റഷ്യയുടെ കൊടും ക്രൂരത : കീവിൽ വീണ്ടും സ്ഫോടനം; മേയറെ കാണാനില്ല; യുദ്ധം 17 -ാം ദിവസത്തിലേക്ക്
കീവ്: റഷ്യ - യുക്രൈൻ യുദ്ധം 17-ാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. ഇരുവിഭാഗം സൈനികരും തമ്മിൽ കനത്ത പോരാട്ടം തുടരുകയാണ്. കീവ് പിടിച്ചെടുക്കാൻ റഷ്യ ഉടൻ പുതിയ ആക്രമണം നടത്തുമെന്ന് യുക്രൈനിന് നിലവിൽ അശങ്കയുണ്ട്.
ഫെബ്രുവരി 24 - നാണ് റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചത്. ബുച്ച, ഇസ്പിൻ, ഹോസ്‌റ്റോമൽ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത പോരാട്ടം തുടരുകയാണ്.
റഷ്യയുടെ അധിനിവേശത്തിന്റെ ഫലമായി മെലിറ്റോപോളിലെ മേയർ ഇവാൻ ഫെഡോറോവിനെ തട്ടിക്കൊണ്ടുപോയതായി യുക്രൈൻ പാർലമെന്റ് ആരോപിച്ചു.യുദ്ധം ആരംഭിച്ച് 2 ദിവസത്തിനുളളിൽ തന്നെ 150,000 പേർ താമസിച്ചു വന്നിരുന്ന യുക്രൈനിന്റെ പ്രധാന നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തിരുന്നു.

യുദ്ധത്തിന് പിന്നാലെ വെള്ളിയാഴ്ച മാത്രം യുക്രൈനിന്റെ നാല് നഗരങ്ങളിൽ നിന്നായി 7144 പേരെയാണ് ഒഴിപ്പിച്ചത്. ചെർനിഹിവ്, എനെർഗോഡർ, ഹോസ്‌റ്റോമെൽ, കൊസറോവിച്ചി-മാനുഷിക ഇടനാഴികൾ വഴിയാണ് ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ നടന്നിരുന്നത്. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, റഷ്യ - യുക്രൈൻ യുദ്ധത്തിൽ അമേരിക്കയുടെ ഇടപെടലും ശക്തമാണ്. റഷ്യയുടെ അതിർത്തികളായ ലാത്വിയ, എസ്തോണിയ, ലിത്വാനിയ, റൊമാനിയ തുടങ്ങിയവയിൽ 20,000 അമേരിക്കൻ സൈനികരെ വിന്യസിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിന് പുറമെ, റഷ്യയ്ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പും നൽകി. യുഎസ് സൈനികമായി ഇടപെട്ടാൽ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് അത് നയിക്കുമെന്നാണ് ബൈഡൻ മുന്നറിയിപ്പ് നൽകിയത്.

അതേസമയം, മാർച്ച് 12 ന് രാത്രിയിൽ കീവിൽ നിരവധി സ്ഫോടനങ്ങൾ കേട്ടിരുന്നതായാണ് റിപ്പോർട്ട്. മധ്യ യുക്രൈനിലെ ഡിനിപ്രോയിലും റഷ്യൻ സൈന്യം അക്രമം അഴിച്ച് വിട്ടിരുന്നു. ഡിനിപ്രോയിലെ കെട്ടിടങ്ങളിലേക്ക് മൂന്ന് മിസൈലുകൾ ഉപയോഗിച്ച് അക്രമം നടത്തിയത്. റഷ്യയുടെ അധിനിവേശത്തിൽ ഇന്നലെ യുക്രൈനിലെ ഷൂ ഫാക്ടറി നശിപ്പിക്കുകയും ഒരു സുരക്ഷാ ഗാർഡ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. നോവോകോഡാറ്റ്‌സ്‌കി ജില്ലയിലെ ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലും മൈഗ്രേഷൻ ഓഫീസിലും കൗൺസിൽ അഡ്മിനിസ്‌ട്രേഷൻ കെട്ടിടത്തിലുമാണ് റഷ്യ മൂന്ന് മിസൈലുകൾ ഉപയോഗിച്ച് കുരിതികളം ആക്കി തീർത്തത്.

യുക്രൈൻ പ്രദേശത്ത് സൈനിക സൗകര്യങ്ങൾ ഒന്നും തന്നെ സജ്ജമായിരുന്നില്ല. അതിനാൽ തന്നെ റഷ്യയുടെ അക്രമത്തെ പ്രദേശത്ത് യുക്രൈന് പ്രതിരോധിക്കാനും കഴിഞ്ഞിരുന്നില്ല. റഷ്യയുടെ അധിനിവേശത്തിൽ ഇന്ന് ഒരു സെക്യൂരിറ്റി ഗാർഡ് കൊല്ലപ്പെട്ടതായി റീജിയണൽ മിലിട്ടറി അഡ്മിനിസ്ട്രേഷന്റെ പബ്ലിക് അഫയേഴ്സ് ഓഫീസർ വാലന്റൈൻ യെർമോലെങ്കോ വ്യക്തമാക്കി.

അതേസമയം, ജില്ലാ പ്രോസിക്യൂട്ടർ യുദ്ധ നിയമങ്ങളുടെ ലംഘനത്തിന് സാധ്യതയുള്ള ആക്രമണത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. ആദ്യത്തെ സ്ഫോടനം ഇന്നലെ രാവിലെ 6:00 ന് മുമ്പും യുക്രൈനിൽ നടന്നിരുന്നു. എന്നാൽ, രണ്ടാമത്തെ സ്ഫോടനം ഇന്നലെ രാവിലെ 6:10 നും കേട്ടതായി ഷൂ ഫാക്ടറിക്ക് സമീപമുള്ള താമസക്കാർ പറഞ്ഞിരുന്നു. എന്നാൽ, ഇവയ്ക്ക് പിന്നാലെ റഷ്യ വീണ്ടും അക്രമം അഴിച്ചു വിട്ടിരുന്നു.

യുക്രൈനിൽ സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണെന്നും നഗരത്തിൽ റഷ്യൻ സൈനികരില്ലെന്നും മേയർ ബോറിസ് ഫിലാറ്റിവിന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഫെബ്രുവരി 24 - ന് റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചത്. എന്നാൽ, ഇന്നലെ ആക്രമണങ്ങൾ നേരിട്ട ഡിനിപ്രോ യുക്രൈനിലെ ഒരു സുരക്ഷിത താവളമായിരുന്നു. ഈ സുരക്ഷിത താവളത്തിന് നേരെയാണ് റഷ്യ ഇന്നലെ അക്രമം അഴിച്ചു വിട്ടിരുന്നത്.

ഈ അക്രമത്തിന്റെ ഫലമായി ആളുകൾ സുരക്ഷിത ഇടമായ ഇവിടെ നിന്നും ഓടി രക്ഷപ്പെടേണ്ടി വന്നിരുന്നു. യുക്രൈനിന്റെ കിഴക്ക് ഭാഗത്തേയ്ക്കാണ് ഇന്നലെ യുക്രൈൻ ജനത കൂടുതൽ പാലായനം ചെയ്തത്. ഡിനിപ്രോയിൽ റഷ്യ നടത്തിയ അക്രമത്തിന് പിന്നാലെ അഗ്നിശമന സേനാംഗങ്ങൾ തീയണച്ചിരുന്നു. അധിനിവേശം രൂക്ഷമാകുന്ന സാഹചര്യത്തിൽ എയർ റെയ്ഡ് സൈറണുകൾ പലതവണ മുഴങ്ങിയിരുന്നു. യുക്രൈനിലെ ഡിനിപ്രോ ജനങ്ങളോട് അടുത്തുള്ള മെട്രോ സ്റ്റേഷനിൽ അഭയം തേടാൻ നിർദ്ദേശം നൽകിയിരുന്നു.












Click it and Unblock the Notifications