India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മതേതരവാദി'; 'സമുദായ നേതാവ്';' തങ്ങൾ തന്നോട് വളരെ നല്ല അടുപ്പത്തിലായിരുന്നു'; - എംഎ യൂസഫ് അലി

Google Oneindia Malayalam News

ദുബായ്: ഗൾഫ് രാജ്യങ്ങളിലെ വിവിധ മേഖലകളിൽ നിന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് അനുശോചന പ്രവാഹം. മരണ വാർത്തയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയകളിൽ അടക്കം പ്രതികരണങ്ങൾ ഏറെയായിരുന്നു. മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്നാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾളെ കുറിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലി പറഞ്ഞത്.

സമുദായ നേതാവ്, മതേതരവാദി, എല്ലാവരോടും സാഹോദര്യത്തിലും സ്നേഹത്തിലും സംസാരിക്കാനും പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തി, സ്നേഹം കാത്ത് സൂക്ഷിക്കാനും കഴിയുന്ന വ്യക്തി എന്നിങ്ങനെ നിരവധി വിവരണങ്ങൾ യൂസഫലി തങ്ങളെ കുറിച്ച് വ്യക്തമാക്കി.

ജാതി ഭേദമന്യേ എല്ലാ പേരും ഉയരണം. എല്ലാവരുടെയും ഉയർച്ചയിൽ സന്തോഷിക്കണം എന്നാതായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മനസ്സെന്ന് യൂസഫലി പറഞ്ഞു. മനുഷ്യ സ്നേഹിയായ വ്യക്തിയായിരുന്നു പാണക്കാട്. ഇദ്ദേഹം തന്നോട് വളരെ നല്ല അടുപ്പത്തിലായിരുന്നു എന്നും നല്ല സ്നേഹ ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു എന്നും സാഹോദര്യം സ്നേഹം ഉണ്ടായിരുന്നുവെന്നും യൂസഫലി പറഞ്ഞു.

ഇദ്ദേഹത്തെ കാണുവാൻ ഞാൻ ഇടയ്ക്ക് ആശുപത്രിയിൽ എത്തിയിരുന്നു. അന്നും അദ്ദേഹം സ്നേഹ ബന്ധം പുതുക്കി. ആശുപത്രിയിൽ വച്ച് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. . അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിനും സമൂഹത്തിനും താങ്ങാൻ കഴിയട്ടെയെന്ന് യൂസഫലി പറഞ്ഞു.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഉന്നതൻ ആണെന്നും നല്ല സ്വഭാവ ഗുണവും നല്ല ബന്ധങ്ങളും കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് ഇദ്ദേഹമെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.

ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്നതിന് ഇദ്ദേഹം ജാഗ്രത കാണിച്ചിരുന്നു. ഇതു തന്നെയാണ് അദ്ദേഹത്തെ അവിസ്മരണീയം ആക്കുന്നത്. അതു പോലെ തന്നെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ തൻറെ കുടുംബത്തിന് വേണ്ടി ജീവിച്ച വ്യക്തിയാണ്. കുടുംബത്തിന്റെ അഭിമാനത്തിനായി ശ്രദ്ധ ചെലുത്തിയിരുന്നു. ദുബായിലുള്ള ഖലീൽ അൽ ബുഖാരി വ്യക്തമാക്കി.

അതേസമയം, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ വനം - വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. പാണക്കാട് കുടുംബത്തിലെ മുന്‍ഗാമികളെ പോലെ തന്നെ ജനങ്ങള്‍ക്കിടയില്‍ സജീവമായി നിലകൊണ്ടു പ്രവര്‍ത്തിച്ച നേതാവായിരുന്നു ഹൈദരലി തങ്ങള്‍. എല്ലാവിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിക്കുന്നതിനൊപ്പം മതസൗഹാര്‍ദ്ദം സംരക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം എന്നും ശ്രദ്ധചെലുത്തിയിരുന്നു.

രാഷ്ടീയകാര്യങ്ങളിലും മറ്റ് ആനുകാലിക വിഷയങ്ങളിലും പക്വതയോടെ ഇടപെടുന്ന കേരളരാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായ ഉന്നതവ്യക്തിത്വത്തെയാണ് ഹൈദരലി തങ്ങളുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ബന്ധുമിത്രാദികളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

എന്നാൽ, തങ്ങളുമായി തനിക്ക് ദീര്‍ഘവര്‍ഷത്തെ ആത്മബന്ധമാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കി. മതേതര മുഖമായിരുന്നു തങ്ങളുടേത്. നിരാലംബരോട് തങ്ങള്‍ കാണിച്ച കാരുണ്യവും സ്‌നേഹവും അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ സവിശേഷത തുറന്ന് കാട്ടുന്നതാണ്. കഷ്ടതകളും ദുരിതങ്ങളുമായി പാണക്കാട് തറവാട്ടിലെത്തുന്ന നിസ്സഹായരായ മനുഷ്യരെ സഹായിക്കുന്നതില്‍ അദ്ദേഹം കാട്ടിയ താല്‍പ്പര്യം എടുത്തുപറയേണ്ടതാണ്.മത സൗഹാര്‍ദ്ദം സംരക്ഷിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ബാബറി മസ്ജീദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേരളത്തിന്റെ മതസൗഹാര്‍ദ അന്തരീക്ഷത്തിന് ഒരു പോറല്‍പോലും ഏല്‍ക്കാതിരുന്നതില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടുന്ന പാണക്കാട് തറവാടിന്റെ പങ്ക് വളരെ വലുതാണ്.

' ചേട്ടാ... ആറ് വർഷം കഴിഞ്ഞു നമ്മളിങ്ങനെ കെട്ടിപ്പിടിച്ചിട്ട്'; മണിയുടെ ഓർമ്മകളിലൂടെ രാമകൃഷ്ണൻ' ചേട്ടാ... ആറ് വർഷം കഴിഞ്ഞു നമ്മളിങ്ങനെ കെട്ടിപ്പിടിച്ചിട്ട്'; മണിയുടെ ഓർമ്മകളിലൂടെ രാമകൃഷ്ണൻ

സൗമ്യമായ വ്യക്തിത്വത്തിന് ഉടമയായ തങ്ങള്‍ നാട്യങ്ങളില്ലാതെ ജനകള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിച്ച നേതാവാണ്. വര്‍ഗീയ ശക്തികളെ എന്നും അദ്ദേഹം അകറ്റി നിര്‍ത്തി.സത്യസന്ധത അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.രാഷ്ട്രീയ മത ചിന്തകള്‍ക്കതീതമായി സാധാരണ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു.കേരള രാഷ്ട്രീയത്തിലെ വിസ്മയമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. സമുദായാചാര്യന്‍ എങ്കിലും എല്ലാ സമുദായങ്ങളുടെയും ആദരവ് നേടി. യുഡിഎഫിന്റെ ശക്തിസ്രോതസും മാര്‍ഗദര്‍ശിയുമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം യുഡിഎഫിനും കേരളീയ സമൂഹത്തിനും വലിയ നഷ്ടമാണ്. തങ്ങളോടുള്ള ആദരസൂചകമായി കെപിസിസി മാര്‍ച്ച് 7ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചതായും സുധാകരന്‍ പറഞ്ഞു.

cmsvideo
  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു
  English summary
  panakkad haidarali shihab thangal dead; Lulu Group Chairman MA yusuff ali response is here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X