സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചത് കള്ളക്കടത്ത് കുറയ്ക്കും, ഇനിയും കുറയണം- ബജറ്റ് വിശകലനം: എംപി അഹമ്മദ്
കോഴിക്കോട്: 2021-2022 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കേന്ദ്ര ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചുകഴിഞ്ഞു. കേന്ദ്ര ബജറ്റിനെ കുറിച്ചുള്ള വിലയിരുത്തലുകള്‍ വണ്‍ഇന്ത്യ മലയാളവുമായി പങ്കുവയ്ക്കുകയാണ് മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് എംപി അഹമ്മദ്.
Recommended Video
കേന്ദ്ര ബജറ്റ് പൊതുവേ സ്വാഗതാര്‍ഹമാണെന്നാണ് എന്നാണ് എംപി അഹമ്മദ് പറയുന്നത്. ആരോഗ്യമേഖലയ്ക്കും ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയ്ക്കും എല്ലാം പരിഗണന ലഭിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ പൊതുസമൂഹത്തിലേക്ക് പണം എത്തിക്കുക എന്നത് പല രാജ്യങ്ങളും ചെയ്തിട്ടുണ്ട്. അതിനോട് ഏറെക്കുറേ നീതി പുലര്‍ത്തുന്നതാണ് കേന്ദ്ര ബജറ്റ് എന്നാണ് അദ്ദേഹം പറയുന്നത്. ഇതിലും കൂടുതല്‍ ചെയ്യാമായിരുന്നു എന്ന തോന്നതും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. വിശദാംശങ്ങള്‍...

ഒറ്റയടിക്ക് നടക്കുമോ
കൊവിഡ് പ്രതിസന്ധി മൂലം നട്ടെല്ലൊടിഞ്ഞ് കിടക്കുന്ന രാജ്യത്തിന്റെ സമ്പദ് ഘടനയെ ഒറ്റയടിക്ക് നേരെയാക്കാന്‍ സാധിക്കില്ല. ഒറ്റയടിക്ക് ചികിത്സ സാധ്യമല്ലല്ലോ. ഘട്ടം ഘട്ടമായി തിരിച്ചുവരാനുള്ള സാഹചര്യം കാണുന്നുണ്ട്. ജനങ്ങളിലേക്ക് പണം എത്താനുള്ള സാധ്യത സൃഷ്ടിച്ചിട്ടുണ്ട്.

പൊതുമേഖല വേണ്ട
പൊതുമേഖല ഒരുപാട് നഷ്ടങ്ങളുണ്ടാക്കുന്നുണ്ട്. ബ്യൂറോക്രാറ്റുകളും രാഷ്ട്രീയക്കാരും ചേര്‍ന്ന് അലങ്കോലമാക്കിയിരിക്കുകയാണ് അത്. പൊതുമേഖല ശരിയായ ഒരു ഫലം സൃഷ്ടിക്കുന്നില്ല എന്ന ഒരു തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. എയര്‍ ഇന്ത്യയൊക്കെ നഷ്ടത്തിലേക്ക് കൂപ്പുകുത്താന്‍ കാരണം അതിന്റെ മിസ് മാനേജ്മെന്റ് ആണ്. നേരത്തെ തന്നെ സ്വകാര്യവത്കരിക്കേണ്ടതായിരുന്നു.
കോര്‍പ്പറേറ്റ് ഇന്‍വെസ്റ്റ്മെന്റുകള്‍ വരണം. ഐപിഒ വരണം. അങ്ങനെയാകുമ്പോള്‍ നിക്ഷേപം നടത്തുന്ന സാധാരണക്കാര്‍ക്കും വരുമാനം ലഭിക്കും

രണ്ട് ബജറ്റുകള്‍ താരതമ്യം ചെയ്താല്‍
കേരളത്തിന്റെ ബജറ്റിനും കേന്ദ്ര ബജറ്റിനും വോട്ട് ബാങ്ക് താത്പര്യം ആണ് കൂടുതല്‍ ഉള്ളത് എന്നാണ് തോന്നുന്നത്. സമൂഹത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും തന്നെ ആയിരിക്കണം കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്.
വോട്ട് ബാങ്ക് രാഷ്ട്രീയം ഉള്ളിടത്തോളം കാലം ഇങ്ങനെയൊക്കെ തന്നെയേ നടക്കുകയുള്ളു. എന്നിരുന്നാലും കുറേ നല്ല കാര്യങ്ങള്‍ രണ്ട് ബജറ്റുകളിലും ഉണ്ട്.

സ്വര്‍ണവ്യാപാര മേഖയില്‍
ഇറക്കുമതി തീരുവ 12.5 ശതമാനം ഉണ്ടായിരുന്നത് ഏഴര ശതമാനമാക്കി കുറച്ചിട്ടുണ്ട്. കാര്‍ഷിക സെസ്സും മറ്റുമായി 10.2 ശതമാനത്തോളം ആണ് പുതിയ ഇറക്കുമതി തീരുവ.ഇതൊരു ആദ്യ പടിയായിട്ടാണ് കാണുന്നത്. നിലവില്‍ 30 ശതമാനത്തോളം മാത്രാണ് സ്വര്‍ണത്തിന്റെ അക്കൗണ്ടട് ഇടപാടുകള്‍. അത് ഉയരണം.

അന്താരാഷ്ട്ര മാഫിയകള്‍
സ്വര്‍ണം കള്ളക്കടത്ത് നടത്തുന്നത് കുറയണം. അതില്‍ ശരിക്കും ലാഭമുണ്ടാക്കുന്നത് അന്താരാഷ്ട്ര മാഫിയകളാണ്. ഇവിടെ പിടിക്കപ്പെടുന്നത് കാരിയേഴ്സ് മാത്രമാണ്. കള്ളക്കടത്ത് ലാഭകരമല്ലാതെ ആകണമെങ്കില്‍ മന്മോഹന് സിങിന്റെ കാലത്തുണ്ടായിരുന്നത് പോലെ ചെറിയ ഇറക്കുമതി തീരുവയിലേക്ക് വരണം.

സ്വര്‍ണം മെറ്റല്‍ കറന്‍സി
സ്വര്‍ണം ഒരു അന്താരാഷ്ട്ര കറന്‍സിയാണ്. മെറ്റല്‍ കറന്‍സി. അതിനെ ഒരു കറന്‍സി ആയി തന്നെ കാണണം. പലയിടത്തും സ്വര്‍ണത്തിന് തീരുവയില്ല. അമേരിക്കയിലും ചൈനയിലും പശ്ചിമേഷ്യയിലും അങ്ങനെയാണ്.
ഒരു ഉത്പന്നമായി വില്ക്കുമ്പോള് നികുതി ഏര്‍പ്പെടുത്താം. എന്നാല്‍ കറന്‍സി എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ തീരുവ ഒഴിവാക്കണം. അങ്ങനെ ചെയ്താല്‍ സമാന്തര സ്വര്‍ണ ഇടപാടുകള്‍ ഇല്ലാതാകും. പാരലല്‍ എക്കോണമിയാണ് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തകര്‍ക്കുന്നത്.

വണ്‍ ഇന്ത്യ, വണ്‍ പെന്ഷന് വരണം
വയോജനങ്ങളുടെ ക്ഷേമത്തിന് കൂടുതലായി ഇടപെടലുകള്‍ വേണം. പ്രായമായവര്‍ക്ക് ഒരു പതിനായിരം രൂപയെങ്കിലും പദവി വ്യത്യാസമില്ലാതെ നല്‍കണം എന്നതാണ് അഭിപ്രായം. വണ്‍ ഇന്ത്യ, വണ്‍ ഗോള്‍ഡ് റേറ്റ് പോലെ വണ്‍ ഇന്ത്യ, വണ്‍ പെന്ഷന് വരണം. സ്വാഗതാര്‍ഹമായ ഒരു കാമ്പയിനായിട്ടാണ് അതിനെ കാണുന്നത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications