നിയമസഭയിൽ ബിജെപിക്ക് 70 സീറ്റുകൾ ലഭിക്കും: പി കെ കൃഷ്ണദാസ് 'വൺ ഇന്ത്യ'യോട്
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 70 സീറ്റുകൾ വരെ ലഭിക്കും. വിവിധ മണ്ഡലങ്ങളിൽ വിജയിക്കുന്നതോടൊപ്പം ഭരണത്തിലേറാൻ കഴിയുമെന്നും കാട്ടാക്കടയിലെ ബിജെപി സ്ഥാനാർഥി പി കെ കൃഷ്ണദാസ്.വിവിധ മണ്ഡലങ്ങളിലായി നിരവധി താമരകൾ വിരിയുന്ന തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം വ്യക്തമാക്കി.2011 നും 16 നും ഇടയിൽ 17,000 വോട്ടിൻ്റെ ഭൂരിപക്ഷമാണ് നേടാൻ കഴിഞ്ഞത്. 55,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ കാട്ടാക്കടയിൽ ബിജെപി ജയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.'വൺ ഇന്ത്യ മലയാള'ത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

എത്ര സീറ്റുകൾ ?
ബിജെപിക്ക് 70 സീറ്റുകൾ വരെ ലഭിക്കും. ജയിക്കുക, ഭരിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തിൽ ബിജെപി വലിയ മുന്നേറ്റം നടത്തും. നിരവധി താമരകൾ ഈ തിരഞ്ഞെടുപ്പിൽ വിരിയും.

സംസ്ഥാന പ്രസിഡൻ്റിൻ്റെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?
കൂട്ടുത്തരവാദിത്വമായിട്ടാണ് ബിജെപിയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്. മികച്ച രീതിയിലാണ് സംസ്ഥാന നേതൃത്വത്തിൻ്റെ പ്രവർത്തനം. എല്ലാവരും കൂടിച്ചേർന്നാണ് സംഘടനപരമായി തീരുമാനങ്ങളെടുക്കുന്നത്.

സിപിഎം ബിജെപി അന്തർധാരയുണ്ടോ?
''രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനും സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള സിപിഎമ്മിനും ബംഗാളിലും ആസാമിലും തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും ഒരുമിക്കാമെങ്കിൽ എന്തുകൊണ്ട് കേരളത്തിൽ ഒരുമിച്ചുകൂടാ''. സിപിഎമ്മും കോൺഗ്രസും തമ്മിൽ യാതൊരു വിധത്തിലുള്ള സഖ്യമോ, അന്തർധാരയോ, ഡീലോ ഇല്ല. സിപിഎമ്മും കോൺഗ്രസും ഒന്നാണ് എന്നുള്ള യാഥാർത്ഥ്യം ഇത്തവണത്തെ തിരഞ്ഞെടുപ്പോടു കൂടി ജനങ്ങൾക്ക് ബോധ്യപ്പെടും.

ബിജെപി ദേശീയ നേതാക്കൾ കേരളത്തിലേക്ക് വരുന്നുണ്ടോ?
പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കൾ കേരളത്തിൽ പ്രചരണത്തിനായി എത്തും. അമിത് ഷാ, കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, കർണ്ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായൺ തുടങ്ങിയവർ കേരളത്തിലുണ്ട്.

കാട്ടാക്കട മണ്ഡലത്തിൽ വിജയപ്രതീക്ഷ എത്രത്തോളം?
2016 ലെ തിരഞ്ഞെടുപ്പിൽ 39,000 വോട്ടാക്കി ബിജെപിയുടെ ഭൂരിപക്ഷം ഉയർത്താൻ സാധിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ 41,000 വോട്ടും ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 43,000 വോട്ടും ബിജെപിക്ക് നേടാൻ കഴിഞ്ഞു. ഓരോ തെരഞ്ഞെടുപ്പിലും കൃത്യമായ ഭൂരിപക്ഷം ഉയർത്താൻ കഴിഞ്ഞത് എൻ ഡി എയ്ക്ക് മാത്രമാണ്. മറ്റു മുന്നണികളുടെ എല്ലാം ഭൂരിപക്ഷം കുറയുകയാണുണ്ടായത്. 2011 നും 16 നും ഇടയിൽ 17,000 വോട്ടിൻ്റെ ഭൂരിപക്ഷമാണ് നേടാൻ കഴിഞ്ഞത്. 55,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ഈ തെരഞ്ഞെടുപ്പിൽ കാട്ടാക്കടയിൽ ബിജെപി ജയിക്കും.

ജനങ്ങളുടെ പ്രതികരണം എങ്ങനെ?
കാട്ടാക്കടയിൽ ഒരു വികസനവും നടന്നിട്ടില്ല. വികസനമൊക്കെ ഫ്ലക്സ് ബോർഡിലാണ്. സ്ഥലം എംഎൽഎ വികസനം കൊണ്ടുവന്നു എന്നാണ് പറയുന്നത്.ഫ്ലക്സ് ബോർഡിലാണ് ഇടതുമുന്നണിയുടെ വികസനം. ഇത്തരം കാര്യങ്ങൾ ജനങ്ങൾ പ്രകടമായി വിലയിരുത്തുന്നുണ്ട്. വാചകകസർത്തും പൊള്ളയായ വാഗ്ദാനങ്ങളും ജനങ്ങൾ തിരിച്ചറിയും.

ത്രികോണ പോരാട്ടമുണ്ടോ?
കാട്ടാക്കട നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ത്രികോണ പോരാട്ടം തന്നെയാണ്. ഈ തെരഞ്ഞെടുപ്പിൽ എൻഡിഎ സുനിശ്ചിത വിജയത്തോടെ ഒന്നാമതെത്തും.
കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം
-
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ











Click it and Unblock the Notifications