'സിൽവർ ലൈൻ അടഞ്ഞ അധ്യായം, മോദി സർക്കാർ പണം അനുവദിക്കില്ല, എയിംസ് ഉടൻ വരും';ബജറ്റിലെ നയം വ്യക്തമാക്കി ബിജെപി
തിരുവനന്തപുരം: ഒന്നും രണ്ടും മോദി സർക്കാർ പിന്തുടർന്ന വികസനോന്മുഖമായിട്ടുള്ള ബജറ്റ് തന്നെയായിരിക്കും ഇത്തവണയും ഉണ്ടാകുകയെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ഇടക്കാല ബജറ്റിൽ അവതരിപ്പിച്ച പദ്ധതികളുടെ തുടർച്ചകളുണ്ടാകും. സ്ത്രീകൾ, കർഷകർ,യുവാക്കൾ എന്നിവർക്ക് പ്രധാന്യം കൊടുത്ത് കൊണ്ടാകും ബജറ്റ്. കേരളത്തിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന വികസന പദ്ധതികളുടെ പൂർത്തീകരണത്തിനും വികസനത്തിനും ആവശ്യമായിട്ടുള്ള വിഹിതം തീർച്ചയായും ബജറ്റിൽ ഉണ്ടാകുമെന്നും എയിംസ് അടക്കമുള്ളവയും പ്രതീക്ഷിക്കുന്നുണ്ടെന്നും വൺ ഇന്ത്യ മലയാളത്തോട് അദ്ദേഹം പ്രതികരിച്ചു. എംടി രമേശിന്റെ അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്, എത്രമാത്രമാണ് പ്രതീക്ഷകൾ?
ഒന്നും രണ്ടും മോദി സർക്കാർ പിന്തുടർന്നിട്ടുള്ള വികസനോന്മുഖമായിട്ടുള്ള ബജറ്റ് തന്നെയായിരിക്കും ഇത്തവണയും ഉണ്ടാകുക. പ്രത്യേകിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി ജനങ്ങൾക്ക് മുൻപിൽ വെച്ച പ്രകടന പത്രികയിൽ ഊന്നി നിന്ന് കൊണ്ട് വികസനത്തിനും വളർച്ചയ്ക്കും പ്രാമുഖ്യം കൊടുക്കുന്ന ബജറ്റായിരിക്കും. ഇടക്കാല ബജറ്റിൽ അവതരിപ്പിച്ച പദ്ധതികളുടെ തുടർച്ചകളുണ്ടാകും. സ്ത്രീകൾ, കർഷകർ,യുവാക്കൾ എന്നിവർക്ക് പ്രധാന്യം കൊടുത്ത് കൊണ്ടാകും ബജറ്റ്. പോസിറ്റീവ് ബജറ്റ് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് ആദ്യമായി ഒരു ബിജെപി എംപി, രണ്ട് കേന്ദ്രമന്ത്രിമാർ, ഇത് ബജറ്റിൽ പ്രതിഫലിക്കുമോ?
തീർച്ചയായും, കേരളത്തിന്റെ വികസനത്തിനും വളർച്ചയ്ക്കും ഉതകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റെയിൽവെ ബജറ്റിൽ കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെടുമോ? പാതനവീകരണവും കൂടുതൽ ട്രെയിനുകളുമാണ് കേരളത്തിന്റെ പ്രധാന ആവശ്യം?
കേരളത്തിലെ റെയിൽവെയുടെ വികസനത്തിനായി സർവ്വകാല റെക്കോഡാണ് കഴിഞ്ഞ ബജറ്റിലൊക്കെ അവതരിപ്പിച്ചിട്ടുള്ളത്. പുതിയ പദ്ധതികൾ, ട്രെയിനുകൾ, സ്റ്റേഷൻ വികസനം, റെയിൽവെ ലൈനുകൾ, റെയിൽവെ വൈദ്യുതീകരണം ഇതൊക്കെ ത്വരിത ഗതിയിൽ നടന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിലെ റെയിൽവെ രംഗത്ത് അഭൂതപൂർവ്വമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. അതിന്റെ തുടർച്ചയെന്ന നിലയ്ക്കുള്ള പദ്ധതികൾ ബജറ്റിൽ ഉണ്ടാകും. കൂടുതൽ ട്രെയിനുകൾ അവതരിപ്പിക്കാൻ കേരളത്തിലെ പാളങ്ങൾ തടസമാണ്. എങ്കിൽ പോലും കേരളത്തിന് പുതുതായി കൂടുതൽ ദീർഘദൂര ട്രെയിൻ സർവ്വീസുകൾ ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽവെ വികസനത്തോടൊപ്പം തന്നെ പൊതുമേഖല സ്ഥാപനങ്ങളുടെ ശാക്തീകരണവും വിവിധ ക്ഷേമ പദ്ധതികളും ഉൾപ്പെടെ കേരളത്തിന് ഗുണകരമാകുന്ന പദ്ധതികൾ ബജറ്റിൽ ഉണ്ടാകും.
സിൽവർ ലൈൻ പദ്ധതിക്ക് സർക്കാർ പച്ചകൊടി കാണിക്കുമോ?
പദ്ധതി പ്രായോഗികമല്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അത് അടഞ്ഞ അധ്യായമാണ്. അതുകൊണ്ട് ബജറ്റിൽ അത് ചർച്ചയാകില്ല.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികൾ പ്രതീക്ഷിക്കാമോ?
വിഴിഞ്ഞം ഉൾപ്പെടെ സംസ്ഥാനത്ത് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന വികസന പദ്ധതികളുടെ പൂർത്തീകരണത്തിനും വികസനത്തിനും ആവശ്യമായിട്ടുള്ള വിഹിതം ബജറ്റിൽ ഉണ്ടാകും.
കേരളത്തിന്റെ പ്രധാന ആവശ്യമാണ് എയിംസ്? ബജറ്റിലെ പ്രതീക്ഷ?
കേരളത്തിന് എയിംസ് എന്നത് സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. പ്രഖ്യാപനം സാങ്കേതികം മാത്രമാണ്. ബജറ്റിൽ എയിംസ് എന്ന ആഗ്രഹം സഫലീകൃതമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications