്ഥിത്വം- അഭിമുഖം പി ജിജി

കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. അതില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു മണ്ഡലം ആണ് മലപ്പുറം ജില്ലയിലെ വേങ്ങര. പികെ കുഞ്ഞാലിക്കുട്ടി 2016 ല്‍ മത്സരിച്ച് ജയിച്ച മണ്ഡലമാണിത്. പിന്നീട് ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ച് ലോക്‌സഭയിലേക്ക് മത്സരിച്ചു. 2019 ലും അദ്ദേഹം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഇപ്പോള്‍ എംപി സ്ഥാനം രാജിവച്ച് വീണ്ടും വേങ്ങരയില്‍ നിയമസഭയിലേക്ക് മത്സരിക്കുകയാണ് കുഞ്ഞാലിക്കുട്ടി. മലപ്പുറം ലോക്‌സഭ മണ്ഡലത്തിന് ഒരു തിരഞ്ഞെടുപ്പ് കൂടി സമ്മാനിച്ചുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ ഈ നീക്കം. ഡിവൈഎഫ്‌ഐയുടെ തീപ്പൊരി നേതാവായ പി ജിജിയെ ആണ് വേങ്ങരയില്‍ സിപിഎം മത്സരിക്കുന്നത്. ജിജി വണ്‍ ഇന്ത്യ മലയാളം പ്രതിനിധിയുമായി സംസാരിക്കുന്നു...

സര്‍ക്കാരിനോടുള്ള സ്‌നേഹം

സര്‍ക്കാരിനോടുള്ള സ്‌നേഹം

ഈ തിരഞ്ഞെടുപ്പിനെ കാണുന്നത് എങ്ങനെയാണ്?

വലിയ പ്രതീക്ഷയോടെയാണ് ഈ നിയമസഭ തിരഞ്ഞെടുപ്പിനെ കാണുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ ഏതെങ്കിലും വിധത്തില്‍ എല്ലാ വീടുകളിലും എത്തിയിട്ടുണ്ട് എന്ന് പ്രചാരണത്തില്‍ ഇറങ്ങിയ ആദ്യ ഘട്ടം മുതലേ വ്യക്തമാകുന്നുണ്ട്. അത്രയും സ്‌നേഹത്തിലാണ് ആളുകളുടെ പ്രതികരണം.

കുഞ്ഞാലിക്കുട്ടിയ്ക്ക് മുമ്പേ

കുഞ്ഞാലിക്കുട്ടിയ്ക്ക് മുമ്പേ

കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ മുസ്ലീം ലീഗിന്റെ കോട്ട എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലത്ത് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ എന്ത് തോന്നുന്നു?

വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിയെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് സിപിഎം എന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ മത്സരിക്കാന്‍ എന്നല്ല, സിപിഎമ്മിന്റെ ഇടതുപക്ഷത്തിന്റെ പ്രതിനിധിയായി വേങ്ങരയില്‍ മത്സരിക്കാന്‍ ആണ് പാര്‍ട്ടി എന്നെ ചുമതലപ്പെടുത്തിരിയിക്കുന്നത്.

സ്ത്രീപക്ഷ നിലപാടുകള്‍ക്ക് വേണ്ടി

സ്ത്രീപക്ഷ നിലപാടുകള്‍ക്ക് വേണ്ടി

ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഉള്‍പ്പെടെ ഏറെ വിവാദങ്ങള്‍ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ഉണ്ടായിരുന്നല്ലോ?

അത് ശരിയാണ്. പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ഒരു വനിത സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോള്‍ അതെല്ലാം ചര്‍ച്ചയാകും. സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കൂടിയാണ് എന്റെ സ്ഥാനാര്‍ത്ഥിത്വം. ആ നിലപാടുകള്‍ എന്നും ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യും.

മികച്ച പ്രതികരണം

മികച്ച പ്രതികരണം

പ്രചാരണത്തിനിടെയുള്ള പ്രതികരണങ്ങള്‍ എങ്ങനെ?

വലിയ സ്വീകാര്യതയാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് ലഭിക്കുന്നത്. ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിറങ്ങിയത് പോലെ അല്ല ഇത്തവണ. സര്‍ക്കാരിന്റെ പദ്ധതികള്‍ ഓരോ വീടുകളിലും എത്തിയിട്ടുണ്ട്. വലിയ പ്രതിസന്ധികളില്‍ കൂടെ നിന്ന സര്‍ക്കാരിന് കിട്ടുന്ന ഏറ്റവും വലിയ സ്വീകാര്യത തന്നെയാണ് ഇതിലൂടെ പ്രകടമാകുന്നത്.

 ജനങ്ങളുടെ എതിര്‍പ്പ്

ജനങ്ങളുടെ എതിര്‍പ്പ്

കുഞ്ഞാലിക്കുട്ടി കേരളത്തിലെ തന്നെ ശക്തനായ സ്ഥാനാര്‍ത്ഥിയാണ്. എന്താണ് പ്രതീക്ഷ...?

കുഞ്ഞാലിക്കുട്ടി ശക്തനായ സ്ഥാനാര്‍ത്ഥിയായിരിക്കാം. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നതില്‍ മുസ്ലീം ലീഗിനുള്ളില്‍ തന്നെ എതിര്‍പ്പുകളുണ്ട്. വേങ്ങരയില്‍ നിന്നുള്ള എംഎല്‍എ ആയിരിക്കെ ആണ് കുഞ്ഞാലിക്കുട്ടി ആദ്യം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതിന് ശേഷം 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു. അതേ വ്യക്തി തന്നെ ഇപ്പോള്‍ വീണ്ടും രാജിവച്ച് മത്സരിക്കുകയാണ്. വേങ്ങരക്കാര്‍ക്ക് കൈവിരലിലെ വോട്ട് ചെയ്ത മഷി മായാന്‍ പോലും സമയം കിട്ടാത്ത വിധത്തില്‍ തിരഞ്ഞെടുപ്പുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞാലിക്കുട്ടിയാണ്. അതെല്ലാം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

അപ്രതീക്ഷിതം

അപ്രതീക്ഷിതം

സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് നേരത്തേ അറിവുണ്ടായിരുന്നോ ?

ഇല്ല. ഞാന്‍ സിപിഎമ്മിന്റെ കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗമാണ്. അവിടത്തെ കമ്മിറ്റിയില്‍ എന്തായാലും വേങ്ങരയിലെ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലല്ലോ. ഇത് പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തമാണ്. അത് പൂര്‍ണ ഉത്തരവാദിത്തത്തോടെ തന്നെ നിറവേറ്റുകയും ചെയ്യും.

സാമൂഹ്യ മാധ്യമങ്ങളില്‍

സാമൂഹ്യ മാധ്യമങ്ങളില്‍

സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ എങ്ങനെയാണ്?

വളരെ മികച്ച പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. വലിയ പിന്തുണ പല കോണുകളില്‍ നിന്നായി ലഭിക്കുന്നുണ്ട്. വേങ്ങരയില്‍ നിന്ന് മാത്രമല്ല, എല്ലാ പ്രദേശങ്ങളില്‍ നിന്നുള്ളവരും പിന്തുണയും പ്രോത്സാഹനവും നല്‍കുന്നുണ്ട്.

പലപ്പോഴും വനിത സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് വരുമ്പോള്‍ അവര്‍ക്ക് നേരെ എതിരാളുടെ ഭാഗത്ത് നിന്ന് സൈബര്‍ ആക്രമണം ഒക്കെ ഉണ്ടാകാറുണ്ട്. എന്നാല്‍ എന്റെ കാര്യത്തില്‍ അത്തരത്തില്‍ മോശപ്പെട്ട ഒരു അനുഭവവും ഇതുവരെ ഉണ്ടായിട്ടില്ല.

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം

സംഘടനാ പ്രവര്‍ത്തനത്തിലേക്കുള്ള വരവ്?

എസ്എഫ്‌ഐയിലുടെ തന്നെയാണ് പുരോഗമന പ്രസ്ഥാനങ്ങളിലേക്ക് അടുക്കുന്നത്. എസ്എഫ്‌ഐയുടെ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളില്‍ ഉണ്ടായിരുന്നു. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സമിതി അംഗമാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ മുന്‍ ചെയര്‍പേഴ്‌സണും ആണ്. സിപിഎമ്മിന്റെ കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗമാണിപ്പോള്‍.

ഗവേഷണം

ഗവേഷണം

പഠനം എങ്ങനെ പോകുന്നു?

ഇപ്പോള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ്. ബോട്ടണിയില്‍ ആണ് ഗവേഷണം. പൊതു പ്രവര്‍ത്തനത്തിനടയില്‍ ഗവേഷണവും കൊണ്ടുപോകണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+