• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചത് കള്ളക്കടത്ത് കുറയ്ക്കും, ഇനിയും കുറയണം- ബജറ്റ് വിശകലനം: എംപി അഹമ്മദ്

കോഴിക്കോട്: 2021-2022 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കേന്ദ്ര ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചുകഴിഞ്ഞു. കേന്ദ്ര ബജറ്റിനെ കുറിച്ചുള്ള വിലയിരുത്തലുകള്‍ വണ്‍ഇന്ത്യ മലയാളവുമായി പങ്കുവയ്ക്കുകയാണ് മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എംപി അഹമ്മദ്.

cmsvideo
  M P Ahammed Exclusive Interview | Oneindia Malayalam

  കേന്ദ്ര ബജറ്റ് 2021: സ്വര്‍ണത്തിന് വില കുറയും, വെള്ളിക്കും!! കസ്റ്റംസ് തീരുവ വെട്ടിക്കുറച്ചു

  കേന്ദ്ര ബജറ്റില്‍ കേരളത്തിന് എന്തൊക്കെ... തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമോ? അറിയാം

  കേന്ദ്ര ബജറ്റ് പൊതുവേ സ്വാഗതാര്‍ഹമാണെന്നാണ് എന്നാണ് എംപി അഹമ്മദ് പറയുന്നത്. ആരോഗ്യമേഖലയ്ക്കും ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയ്ക്കും എല്ലാം പരിഗണന ലഭിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ പൊതുസമൂഹത്തിലേക്ക് പണം എത്തിക്കുക എന്നത് പല രാജ്യങ്ങളും ചെയ്തിട്ടുണ്ട്. അതിനോട് ഏറെക്കുറേ നീതി പുലര്‍ത്തുന്നതാണ് കേന്ദ്ര ബജറ്റ് എന്നാണ് അദ്ദേഹം പറയുന്നത്. ഇതിലും കൂടുതല്‍ ചെയ്യാമായിരുന്നു എന്ന തോന്നതും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. വിശദാംശങ്ങള്‍...

  ഒറ്റയടിക്ക് നടക്കുമോ

  ഒറ്റയടിക്ക് നടക്കുമോ

  കൊവിഡ് പ്രതിസന്ധി മൂലം നട്ടെല്ലൊടിഞ്ഞ് കിടക്കുന്ന രാജ്യത്തിന്റെ സമ്പദ് ഘടനയെ ഒറ്റയടിക്ക് നേരെയാക്കാന്‍ സാധിക്കില്ല. ഒറ്റയടിക്ക് ചികിത്സ സാധ്യമല്ലല്ലോ. ഘട്ടം ഘട്ടമായി തിരിച്ചുവരാനുള്ള സാഹചര്യം കാണുന്നുണ്ട്. ജനങ്ങളിലേക്ക് പണം എത്താനുള്ള സാധ്യത സൃഷ്ടിച്ചിട്ടുണ്ട്.

  പൊതുമേഖല വേണ്ട

  പൊതുമേഖല വേണ്ട

  പൊതുമേഖല ഒരുപാട് നഷ്ടങ്ങളുണ്ടാക്കുന്നുണ്ട്. ബ്യൂറോക്രാറ്റുകളും രാഷ്ട്രീയക്കാരും ചേര്‍ന്ന് അലങ്കോലമാക്കിയിരിക്കുകയാണ് അത്. പൊതുമേഖല ശരിയായ ഒരു ഫലം സൃഷ്ടിക്കുന്നില്ല എന്ന ഒരു തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. എയര്‍ ഇന്ത്യയൊക്കെ നഷ്ടത്തിലേക്ക് കൂപ്പുകുത്താന്‍ കാരണം അതിന്റെ മിസ് മാനേജ്‌മെന്റ് ആണ്. നേരത്തെ തന്നെ സ്വകാര്യവത്കരിക്കേണ്ടതായിരുന്നു.

  കോര്‍പ്പറേറ്റ് ഇന്‍വെസ്റ്റ്‌മെന്റുകള്‍ വരണം. ഐപിഒ വരണം. അങ്ങനെയാകുമ്പോള്‍ നിക്ഷേപം നടത്തുന്ന സാധാരണക്കാര്‍ക്കും വരുമാനം ലഭിക്കും

  രണ്ട് ബജറ്റുകള്‍ താരതമ്യം ചെയ്താല്‍

  രണ്ട് ബജറ്റുകള്‍ താരതമ്യം ചെയ്താല്‍

  കേരളത്തിന്റെ ബജറ്റിനും കേന്ദ്ര ബജറ്റിനും വോട്ട് ബാങ്ക് താത്പര്യം ആണ് കൂടുതല്‍ ഉള്ളത് എന്നാണ് തോന്നുന്നത്. സമൂഹത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും തന്നെ ആയിരിക്കണം കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്.

  വോട്ട് ബാങ്ക് രാഷ്ട്രീയം ഉള്ളിടത്തോളം കാലം ഇങ്ങനെയൊക്കെ തന്നെയേ നടക്കുകയുള്ളു. എന്നിരുന്നാലും കുറേ നല്ല കാര്യങ്ങള്‍ രണ്ട് ബജറ്റുകളിലും ഉണ്ട്.

  സ്വര്‍ണവ്യാപാര മേഖയില്‍

  സ്വര്‍ണവ്യാപാര മേഖയില്‍

  ഇറക്കുമതി തീരുവ 12.5 ശതമാനം ഉണ്ടായിരുന്നത് ഏഴര ശതമാനമാക്കി കുറച്ചിട്ടുണ്ട്. കാര്‍ഷിക സെസ്സും മറ്റുമായി 10.2 ശതമാനത്തോളം ആണ് പുതിയ ഇറക്കുമതി തീരുവ.ഇതൊരു ആദ്യ പടിയായിട്ടാണ് കാണുന്നത്. നിലവില്‍ 30 ശതമാനത്തോളം മാത്രാണ് സ്വര്‍ണത്തിന്റെ അക്കൗണ്ടട് ഇടപാടുകള്‍. അത് ഉയരണം.

  അന്താരാഷ്ട്ര മാഫിയകള്‍

  അന്താരാഷ്ട്ര മാഫിയകള്‍

  സ്വര്‍ണം കള്ളക്കടത്ത് നടത്തുന്നത് കുറയണം. അതില്‍ ശരിക്കും ലാഭമുണ്ടാക്കുന്നത് അന്താരാഷ്ട്ര മാഫിയകളാണ്. ഇവിടെ പിടിക്കപ്പെടുന്നത് കാരിയേഴ്‌സ് മാത്രമാണ്. കള്ളക്കടത്ത് ലാഭകരമല്ലാതെ ആകണമെങ്കില്‍ മന്‍മോഹന്‍ സിങിന്റെ കാലത്തുണ്ടായിരുന്നത് പോലെ ചെറിയ ഇറക്കുമതി തീരുവയിലേക്ക് വരണം.

  സ്വര്‍ണം മെറ്റല്‍ കറന്‍സി

  സ്വര്‍ണം മെറ്റല്‍ കറന്‍സി

  സ്വര്‍ണം ഒരു അന്താരാഷ്ട്ര കറന്‍സിയാണ്. മെറ്റല്‍ കറന്‍സി. അതിനെ ഒരു കറന്‍സി ആയി തന്നെ കാണണം. പലയിടത്തും സ്വര്‍ണത്തിന് തീരുവയില്ല. അമേരിക്കയിലും ചൈനയിലും പശ്ചിമേഷ്യയിലും അങ്ങനെയാണ്.

  ഒരു ഉത്പന്നമായി വില്‍ക്കുമ്പോള്‍ നികുതി ഏര്‍പ്പെടുത്താം. എന്നാല്‍ കറന്‍സി എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ തീരുവ ഒഴിവാക്കണം. അങ്ങനെ ചെയ്താല്‍ സമാന്തര സ്വര്‍ണ ഇടപാടുകള്‍ ഇല്ലാതാകും. പാരലല്‍ എക്കോണമിയാണ് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തകര്‍ക്കുന്നത്.

  വണ്‍ ഇന്ത്യ, വണ്‍ പെന്‍ഷന്‍ വരണം

  വണ്‍ ഇന്ത്യ, വണ്‍ പെന്‍ഷന്‍ വരണം

  വയോജനങ്ങളുടെ ക്ഷേമത്തിന് കൂടുതലായി ഇടപെടലുകള്‍ വേണം. പ്രായമായവര്‍ക്ക് ഒരു പതിനായിരം രൂപയെങ്കിലും പദവി വ്യത്യാസമില്ലാതെ നല്‍കണം എന്നതാണ് അഭിപ്രായം. വണ്‍ ഇന്ത്യ, വണ്‍ ഗോള്‍ഡ് റേറ്റ് പോലെ വണ്‍ ഇന്ത്യ, വണ്‍ പെന്‍ഷന്‍ വരണം. സ്വാഗതാര്‍ഹമായ ഒരു കാമ്പയിനായിട്ടാണ് അതിനെ കാണുന്നത്.

  കേന്ദ്ര ബജറ്റ് 2021: 75 കഴിഞ്ഞവര്‍ക്ക് ആശ്വാസം... ആദയനികുതി റിട്ടേണ്‍ സമര്‍പ്പിക്കണ്ട; മാനദണ്ഡങ്ങളുണ്ട്

  English summary
  Union Budget 2021: Reduction in Customs duty of Gold will help to cut down smuggling- MP Ahammed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X