ഏകീകൃത സിവില്‍ കോഡ് സെമിനാർ: ലീഗ് നിലപാട് ബുദ്ധിശൂന്യം, ഇടുങ്ങിയ ചിന്താഗതിയെന്ന് ഐഎന്‍എല്‍
കോഴിക്കോട്: ഐഎന്‍എല്‍ എന്ന പാർട്ടിയെ മുസ്ലിം ലീഗ് ഇപ്പോഴും ശത്രു എന്ന നിലയിലാണ് കാണുന്നതെന്ന് ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ. ഐഎന്‍എല്‍ നടത്തുന്ന ഓരോ ഇഞ്ച് മുന്നേറ്റത്തേയും അവർ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ലീഗ് നേതൃത്വം നല്‍കുന്ന മുസ്ലിം കോർഡിനേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്നും ഐഎന്‍എല്ലിനെ മാറ്റി നിർത്തിയതെന്നും കാസിം ഇരിക്കൂർ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.
ഏകീകൃത സിവില്‍ കോഡിനെതിരെ പാർലമെന്റില്‍ ഏറ്റവും കൂടുതല്‍ ശബ്ദിച്ച നേതാവ് ഇബ്രാഹീം സുലൈമാന്‍ സേട്ടുവായിരുന്നു. 'രാജ്യത്തെ മതേതരത്വത്തിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്ന ഡെമോക്ലീസിന്റെ വാളാണ് ഏകീകൃത സിവില്‍ കോഡ്' എന്ന വാചകം അദ്ദേഹം എപ്പോഴും ഉയർത്തുമായിരുന്നു. ആ ഒരു സാഹചര്യത്തില്‍ ഭരണ ഘടനയുടെ നിർദേശ തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയ ഏകീകൃത സിവില്‍ കോഡ് എന്നത് ചർച്ചയിലേക്ക് കൊണ്ടു വരേണ്ടതില്ലെന്നും അദ്ദേഹം പലയാവർത്തി വ്യക്തമാക്കിയിട്ടുണ്ടെന്നും കാസിം ഇരിക്കൂർ അഭിമുഖത്തില്‍ പറഞ്ഞു.

ഐഎന്‍എല്‍ നിലപാട് എല്ലാവരേയും ഒന്നിച്ച് നിർത്തല്‍
ഏകീകൃത സിവില്‍ കോഡ് വിഷയം രാജ്യത്ത് വീണ്ടും ചർച്ചയായി വരുമ്പോള്‍ ഇബ്രാഹീം സുലൈമാന്‍ സേട്ട് സ്ഥാപിച്ച ഒരു പാർട്ടിയെ അതുമായി ബന്ധപ്പെട്ട പരിപാടിയില്‍ നിന്നും മാറ്റി നിർത്തുന്നത് മനഃപ്പൂർവ്വമായ ഒരു നീക്കമാണ്. നരേന്ദ്ര മോദി സർക്കാർ ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച പരാമർശം വീണ്ടും നടത്തിയതിന് പിന്നാലെ ആദ്യമായി ആ വിഷയത്തില്‍ പ്രതികരിക്കുന്നതും, ഒരു സിമ്പോസിയം സംഘടിപ്പിക്കുന്നതും ഐഎന്‍എല്ലാണ്.
കോഴിക്കോട് സംഘടിപ്പിച്ച സിമ്പോസിസത്തിലേക്ക് എല്ലാ ബിജെപിയിതര കക്ഷികളേയും ഐഎന്‍എല്‍ ക്ഷണിച്ചിരുന്നു. കോണ്‍ഗ്രസ്, ലീഗ് നേതാക്കളേയും ക്ഷണിച്ചു. ഏകീകൃത സിവില്‍ കോഡിന് എതിരായി നില്‍ക്കുന്ന എല്ലാവരേയും ഒരുമിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ നിലപാട്. എംഇഎസ്, ഇരുവിഭാഗം സമസ്ത, മുജാഹിദ് വിഭാഗങ്ങള്‍, ജമാഅത്ത് ആശയങ്ങള്‍ പിന്തുടരുന്ന ഒ അബ്ദുറഹ്മാന്‍ തുടങ്ങിയ സംഘടനകളും പ്രമുഖ വ്യക്തിത്വങ്ങളും ആ പരിപാടിയില്‍ പങ്കെടുത്തു.

ലീഗും കോണ്‍ഗ്രസും പിന്മാറി
ബിജെപിയെ മറുപക്ഷത്ത് നിർത്തിക്കൊണ്ടുള്ള ഒരു പൊതു അജണ്ട രൂപീകരിക്കുക എന്നുള്ളതായിരുന്നു ഐഎന്‍എല്‍ ലക്ഷ്യം. എന്നാല്‍ പരിപാടിയുടെ അവസാന നിമിഷമാണ് 'നിങ്ങള്‍ എല്‍ ഡി എഫിന്റെ ഭാഗമായതുകൊണ്ട് പങ്കെടുക്കാന്‍ പ്രയാസമുണ്ട്' എന്ന് കോണ്‍ഗ്രസ് അറിയിക്കുന്നത്. ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ലീഗും പിന്മാറി. അതൊന്നും ഞങ്ങള്‍ കാര്യമാക്കിയില്ല. പരിപാടിയില്‍ പങ്കെടുക്കണോ വേണ്ടയോ എന്നുള്ളത് അവരുടെ വിഷയമാണ്.
നിലപാടില്‍ മലക്കം മറിഞ്ഞ ലീഗ്
ഐഎന്‍എല്‍ പരിപാടിക്ക് പിന്നാലെയാണ് സിപിഎം കോഴിക്കോട് സെമിനാർ സംഘടിപ്പിക്കുന്നത്. അന്ന് ലീഗ് നേതാക്കള്‍ പറഞ്ഞത്, 'ഇത്തരം സെമിനാറുകളും സിമ്പോസിയവും കൊണ്ട് കാര്യമൊന്നുമില്ല, ഏകീകൃത സിവില്‍ കോഡിനെ പ്രതിരോധിക്കേണ്ടത് പാർലമെന്റ് വഴിയാണ്' എന്നായിരുന്നു. അതേ ലീഗ് നേതൃത്വം കൊടുക്കുന്ന മുസ്ലിം കോർഡിനേഷന് കമ്മിറ്റിയാണ് കോഴിക്കോട് കഴിഞ്ഞ ദിവസം സെമിനാർ സംഘടിപ്പിച്ചത്. ഇത്തരം പരിപാടികളില്‍ നിന്നും മാറി നില്‍ക്കുന്നത് ദോഷം ചെയ്യുമെന്ന് കരുതിക്കാണും.
ആരാണ് മുഖ്യധാര പാർട്ടി, ലീഗിന്റെ സ്ഥാനം എവിടെ
പരിപാടിയിലേക്ക് ഐഎന്‍എല്ലിനെ ക്ഷണിക്കുമോയെന്ന ചോദ്യം ഉയർന്നപ്പോഴാണ് 'ഞങ്ങള്‍ മുഖ്യധാര പാർട്ടികളെയാണ് ക്ഷണിക്കുന്നത്' എന്ന് ലീഗ് നേതാക്കള്‍ പറയുന്നത്. എന്താണ് ഈ മുഖ്യധാര ലീഗ് ഉദ്ദേശിക്കുന്നത്. മുസ്ലിം ലീഗ് എന്ന് പറയുന്നത് ഒരു മലബാർ പാർട്ടിയാണ്. ഐഎന്‍എല്ലിന് ഇപ്പോഴും 11 സംസ്ഥാനങ്ങളില്‍ സജീവ കമ്മിറ്റിയുണ്ട്. യുപി തിരഞ്ഞെടുപ്പ് സമയത്തൊക്കെ ന്യൂനപക്ഷ വോട്ട് ഏകീകരിക്കുന്നതിന് ഐഎന്‍എല്‍ മികച്ച രീതിയില്‍ പ്രവർത്തിച്ചു. പേരിന് ചില സ്ഥലത്ത് മത്സരിച്ചപ്പോള്‍ തന്നെ 4000-5000 വോട്ട് ലഭിച്ചു. ഇതേ സ്ഥലത്ത് മത്സരിച്ച മുസ്ലിം ലീഗിന് നേടാന്‍ സാധിച്ചത് 200-250 വോട്ടുകളാണ്. മുസ്ലിം ലീഗിന് കേരളം കഴിഞ്ഞാല്‍ തമിഴ്നാട്ടില്‍ അല്ലാതെ വേറെ എവിടെയാണ് സജീവ കമ്മിറ്റികളെങ്കിലുമുള്ളത്.
എസ്ഡിപിഐ, പിഡിപി, വെല്‍ഫെയർ പാർട്ടി തുടങ്ങിയ കക്ഷികളോട് ചേർത്ത് ഐഎന്‍എല്ലിനേയും പറയുന്നത് ഞങ്ങളെ കൊച്ചാക്കി കാണിക്കുന്നതിന് വേണ്ടിയാണ്. ഇന്ത്യയില്‍ തന്നെ ഇടതുപക്ഷത്തിന്റെ ഘടകക്ഷിയായ, കേരളത്തിന്റെ ഭരണത്തിന്റെ ഭാഗമായ ഒരു പാർട്ടിയെ ഇവരുമായി താരതമ്യം ചെയ്യുന്നത് എന്തുമാത്രം കുരുട്ട് ബുദ്ധിയാണ്. മന്ത്രിയുള്‍പ്പടെ ഞങ്ങള്‍ക്കുണ്ട്. ഇന്ത്യ എന്ന പുതിയ പ്രതിപക്ഷ സഖ്യമുണ്ടാക്കിയല്ലോ, അതില്‍ പോലും ഒരു എംഎല്‍എയും മന്ത്രിയോ എംപിയോ ഇല്ലാത്ത മൂന്ന് പാർട്ടികളുണ്ട്.

ലീഗ് ഇപ്പോഴും ഐഎന്‍എല്ലിനെ ഭയപ്പെടുന്നു
സെമിനാറില്‍ ഐഎന്‍എല്ലിനെ പങ്കെടുപ്പിക്കുന്നതിലൂടെ ഞങ്ങള്‍ക്ക് അധികം കവറേജ് ലഭിക്കുമോയെന്ന പേടിയാണ്. ഐഎന്‍എല്ലിനെ സംബന്ധിച്ചിടത്തോളും ഞങ്ങള്‍ക്ക് ലീഗിനെ ഒരു പേടിയും ഇല്ല. ലീഗിന്റെ രാഷ്ട്രീയ കാഴ്ചപ്പാടും സാമുദായിക ബോധ്യവുമൊക്കെ നമുക്ക് കൃത്യമായി അറിയാം. കഴിഞ്ഞ ദിവസം കാസർകോട് നടന്ന ആ വിദ്വേഷ പ്രസംഗം ഉണ്ടല്ലോ. സ്വകാര്യമായി അവർ ഉയർത്തുന്ന മുദ്രാവാക്യങ്ങളാണ് അതൊക്കെ. പല പാർട്ടികളും ലീഗ് മതേതരത്വ പാർട്ടിയാണെന്ന് പറയുമ്പോഴും ഞങ്ങള്‍ അത് തിരുത്താറുണ്ട്. ലീഗ് ഒരു തികഞ്ഞ സാമുദായിക പാർട്ടിയാണ്. അതില്‍ നിന്ന് ഉയർന്ന് ചിന്തിക്കാന്‍ അവർക്ക് കഴിയില്ല.
ബിജെപിയുടെ മറ്റൊരു രൂപമായ സാമുദായിക പാർട്ടിയാണ് ലീഗ്. ഒരു രാഷ്ട്രീയ പാർട്ടിയുണ്ടാക്കുന്ന ഒരു കമ്മിറ്റിക്ക് എങ്ങനെയാണ് മുസ്ലിം കോർഡിനേഷന്‍ എന്ന പേരിടുക. പറഞ്ഞ് വന്നത് എന്താണെന്ന് വെച്ചാല്‍, കോഴിക്കോട് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചില്ല എന്നുള്ളത് ഐഎന്‍എല്ലിനെ സംബന്ധിച്ച് ഒരു പ്രശ്നമുള്ള കാര്യമല്ല. പക്ഷെ ലീഗിന്റെ നിലപാടുകളെ ഞങ്ങള്‍ ചോദ്യം ചെയ്യും. അവർ കുറച്ചുകൂടെ വിശാലമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
ലീഗിന് ഇടുങ്ങിയ ചിന്താഗതി
രാജ്യത്തിന്റെ അടിത്തറയെ തന്നെ തകർക്കുന്ന ഒരു വിഷയം മുന്നില്‍ വരുമ്പോള്‍ അതിനെതിരായ നീക്കത്തില്‍ നിന്നും ഐഎന്‍എല്ലിനെ മാറ്റി നിർത്തുകയാണ്. ഇതിലുടെ എത്ര ഇടുങ്ങിയ ചിന്താഗതിയാണ് ഇവരുടേതെന്ന് പകല്‍ പോലെ വ്യക്തമാണ്. ഇവർക്ക് മതേതരത്വത്തോടും രാജ്യത്തെ ബാധിക്കുന്ന മറ്റ് വിഷയങ്ങളൊടൊന്നും ഒരു കടപ്പാടുമില്ല. ചെറിയ ചെറിയ അജണ്ടകളുമായി മുന്നോട്ട് പോവുന്ന പാർട്ടിയാണ് അവർ.
അടുത്ത മാസം 11 ന് തിരുവനന്തപുരത്ത് മണിപ്പൂർ-ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ഒരു സിമ്പോസിസം സംഘടിപ്പിക്കുന്നുണ്ട്. അതിലേക്ക് ലീഗിനേയും കോണ്‍ഗ്രസിനേയും ക്ഷണിച്ചിട്ടുണ്ട്. ലീഗ് അല്ല ഞങ്ങളെന്ന് തെളിയിക്കുകയാണ് ഇതിലൂടെ ഞങ്ങള്‍. പക്ഷെ കോഴിക്കോട് സെമിനാറില്‍ ബുദ്ധിശൂന്യമായ നിലപാടാണ് ലീഗ് സ്വീകരിച്ചത്. അതായിരുന്നില്ല വേണ്ടിയിരുന്നതെന്ന് മാത്രമാണ് ഐഎന്‍എല്ലിന് പറയാനുള്ളത്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications