ബാലശങ്കറിനെ തള്ളി എസ് സുരേഷ്; ആർഎസ്എസ് സൈദ്ധാന്തികനല്ല ബാലശങ്കർ; പ്രതികരണം 'വൺ ഇന്ത്യ'യോട്
ചെങ്ങന്നൂർ നിയമസഭ സീറ്റ് ബാലശങ്കറിന് നിഷേധിച്ചതിന് പിന്നിൽ പാർട്ടി കേരള നേതൃത്വവും സിപിഎമ്മും തമ്മിലുള്ള ഇടപാടാണെന്ന ഗുരുതര ആരോപണത്തെ തള്ളി ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്.ബാലശങ്കർ ആർഎസ്എസ് സൈദ്ധാന്തികനല്ല.ആർഎസ്എസ് പ്രസിദ്ധീകരണമായ ഓർഗനൈസറിൻ്റെ ഒരു ജീവനക്കാരൻ മാത്രമായിരുന്നു. ചെങ്ങന്നൂരിൽ നിന്ന് ബാലശങ്കർ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന വിവരം ആരും അറിഞ്ഞിരുന്നില്ലെന്നും സുരേഷ് "വൺ ഇന്ത്യ"യോട് വ്യക്തമാക്കി.രണ്ട് പാർലമെൻറ് മണ്ഡലങ്ങളിലും രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ട ചരിത്രമാണ് കെ മുരളീധരനുള്ളത്.സൂപ്പർമാനെപ്പോലെ വന്ന കെ മുരളീധരന് രാഷ്ട്രീയ ചാവേറായി നേമത്ത് നിന്ന് മടങ്ങേണ്ടിവരുമെന്നും എസ് സുരേഷ് പ്രതികരിച്ചു."വൺ ഇന്ത്യ മലയാള"ത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം

ബാലശങ്കറിൻ്റെ വെളിപ്പെടുത്തലുകൾ കല്ലുകടിയോ?
ബാലശങ്കർ ആർഎസ്എസ് സൈദ്ധാന്തികനല്ല.ആർഎസ്എസ് പ്രസിദ്ധീകരണമായ ഓർഗനൈസറിൻ്റെ ഒരു ജീവനക്കാരൻ മാത്രമായിരുന്നു.ചെങ്ങന്നൂരിൽ നിന്ന് ബാലശങ്കർ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന വിവരം ആരും അറിഞ്ഞിരുന്നില്ല.ദില്ലിയുമായി ബന്ധപ്പെട്ട ദേശീയ നേതാക്കളുമായുള്ള അടുപ്പത്തിൻ്റെ പശ്ചാത്തലത്തിൽ സീറ്റ് ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു.അതുണ്ടാകാതെ പോയപ്പോൾ സംഭവിച്ച വിഷമമാണ് അദ്ദേഹത്തിൻ്റെ പ്രതികരണത്തിൽ നിന്നുമുണ്ടായത്.ബാലശങ്കറിൻ്റെ അഭിപ്രായങ്ങൾ ബിജെപിയെയും തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കില്ല.

ബിജെപിയുടെ ഭാവി ഭദ്രമാണോ?
നൂറുകണക്കിന് ബലിദാനികളെ സൃഷ്ടിച്ച പാർട്ടിയാണ് ബിജെപി. ബിജെപിയുടെ ഭാവി സമീപകാലത്ത് തന്നെ കേരളത്തിൽ ഭദ്രമാകും.നരേന്ദ്രമോദിയും അമിത്ഷായും നേതൃത്വം നൽകുന്ന ഇന്ത്യയിൽ ബിജെപിക്ക് നിലവിൽ തന്നെ ശക്തമായ സ്വാധീനമുണ്ട്. മോദിയിലും അമിത്ഷായിലും വിശ്വാസമുള്ള ഒരു പാർട്ടി പ്രവർത്തകനും ഇത്തരത്തിലൊരു പ്രസ്താവനയുമായി രംഗത്ത് വരില്ല.ബാലശങ്കറിൻ്റെ വിമർശനങ്ങൾ പാർട്ടി കണക്കിലെടുക്കുന്നില്ല.

ഹെലികോപ്റ്ററിലൂടെയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പര്യടനം ചർച്ച വിഷയമല്ല?
ജനങ്ങളുടെ നികുതിപ്പണമെടുത്തു കൊണ്ടാണ് പിണറായി വിജയൻ ഹെലികോപ്റ്ററിൽ കറങ്ങുന്നത്. ബിജെപിയുടെ പ്രവർത്തകർ സ്വരൂപിക്കുന്ന ഫണ്ട് മുഖേനയാണ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം മുന്നോട്ടു പോകുന്നത്. പൊതുഖജനാവ് കാലിയാക്കി കൊണ്ടോ അതെല്ലാം നശിപ്പിച്ചു കൊണ്ടോ അല്ല ബിജെപി തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നത്. മുഖ്യമന്ത്രി ഹെലികോപ്റ്റർ യാത്ര നടത്തുന്നത് ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടാണ്. അദ്ദേഹത്തിൻ്റെ കുടുംബസ്വത്തായിട്ടാണ് ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. കേരളത്തിൽ ബിജെപി തിരഞ്ഞെടുപ്പിൽ ജയിച്ചു തുടങ്ങാൻ പോവുകയാണ്.പരാജയപ്പെടുമെന്ന ലക്ഷ്യമുള്ളവരാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുമായി വരുന്നത്.

നേമത്ത് താമര വിരിയുമോ?
നേമത്ത് കെ മുരളീധരനല്ല,സാക്ഷാൽ പിണറായി വിജയൻ വന്നാലും ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു ഉത്കണ്ഠയുമില്ല. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും നേമം നിയോജക മണ്ഡലത്തിൽ ബി ജെ പിയാണ് ഒന്നാം സ്ഥാനത്തുള്ളത്. നേമത്ത് പ്രമുഖരായ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ചാൽ ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. പ്രമുഖരല്ലാത്ത കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ചാൽ ഇടതുപക്ഷം രണ്ടാംസ്ഥാനത്തേക്ക് വരും. കെ മുരളീധരൻ രണ്ടാംസ്ഥാനത്തിനോണോ, അതോ മൂന്നാം സ്ഥാനത്തേക്ക് എത്താനാണോ മത്സരിക്കുന്നതെന്ന് ഇടതു-വലതു മുന്നണികൾ തീരുമാനിച്ച് ധാരണയിലെത്തണം.കുമ്മനം രാജശേഖരനും ബിജെപിയും നേമത്ത് ഒന്നാമതെത്തും.

നേമത്ത് എത്ര വോട്ടിൻ്റെ ഭൂരിപക്ഷം ലഭിക്കും?
നേമത്ത് ഏത് തെരഞ്ഞെടുപ്പിലും പതിനായിരത്തോളം വോട്ടിൻ്റെ ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കുന്നതാണ്. 21 കോർപറേഷൻ വാർഡുകളിലും കോൺഗ്രസ് 13000 ത്തോളം വോട്ട് വാങ്ങിയിട്ടും രണ്ടാം സ്ഥാനത്ത് മൂന്നാം സ്ഥാനത്തോ അവർക്കെത്താൻ കഴിഞ്ഞിട്ടില്ല. അങ്ങനെയുള്ള മണ്ഡലത്തിൽ കെ മുരളീധരൻ മത്സരിച്ചിട്ട് എന്ത് കാര്യം? രണ്ട് പാർലമെൻറ് മണ്ഡലങ്ങളിലും രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ട ചരിത്രമാണ് കെ മുരളീധരനുള്ളത്. സൂപ്പർമാനെപ്പോലെ വന്ന കെ മുരളീധരന് രാഷ്ട്രീയ ചാവേറായി നേമത്ത് നിന്ന് മടങ്ങേണ്ടിവരും. അതാണ് യഥാർത്ഥ വസ്തുത.

കഴക്കൂട്ടത്ത് എന്തിനായിരുന്നു അനിശ്ചിതത്വം?
കേരളത്തിലെ മുഴുവൻ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിൻ്റെ ഭാഗമായിട്ടാണ് ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കാനായി വന്നിട്ടുള്ളത്. ശബരിമലയുടെ കാര്യത്തിൽ കേരളത്തിൽ ആരാച്ചാരായിട്ടാണ് കടകംപള്ളി സുരേന്ദ്രൻ പ്രവർത്തിച്ചത്.ശബരിമലയിൽ ആചാരലംഘനം നടത്തിയ അമ്മമാരുടെ കണ്ണുനീരിന് പ്രതികാരം ചെയ്യാനാണ് ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് എത്തുന്നത്. കടകംപള്ളി സുരേന്ദ്രൻ്റെ രാഷ്ട്രീയ ജീവിതത്തിൻ്റെ അവസാനമായിരിക്കും കഴക്കൂട്ടത്തെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോകുന്നത്.

കടകംപളളിയുടെ ഖേദപ്രകടനം തിരിച്ചടിക്കുമോ?
കടകംപള്ളി സുരേന്ദ്രൻ്റെ ഖേദപ്രകടനത്തെ സി പി എമ്മിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ തള്ളിക്കളഞ്ഞു. കടകംപള്ളിയുടെത് മുതലക്കണ്ണീരായിരുന്നു. ഇതൊന്നും ജനങ്ങൾ വിശ്വസിക്കില്ല. ഇടതു വലതു മുന്നണികളെ മാറിമാറി ഭരിച്ച സർക്കാരുകൾക്കായി ജനം ഇക്കുറി വിധിയെഴുതും. ബിജെപി വിജയിക്കും. അതാണ് സംഭവിക്കാൻ പോകുന്നത്.

യുഡിഎഫും സിപിഎമ്മും ഒക്കചങ്ങായിമാരാണോ?
തീർച്ചയായും.യുഡിഎഫും സിപിഎമ്മും ഒക്കചങ്ങായിമാരാണ്.ഇരുമുന്നണികളിലും തമ്മിലടി ശക്തമാണ്. ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധി പിണറായി വിജയനൊപ്പമായിരുന്നു.കോൺഗ്രസ് കേരളരാഷ്ട്രീയത്തിൽ അപ്രസക്തമാകുന്നു.ഇടതിനും വലതിനും വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്ന് ജനങ്ങൾക്ക് മനസ്സിലായിത്തുടങ്ങി.''മാറുന്ന കേരളം മോദിക്കൊപ്പം" എന്നതാണ് എൻ ഡി എ യുടെ മുദ്രാവാക്യം. അത് ജനങ്ങൾ അംഗീകരിക്കും.

ലതികാ സുഭാഷിൻ്റേത് പക്വമായ നടപടിയോ?
യുഡിഎഫ് സംവിധാനത്തിനെതിരാണ് ലതികാസുഭാഷ് തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചതിലൂടെ സംഭവിച്ചിരിക്കുന്നത്. വാളയാർ പെൺകുട്ടികളുടെ അമ്മയുടെ തലമുണ്ഡനം സിപിഎമ്മിനെ തിരിച്ചടിക്കും.ഇടതു വലതു മുന്നണികൾക്കെതിരെ കേരളത്തിലെ സ്ത്രീ സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നതിൻ്റെ സൂചനയാണിത്.

എത്ര സീറ്റുകളിൽ?
എത്ര സീറ്റുകളിൽ ബിജെപി വിജയിക്കുമെന്നത് വരുംദിവസങ്ങളിൽ പറയാം.60 വർഷത്തെ രാഷ്ട്രീയ ചരിത്രം മാറ്റിമറിക്കുന്നതാകും ഇക്കുറി നടക്കുന്ന തിരഞ്ഞെടുപ്പ്. കഴിഞ്ഞ അഞ്ച് വർഷത്തെ പോലെ പൂർവ്വാധികം ശക്തിയോടെ നേമത്ത് താമര വിരിയും. നേമത്തെ വോട്ടർമാർക്ക് അക്കാര്യത്തിൽ ഒരു ആശങ്കയുമില്ല.
നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications