Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലെ സിപിഎമ്മിൽ രണ്ടു ചേരിയെന്നുള്ളത് മാധ്യമ സങ്കൽപ്പം: എം എ ബേബി വൺ ഇന്ത്യയോട്

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ ദൗർഭാഗ്യകരമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സിപിഎം പ്രവർത്തകർ പ്രതിസ്ഥാനത്താകുമ്പോൾ മാധ്യമങ്ങൾ അതൊരു വലിയ സംഭവമാക്കി സൃഷ്ടിക്കുന്നു.ഇരട്ടത്താപ്പ് സമീപനമാണ് ഇതിലൂടെ മാധ്യമങ്ങളുണ്ടാക്കുന്നതെന്നും എം എ ബേബി പറഞ്ഞു. കണ്ണൂരിൽ യുഡിഎഫ് സമാധാന യോഗം ബഹിഷ്കരിച്ചത് ശരിയായില്ല.തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന പാർട്ടിയല്ല ഇടതുമുന്നണിയെന്നും അദ്ദേഹം വ്യക്തമാക്കി.കണ്ണൂരിലെ സിപിഎമ്മിൽ രണ്ട് ചേരിയെന്നുള്ളത് മാധ്യമ സങ്കൽപം മാത്രമാണെന്നും അദ്ദേഹം 'വൺ ഇന്ത്യ മലയാള'ത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എം എ ബേബിയുമായി 'വൺ ഇന്ത്യ മലയാളം' പ്രതിനിധി അഭിജിത്ത് ജയൻ നടത്തിയ അഭിമുഖം തുടർന്ന് വായിക്കാം.

തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിൽ ആത്മവിശ്വാസം എത്രത്തോളം?

തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിൽ ആത്മവിശ്വാസം എത്രത്തോളം?

കഴിഞ്ഞ അഞ്ചുവർഷ കാലത്തോളം ഇടതുമുന്നണി ജനങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങൾ മറന്നുകൊണ്ട് വോട്ടു ചെയ്യാൻ കഴിയുമോ എന്നാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സഖാവ്, ഒരു പാവപ്പെട്ടയാളുടെ വീട്ടിൽ ചെന്നപ്പോൾ പറഞ്ഞത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മനസ്സിൽ തട്ടിയ പ്രതികരണമായിരുന്നു അത്. വലിയ ശുഭാപ്തി വിശ്വാസം സിപിഎമ്മിനുണ്ട്.

രാഷ്ട്രീയക്കൊലപാതകങ്ങൾക്ക് അറുതി വരുത്തുമോ?

രാഷ്ട്രീയക്കൊലപാതകങ്ങൾക്ക് അറുതി വരുത്തുമോ?

വോട്ടെടുപ്പ് കഴിഞ്ഞതിനുശേഷമാണ് രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറുന്നത്. തികച്ചും ദൗർഭാഗ്യകരമായ സംഭവമാണ് പാനൂരിൽ ഉണ്ടായത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള സമയങ്ങളിൽ സിപിഎമ്മിൻ്റെയും ഡിവൈഎഫ്ഐയുടെയും ആറ് പ്രവർത്തകർ പലഭാഗങ്ങളിലായി കൊലചെയ്യപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പ്രവർത്തകർ അക്രമത്തിനും കൊലപാതകത്തിനും ഇരയാകുമ്പോൾ അതൊരു ചെറിയ വാർത്തയായി മാത്രം മാറുന്നു.മറിച്ച്, സിപിഎമ്മിൻ്റേയോ എൽഡിഎഫിൻ്റെയോ പ്രവർത്തകരെ പ്രതിസ്ഥാനത്ത് നിർത്തുമ്പോൾ അതൊരു മഹാസംഭവമാക്കി മാറ്റുന്ന ഇരട്ടത്താപ്പ് ചില മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ട്.

യുഡിഎഫ് സമാധാന യോഗം ബഹിഷ്കരിച്ചത് ശരിയാണോ?

യുഡിഎഫ് സമാധാന യോഗം ബഹിഷ്കരിച്ചത് ശരിയാണോ?

ഒരിക്കലും ആരും അക്രമത്തിന് വിധേയരാകാൻ പാടില്ല. ആശയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് രാഷ്ട്രീയ മണ്ഡലങ്ങളിൽ വേണ്ടത്. അക്രമങ്ങൾക്ക് അറുതി വരുത്താൻ ഔപചാരികമായ സംവിധാനം സർവ്വകക്ഷിയോഗം വിളിക്കുക എന്നുള്ളതാണ്. സർവകക്ഷിയോഗം വിളിക്കുമ്പോൾ വിമർശനങ്ങൾ പറയാം.സമാധാനയോഗം ബഹിഷ്കരിക്കുന്നത് ശരിയല്ല. ഏതു ഭാഗത്തുനിന്ന് അക്രമം ഉണ്ടായാലും ന്യായീകരിക്കാൻ സി പി എം ഉണ്ടാവില്ല. ഞങ്ങളുടെ നിരവധി പാർട്ടി ഓഫീസുകളാണ് കണ്ണൂരിൽ തകർത്തത്. തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് പാർട്ടിക്കില്ല. ഏതുവിധേനയും അതിനുള്ള ഒത്താശയും പാർട്ടി ചെയ്തു കൊടുക്കില്ല.

കണ്ണൂരിലെ സിപിഎമ്മിൽ രണ്ട് ചേരിയോ?

കണ്ണൂരിലെ സിപിഎമ്മിൽ രണ്ട് ചേരിയോ?

കണ്ണൂരിലെ സിപിഎമ്മിൽ രണ്ട് ചേരി എന്നുള്ളത് മാധ്യമ സങ്കൽപം മാത്രം. പി ജയരാജൻ്റെ ഫേസ്ബുക്കിൽ വന്ന അഭിപ്രായ പ്രകടനത്തെ വ്യാഖ്യാനിച്ചിട്ടാണ് ഇത് വന്നിട്ടുള്ളത്. പാർട്ടിയിൽ എല്ലാവരും സഖാക്കളാണെന്ന് പി ജയരാജൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സിപിഎമ്മിനുള്ളിലെ അഭിപ്രായഭിന്നതകൾ മറനീക്കി പുറത്തുവരുന്നോ?

സിപിഎമ്മിനുള്ളിലെ അഭിപ്രായഭിന്നതകൾ മറനീക്കി പുറത്തുവരുന്നോ?

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കേരളത്തിലെ നേതാവ് സഖാവ് പിണറായി വിജയനാണ്. അദ്ദേഹം വീണ്ടും ധർമ്മടത്ത് നിന്ന് ജനവിധി തേടുകയാണ്. പിണറായി വിജയൻ ദീർഘകാലം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവും ആയിരുന്നു. രണ്ട് പ്രധാനപ്പെട്ട ചുമതലകൾ വഹിച്ച ശേഷമാണ് മുഖ്യമന്ത്രിയായത്. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്നു. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പാർട്ടി സെക്രട്ടറിയുടെ സംഭാവനയും അന്നത്തെ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നു. പിണറായി വിജയൻ കേരളരാഷ്ട്രീയത്തിൽ കഴിഞ്ഞ കുറേ നാളുകളായി സജീവസാന്നിധ്യമാണ്. സർക്കാർ രൂപീകരിച്ചു കഴിയുമ്പോൾ മുഖ്യമന്ത്രി യഥാർത്ഥത്തിൽ ക്യാപ്റ്റനാണ്. പ്രധാനമന്ത്രി ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനാണ്.

തിരുവഞ്ചൂരിൻ്റെ പ്രതികരണത്തോട് എന്താണ് മറുപടി?

തിരുവഞ്ചൂരിൻ്റെ പ്രതികരണത്തോട് എന്താണ് മറുപടി?

തിരുവഞ്ചൂർ രാധാകൃഷ്ണൻ, അദ്ദേഹം മുൻ മന്ത്രിയാണ്. അദ്ദേഹം പറഞ്ഞത് നമ്മളെല്ലാവരും കേട്ടതാണ്. പട്ടാളത്തിലാണ് ക്യാപ്റ്റനുള്ളത്.പട്ടാളച്ചിട്ടയിലുള്ള ഒരു സംവിധാനം വരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തോട് എനിക്ക് ഉപദേശിക്കാനുള്ളത് എല്ലാ പത്രത്തിലും ഒരു സ്പോർട്സ് പേജുണ്ട്.ഒരു ടീം ഉണ്ടാകുമ്പോൾ ഒരു ക്യാപ്റ്റൻ ഉണ്ടാകും അതിനെ കീറിമുറിച്ച് പരിശോധിക്കേണ്ട കാര്യമില്ല.

Recommended Video

cmsvideo
    പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam
    എ കെ ആൻ്റണിയുടെ പ്രതികരണത്തോട് ?

    എ കെ ആൻ്റണിയുടെ പ്രതികരണത്തോട് ?

    ക്യാപ്റ്റൻ പ്രയോഗത്തിൽ എ കെ ആൻറണിയുടെ പ്രസ്താവന വന്നത് ഒരു പ്രത്യേക സാഹചര്യത്തിൽ ആയിരിക്കും. കേരളത്തിലെ യുഡിഎഫിന് നിലവിൽ ഒരു ക്യാപ്റ്റനല്ല ഉള്ളത്. രമേശ് ചെന്നിത്തലയുടെ പ്രവർത്തനം മികച്ചതാണെന്ന് ഹൈക്കമാൻഡിന് തോന്നിയിരുന്നെങ്കിൽ ഉമ്മൻചാണ്ടിക്ക് നേതൃത്വത്തിന് തെരഞ്ഞെടുപ്പ് ചുമതല നൽകില്ലായിരുന്നു. പിണറായി വിജയൻ ക്യാപ്റ്റനായി നിൽക്കുന്നത് കോൺഗ്രസിന് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്അത് ഞങ്ങൾക്ക് നന്നായി അറിയാം. അതിൻ്റെ ബാക്കിപത്രമാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങൾ. എ കെ ആൻറണിയുടെ വിളിച്ചു കൂവൽ സ്വാഭാവികം - എം എ ബേബി വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+