കെ സുരേന്ദ്രൻ എന്തിന് രണ്ടിടങ്ങളിൽ മത്സരിക്കണം: നിലപാട് വ്യക്തമാക്കി പി പി മുകുന്ദൻ: പ്രതികരണം 'വൺ ഇന്ത്യ'യോട്
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ മുതിർന്ന നേതാവ് പി പി മുകുന്ദൻ.''കെ സുരേന്ദ്രൻ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കണ്ടേയിരുന്നില്ല.ബിജെപി ഉത്തരേന്ത്യൻ മോഡൽ കേരളത്തിൽ നടപ്പിലാക്കാനാണ് ശ്രമ''മെന്നും മുകുന്ദൻ പരിഹസിച്ചു.കോലീബി സഖ്യത്തെക്കുറിച്ച് പറയാൻ തുടങ്ങിയിട്ട് ദീർഘനാളായി.ഒ രാജഗോപാൽ അക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളതാണ്.ബാലശങ്കറിന് ഇനിയും പലതും വെളിപ്പെടുത്തേണ്ടതായിട്ടുണ്ട്."ബാലശങ്കർ ആർഎസ്എസുകാരൻ അല്ലെന്നുണ്ടെങ്കിൽ എന്തിന് ആർഎസ്എസ് നേതൃത്വത്തിൻ്റെ മുതിർന്ന നേതാക്കളെ കാണണമെന്നും മുകുന്ദൻ ചോദിച്ചു.വൺഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
വീല്‍ചെയറില്‍ സഞ്ചരിച്ചുള്ള മമതാ ബാനര്‍ജിയുടെ തെരഞ്ഞൈടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

സുരേന്ദ്രൻ രണ്ടിടത്ത് മത്സരിക്കേണ്ടിയിരുന്നോ?
"കെ സുരേന്ദ്രൻ എന്തിന് രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കണം''? രണ്ട് മണ്ഡലങ്ങളിലും സുരേന്ദ്രൻ ജയിക്കുകയാണെങ്കിൽ ഒരിടത്ത് രാജിവെക്കേണ്ടി വരുമല്ലോ. കൂടുതൽ സാധ്യതയുള്ള മഞ്ചേശ്വരത്ത് മാത്രം സുരേന്ദ്രൻ മത്സരിക്കുന്നതായിരുന്നില്ലേ നല്ലത്.നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് അവിടെ പരാജയപ്പെട്ടത്. കോന്നിയിൽ പ്രാദേശിക പ്രവർത്തകരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചിരുന്നെങ്കിൽ നേതൃത്വത്തിന് മികച്ച ഖ്യാതി നേടാനാകുമായിരുന്നു.

ഹെലികോപ്റ്റർ വിവാദത്തിലൂടെ സുരേന്ദ്രൻ വെട്ടിലായല്ലോ?
മഞ്ചേശ്വരത്തും കോന്നിയിലും തെരഞ്ഞെടുപ്പ് പര്യടനത്തിന് പോകാമെന്നുള്ളത് മാത്രമേയുള്ളൂ.പ്രധാനപ്പെട്ട നേതാക്കളെയോ പ്രവർത്തകരെയോ പോലും കാണാൻ കഴിഞ്ഞെന്നു വരില്ല.''ഹെലികോപ്റ്ററിൽ തിരഞ്ഞെടുപ്പ് പര്യടനത്തിന് പോകുന്നതാണോ അതോ, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതാണോ പോരായ്മ" എന്നുളളതാണ് വ്യക്തം. ഉത്തരേന്ത്യൻ രീതി കേരളത്തിൽ അവലംബിക്കാനാണ് ശ്രമിച്ചത്. വടക്കേന്ത്യയിലെ ചില സമ്മർദ്ദ തന്ത്രങ്ങളുടെ ഫലമായി സംഭവിച്ചതാകാം ഇത്തരത്തിലൊരു തീരുമാനം.

കോലിബീ സഖ്യം ചർച്ചയാകുന്നില്ലേ?
കോലീബി സഖ്യത്തെക്കുറിച്ച് പറയാൻ തുടങ്ങിയിട്ട് ദീർഘനാളായി.ഒ രാജഗോപാൽ അക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളതാണ്.അതിലൂടെ നേട്ടമുണ്ടായെന്നും രാജഗോപാൽ പറഞ്ഞിട്ടുള്ളതാണ്. ഇതിൽ നിന്നെല്ലാം കാര്യങ്ങൾ വ്യക്തമാണ്.

ബാലശങ്കറിൻ്റേത് പുറത്തു വരാത്ത വെളിപ്പെടുത്തലുകളോ?
ആരോപണങ്ങൾ ബന്ധപ്പെട്ടവർ തുറന്ന ചർച്ചകളിലൂടെ പരിഹരിക്കാൻ തയ്യാറാകണം. ബാലശങ്കറിന് ഇനിയും പലതും വെളിപ്പെടുത്തേണ്ടതായിട്ടുണ്ട്. "ബാലശങ്കർ ആർഎസ്എസുകാരൻ അല്ലെന്നുണ്ടെങ്കിൽ എന്തിന് ആർഎസ്എസ് നേതൃത്വത്തിൻ്റെ മുതിർന്ന നേതാക്കളെ കാണണം''?സംഘടനയ്ക്കുള്ളിൽ പറയേണ്ട കാര്യം അദ്ദേഹം സംഘടനയ്ക്കുള്ളിൽ തന്നെ പറഞ്ഞിട്ടുണ്ട്.പരസ്യമായി പച്ചയ്ക്ക് തുറന്നുപറയേണ്ട കാര്യങ്ങളാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

സ്ഥാനാർഥി നിർണയത്തിൽ അപാകതകളോ?
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപിയിൽ പാർലമെൻററി സംവിധാനത്തിലെ ടീം വർക്കിൽ പോരായ്മകൾ സംഭവിച്ചിട്ടുണ്ട്. ആലപ്പുഴ ചേർത്തലയിൽ ഇന്നലെ സിപിഎമ്മിൽ നിന്ന് രാജിവെച്ചു വന്നയാളെ ഇന്ന് എൻഡിഎ സ്ഥാനാർഥിയാക്കുന്നു.ദീർഘനാൾ പാർട്ടിക്കുവേണ്ടി പണിയെടുക്കുന്ന ആൾക്കാരെ തഴഞ്ഞ് ഇന്നും ഇന്നലെയുമായി വന്നയാളുകൾക്ക് പാർട്ടി പരിഗണന നൽകുന്നു. പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന ഇത്തരം പ്രവണതകൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.സ്ഥാനാർഥി നിർണയത്തിൽ ഭാഗികമായ അപാകതകളുണ്ട്.

ശോഭയുടെ സ്ഥാനാർഥിനിർണയം വഷളാക്കിയത് ആര്?
ശോഭാ സുരേന്ദ്രനും പാർട്ടിയുമായി നേരത്തെതന്നെ ഉടക്കി നിന്നിരുന്നതാണ്. "തങ്ങളുടെ സ്ഥാനമാനങ്ങളെക്കാൾ വലുത് പ്രസ്ഥാനമാണെന്ന് ചിന്തിക്കേണ്ടവരായിരുന്നു എല്ലാവരും". പറയാനുള്ള കാര്യങ്ങൾ നേരത്തെ തന്നെ പറഞ്ഞു തീർത്തിരുന്നുവെങ്കിൽ സ്ഥാനാർഥിനിർണയം ഇത്രയും വഷളാകില്ലായിരുന്നു. സംസ്ഥാന നേതൃത്വത്തിന് ഇത്തരമൊരു സ്ഥിതി ഒഴിവാക്കാമായിരുന്നു.കേന്ദ്രനേതൃത്വത്തിൻ്റെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് കഴക്കൂട്ടത്ത് ശോഭാസുരേന്ദ്രൻ സ്ഥാനാർത്ഥിയായി. സംസ്ഥാന നേതൃത്വത്തിന് അത് അംഗീകരിക്കേണ്ടി വന്നില്ലേ? ഒരിക്കലും ബിജെപിയിൽ അങ്ങനെ വരാൻ പാടില്ലായിരുന്നു.സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നേതൃത്വത്തിലുണ്ടായിക്കൊണ്ടിരിക്കുന്നത്.

ബാലശങ്കറിൻ്റെ ആരോപണങ്ങൾ ബിജെപിക്ക് കണ്ടില്ലെന്ന് നടിക്കാനാവുമോ?
ബാലശങ്കർ ആർഎസ്എസ് നേതാവ് തന്നെയാണ്. താൻ ചെങ്ങന്നൂരിലുള്ളപ്പോഴാണ് ബാലശങ്കർ ആർഎസ്എസിലേക്ക് വരുന്നത്. ബാലശങ്കർ ഇനിയും കാര്യങ്ങൾ തുറന്നുപറയാൻ തയ്യാറാകണം.സിപിഎം ബിജെപി ഡീലെന്നുള്ള ആർ.ബാലശങ്കറിൻ്റെ ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണം.

വി മുരളീധരൻ അമിതമായി ഇടപ്പെടുന്നുണ്ടോ?
വി മുരളീധരൻ സ്ഥാനാർഥി നിർണയത്തിൽ അമിതമായി ഇടപെടുന്നുവെന്നുള്ള പൊതുവികാരം ഉണ്ട്. കർണ്ണാടക ഉപമുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് ജോഷിക്കും ചേർന്ന് രമ്യമായി പരിഹരിക്കേണ്ട കാര്യങ്ങൾ മാത്രമാണ് നേതൃത്വത്തിൽ ഉണ്ടായിരുന്നത്.ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അപാകതയുണ്ടായി.

സുധാകരൻ പിന്മാറിയത് എന്തുകൊണ്ട്?
യുഡിഎഫിൽ എംപിമാർ മത്സരിക്കേണ്ട എന്ന തീരുമാനമാണ് എടുത്തിട്ടുള്ളത്.ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് കെ മുരളീധരൻ മത്സരിച്ചത്. അതേസമയം കെ സുധാകരൻ മത്സരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു.കോൺഗ്രസിനുള്ളിൽ ആഭ്യന്തര പ്രശ്നങ്ങളുണ്ടാകാം. കോൺഗ്രസ് നേതൃത്വത്തിന് മാത്രമേ അതിനെ ക്കുറിച്ച് പറയാൻ കഴിയൂ.

കെ മുരളീധരൻ കരുത്തനാണോ?
ഒ രാജഗോപാൽ പറഞ്ഞത് നാമെല്ലാവരും കേട്ടതാണല്ലോ.കെ മുരളീധരൻ കരുത്തനായ സ്ഥാനാർഥിയാണെന്നാണ് രാജഗോപാൽ അഭിപ്രായപ്പെട്ടത്. ചില പ്രസ്താവനകൾ രാജഗോപാൽ നടത്തിയത് അനുഭവത്തിൻ്റെ വെളിച്ചത്തിലാകും. നേമത്ത് ശക്തമായ ത്രികോണ പോരാട്ടം നടക്കും.

ശബരിമലയിൽ നിലപാടെന്ത്?
ശബരിമല സമരപോരാട്ടങ്ങളിൽ ബിജെപിയും സംഘപരിവാർ സംഘടനകളുമായിരുന്നു മുൻപന്തിയിൽ ഉണ്ടായിരുന്നത്. സുപ്രീംകോടതി വിധി വരുന്നതിലൂടെ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളെയും രാഷ്ട്രീയവത്ക്കരണത്തിൽ നിന്നും മാറ്റുമെന്നാണ് തൻ്റെ വിശ്വാസം.

നേമത്ത് എന്ത് സംഭവിക്കും?
നേമത്തുള്ളത് മൂന്ന് കരുത്തരായ സ്ഥാനാർത്ഥികളാണെന്ന് രാജഗോപാൽ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഇതിൽ മുരളീധരൻ കരുത്തനാണെന്ന് രാജഗോപാൽ പറഞ്ഞു കഴിഞ്ഞു. തിരഞ്ഞെടുപ്പ് ജനം വിലയിരുത്തട്ടെ. നിഷ്പക്ഷരായി വോട്ട് ചെയ്യുന്നവരുടെ വോട്ട് തിരഞ്ഞെടുപ്പിൽ പ്രധാനമാണ്.

ജോസ് ബിജെപിയിലേക്ക് വരുമായിരുന്നോ?
കെഎം മാണി ജീവിച്ചിരുന്നപ്പോൾ ജോസ് കെ മാണിയെ ബിജെപിയിലേക്ക് കൊണ്ടുവരാൻ ശ്രമം നടന്നിട്ടുണ്ട്. അതിനെക്കുറിച്ച് ഇപ്പോഴുള്ള ചർച്ചകൾ ശരിയല്ല. അക്കാലത്തായിരുന്നു അതിൻ്റെ പ്രസക്തി.

യു ഡി എഫിന് ധർമടത്ത് മത്സരിക്കാൻ ഭയമോ?
ഒരേ നിലവാരത്തിലുള്ള നേതാക്കൾ ഉണ്ടാകുന്ന സമയത്ത് സംഭവിക്കുന്ന പ്രശ്നമാണിത്. കെ സുധാകരനെ കെപിസിസി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് വാർത്തകളുണ്ടായിരുന്നു. ദില്ലിയിലേക്ക് വിളിപ്പിക്കുകയും കോൺഗ്രസ് ഹൈക്കമാൻഡ് ഇതിനെക്കുറിച്ച് സുധാകരനോട് സംസാരിക്കുകയും ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കാൻ ഒടുവിൽ ഉമ്മൻചാണ്ടിക്ക് വരേണ്ട സാഹചര്യമുണ്ടായി.

ഇരിക്കൂറിൽ സമവായമുണ്ടാകുമോ?
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഇതുവരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കോൺഗ്രസിനുള്ളിൽ ഉണ്ടായിട്ടില്ല.കേഡർ സംവിധാനമില്ലാത്ത പാർട്ടിയിൽ ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകും.ഇരിക്കൂറിലും നടന്നത് സമാനതോതിലുള്ള പ്രശ്നങ്ങളായിരുന്നു.

ബിജെപിയിലെ ന്യൂനതകൾ പരിഹരിക്കാനാകുമോ?
എൻഡിഎയുടെ സംഘടനാ സംവിധാനത്തെ മികച്ചരീതിയിൽ കൊണ്ടുപോകുന്നതിൽ ബിജെപി നേതൃത്വം വിജയിച്ചില്ല.ഘടകകക്ഷികളെല്ലാം ബിജെപിയിൽ നിന്ന്
കൊഴിഞ്ഞു പോകുന്നു.എൻ ഡി എയെ നല്ല രീതിൽ കൊണ്ടുപോകുന്നതിൽ വീഴ്ച സംഭവിച്ചു. അതാണ് ഇന്ന് പാർട്ടിയിൽ അനുഭവപ്പെടുന്നതെന്നും പി പി മുകുന്ദൻ ''വൺ ഇന്ത്യ മലയാള"ത്തിനോട് പറഞ്ഞു.
ആരാധകരെ ഞെട്ടിച്ച് പ്രിയാ മണിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications