കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അഭിമന്യു കൊല്ലപ്പെട്ടില്ലെങ്കിൽ മഹാരാജാസിൽ അരിയിൽ ഷുക്കൂർ സംഭവിക്കുമായിരുന്നു'- പി അബ്ദുൾ ഹമീദ്

  • By എൻപി ഷക്കീർ
Google Oneindia Malayalam News

കോഴിക്കോട്: അഭിമന്യു സംഭവം ഉണ്ടായിരുന്നില്ലെങ്കില്‍ മഹാരാജാസ് കോളേജില്‍ മറ്റൊരു അരിയില്‍ ഷുക്കൂര്‍ സംഭവിക്കുമായിരുന്നെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. ഒരു കാന്പസ് ഫ്രണ്ട് പ്രവര്‍ത്തകനെ എസ്എഫ്‌ഐക്കാര്‍ തടഞ്ഞുവെച്ചിരുന്നെന്നും അതിനാലാണ് പ്രവര്‍ത്തകര്‍ കാന്പസിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. വണ്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അബ്ദുല്‍ ഹമീദ് മാസ്റ്റര്‍.

അഭിമന്യു വധം വളരെ നിര്‍ഭാഗ്യകരമായ ഒരു സംഭവമാണ്. സംഭവം നടന്നയുടന്‍ തന്നെ എസ്ഡിപിഐ അതിനെ അപലപിക്കുകയും സമൂഹത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്തിട്ടുണ്ട്. ഈ സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. അതുണ്ടാകാന്‍ കഴിയുകയുമില്ല. കാരണം ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ അക്രമത്തെ കാംപസിനകത്തോ പുറത്തോ എസ്ഡിപിഐ പ്രോത്സാഹിപ്പിക്കുന്നില്ല. അത് ഞങ്ങളുടെ രീതിയല്ല.

എസ്ഡിപിഐയെ കാന്പസ് ഫ്രണ്ട്, പിഎഫ്‌ഐ തുടങ്ങിയവയിലേക്ക് വലിച്ചിഴക്കുന്ന സര്‍ക്കാരിനും മറ്റുള്ളവര്‍ക്കും കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. കാന്പസ് ഫ്രണ്ട് എസ്ഡിപിഐയുടെ പോഷക സംഘടനയല്ല. അത് ഞങ്ങള്‍ ഒരു ദുരന്തമുണ്ടാകുമ്പോള്‍ അവരെ തള്ളിപ്പറയുന്നതല്ല. ഞാന്‍ ജനിക്കും മുന്‍പ് ജനിച്ച ഒരാളുടെ പിതൃത്വം എനിക്ക് അവകാശപ്പെടാന്‍ കഴിയില്ലല്ലോ. എന്നതുപോലെ 2005 ലാണ് കാന്പസ് ഫ്രണ്ട് രൂപീകരിക്കപ്പെട്ടത്. 2009 ലാണ് എസ്ഡിപിഐ രൂപീകരിക്കപ്പെടുന്നത്. അതുകൊണ്ട് ആ വാദം വസ്തുതാവിരുദ്ധമാണ്.

ഏകപക്ഷീയ ആക്രമണം അല്ല

ഏകപക്ഷീയ ആക്രമണം അല്ല

സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ഇതുവരെ തങ്ങള്‍ക്ക് വിവരം കിട്ടിയിട്ടില്ല. അങ്ങനെ ഉള്ളവര്‍ ഉണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കും എന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തമുഖത്ത് നമ്മള്‍ കൂടുതല്‍ വാദപ്രതിവാദങ്ങള്‍ നടത്തുന്നത് ശരിയല്ല. എന്നാല്‍ അല്‍പ്പം കഴിയുമ്പോഴെങ്കിലും സത്യസന്ധമായി കാര്യങ്ങള്‍ വിലയിരുത്തണം. മഹാരാജാസില്‍ നടന്നിരിക്കുന്നത് ഒരു ഏകപക്ഷീയമായ ആക്രമണമല്ല. രണ്ട് വിദ്യാര്‍ഥി സംഘടനകളായ എസ്എഫ്‌ഐയും കാന്പസ് ഫ്രണ്ടും തമ്മിലുണ്ടായ സംഘര്‍ഷം സംഘട്ടനത്തിലേക്ക് മാറുകയും ദുരന്തത്തില്‍ അവസാനിക്കുകയാണ് ഉണ്ടായത്.

എസ്എഫ്ഐ റിപ്പബ്ലിക്

എസ്എഫ്ഐ റിപ്പബ്ലിക്

അങ്ങനെ ഒരു സാഹചര്യം ക്യാംപസുകളില്‍ സൃഷ്ടിക്കുന്നതില്‍ സിപിഎമ്മിനുള്ള പങ്ക് അവര്‍ക്ക് നിഷേധിക്കാന്‍ കഴിയില്ല. അവര്‍ക്ക് ശക്തിയുള്ളിടത്ത് പാര്‍ട്ടി ഗ്രാമം, എസ്എഫ്‌ഐക്ക് ശക്തിയുള്ളിടത്ത് എസ്എഫ്‌ഐ റിപ്പബ്ലിക് തുടങ്ങിയവ സൃഷ്ടിക്കുന്നതില്‍ എല്ലാ സഹകരണവും ചെയ്യുന്നവരാണ് പാര്‍ട്ടിയും പോഷകസംഘടനകളും. അതിന്റെ അന്തരഫലമാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിച്ചത്. ഇത് തിരുത്തണമെങ്കില്‍ ആത്മപരിശോധന നടത്താന്‍ സിപിഎമ്മും വിശകലനം ചെയ്യാന്‍ പൊതുസമൂഹവും തയ്യാറാവണം. ഇപ്പോള്‍ ആ വഴിക്ക് ചര്‍ച്ചകള്‍ നീങ്ങുന്നു എന്നാണ് നമുക്ക് ബോധ്യപ്പെടുന്നത്.

അജണ്ടകള്‍

അജണ്ടകള്‍

പ്രതികളെ പിടിക്കാന്‍ ഇത്രയും വൈകിയത് പൊലീസിന്റെ കഴിവുകേടുകൊണ്ടാണ് എന്നു കരുതുന്നില്ല. ഭരിക്കുന്ന പാര്‍ട്ടിയെയും സര്‍ക്കാരിനെയും സംബന്ധിച്ച് അവര്‍ക്ക് ഈ കൊലപാതകം ഉപയോഗിച്ച് ചില അജണ്ടകള്‍ നടപ്പാക്കാന്‍ ഉണ്ടായിരുന്നു. അത് എസ്ഡിപിഐക്കു നേരെയുള്ള കടന്നാക്രമണമാണ്. എസ്ഡിപിഐക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണ ഇല്ലാതാക്കാനാണെന്ന് ഞങ്ങള്‍ കരുതുന്നു.

നിരോധിച്ചാലും നിലനില്‍ക്കും

നിരോധിച്ചാലും നിലനില്‍ക്കും

ബിജെപിയെ സംബന്ധിച്ച് അവരെല്ലാത്തവരെയെല്ലാം നിരോധിക്കുന്ന ഒരു സ്വരാജ് ആണ് അവര്‍ വിഭാവനം ചെയ്യുന്നത്. അതുകൊണ്ട് എസ്ഡിപിഐയെ നിരോധിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നതില്‍ അത്ഭുതമില്ല. മറ്റേതെങ്കിലും വിഭാഗങ്ങള്‍ എസ്ഡിപിഐയെ നിരോധിക്കണമെന്ന് പറയുമെന്ന് തോന്നുന്നില്ല. സിപിഎമ്മും സര്‍ക്കാരും ഏതെങ്കിലും പാര്‍ട്ടിയെ നിരോധിക്കുന്നതിന് തത്വത്തില്‍ എതിരാണ്. ഇന്ത്യയിലെ പൊതുപ്രവര്‍ത്തകര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, നിയമവിദഗ്ധര്‍, എഴുത്തുകാര്‍ തുടങ്ങിയവരെല്ലാം തന്നെ ഏതെങ്കിലും ഒരു പാര്‍ട്ടിയെ നിരോധിക്കുന്നതിന് എതിരാണ്. ഞങ്ങളും എതിരാണ്. ആശയത്തെ നിരോധിക്കാന്‍ കഴിയില്ല. ആശയം നിലനില്‍ക്കാന്‍ യോഗ്യതയുള്ളതാണെങ്കില്‍ നിരോധിച്ചാലും പീഡിപ്പിച്ചാലും അടിച്ചമര്‍ത്തിയാലുമൊക്കെ അത് നിലനില്‍ക്കും. ആശയത്തെ ആശയപരമായി നേരിടുക എന്നതാണ് ജനാധിപത്യത്തില്‍ കരണീയമായിട്ടുള്ളത്.

ഫൈസലിന്റെയും റിയാസ് മൗലവിയുടെയും ഘാതകരുടെ മതം ചര്‍ച്ചചെയ്യാത്തതെന്ത്?

ഫൈസലിന്റെയും റിയാസ് മൗലവിയുടെയും ഘാതകരുടെ മതം ചര്‍ച്ചചെയ്യാത്തതെന്ത്?


അഭിമന്യു വധത്തെ വര്‍ഗീയവത്കരിക്കാന്‍ സര്‍ക്കാരും ചില മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികളാക്കപ്പെട്ടവരുടെ മതവുമായി ബന്ധപ്പെടുത്തി ചര്‍ച്ചകള്‍ നടക്കുന്നു. വളര്‍ന്നുവരുന്ന ഇസ്‌ലാമോഫോബിയയെ അവര്‍ പ്രൊമോട്ട് ചെയ്യുകയാണ്. കാന്പസില്‍ കൊലപാതകങ്ങള്‍ പുതിയതല്ല. പുറത്തും ആദ്യമല്ല. ഹൈക്കോടതിതന്നെ അത്തരത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്. റിയാസ് മൗലവി, ഫൈസല്‍ വധങ്ങളില്‍ പ്രതികളുടെ മതവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സമുദായവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നില്ലല്ലോ. അതെന്തുകൊണ്ടാണ്? അപ്പോള്‍ സംഭവത്തെ വര്‍ഗീയവത്കരിച്ച് ഒരു സമുദായത്തെ ടാര്‍ഗറ്റ് ചെയ്യാന്‍ സിപിഎം ശ്രമിക്കുകയാണ്. ഇതിന് ഇടതുപക്ഷ സഹയാത്രികരായ മാധ്യമപ്രവര്‍ത്തകരെ ഉപയോഗിക്കുന്നു.

ഹിന്ദു പാകിസ്താന്‍ പ്രയോഗത്തെ നിരാകരിക്കുന്നു

ഹിന്ദു പാകിസ്താന്‍ പ്രയോഗത്തെ നിരാകരിക്കുന്നു

ശശി തരൂരിന്റെ പ്രസ്താവനയില്‍ അടങ്ങിയിരിക്കുന്ന വസ്തുതയെ ഞങ്ങള്‍ അനുകൂലിക്കുന്നു. 2019ല്‍ അധികാരം ലഭിച്ചാല്‍ ബിജെപി ജനാധിപത്യം നിഷ്‌കാസനം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇപ്പോള്‍തന്നെ ജനാധിപത്യം തച്ചുതകര്‍ക്കുന്നു. ബീഫിന്റെ പേരിലും മറ്റുമുള്ള കൊലപാതകങ്ങള്‍, തെരുവിലെ ആക്രമണങ്ങള്‍ തുടങ്ങിയവ വര്‍ധിക്കുന്നു. എല്ലാ മേഖലകളിലും അവര്‍ പിടിമുറുക്കിയിരിക്കുന്നു. ഇനിയൊരിക്കല്‍ക്കൂടി അധികാരം കിട്ടിയാല്‍ കുറെക്കൂടി രൂക്ഷമായി ഇതെല്ലാം രാജ്യത്ത് നടക്കും. എന്നാല്‍ ഇതിന്റെ പേരില്‍ ശശി തരൂര്‍ ഉപയോഗിച്ച ഹിന്ദു പാകിസ്താന്‍, ഇന്ത്യന്‍ താലിബാന്‍ തുടങ്ങിയ വിശേഷണങ്ങളോട് യോജിക്കാന്‍ കഴിയില്ല. അവയില്‍ വളരെ അപകടരമായ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഉണ്ടാവാം. അതുകൊണ്ട് അത്തരം പ്രയോഗങ്ങളോട് ഞങ്ങള്‍ യോജിക്കുന്നില്ല.

അഭിമന്യുവിനെ വധിച്ചത് 24 അംഗ സംഘം; കുത്തിയതാരെന്ന് പ്രതികള്‍ സമ്മതിച്ചു, പൊക്കം കുറഞ്ഞയാള്‍അഭിമന്യുവിനെ വധിച്ചത് 24 അംഗ സംഘം; കുത്തിയതാരെന്ന് പ്രതികള്‍ സമ്മതിച്ചു, പൊക്കം കുറഞ്ഞയാള്‍

വാപ്പയും ഉമ്മയും എസ്ഡിപിഐ... മുഹമ്മദ് കാമ്പസ് ഫ്രണ്ട്; അഭിമന്യു വധത്തിലെ മുഖ്യപ്രതി മുഹമ്മദ് ഇങ്ങനെവാപ്പയും ഉമ്മയും എസ്ഡിപിഐ... മുഹമ്മദ് കാമ്പസ് ഫ്രണ്ട്; അഭിമന്യു വധത്തിലെ മുഖ്യപ്രതി മുഹമ്മദ് ഇങ്ങനെ

English summary
If Abhimanyu was not killed, Ariyil Shukkur may be repeated in Maharajas, says SDPI State General Secretary P Adbul Hameed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X