Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീ ചിത്രയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികകളില്‍ 10 ഒഴിവുകള്‍

കൊച്ചി: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികകളില്‍ ഒഴിവ്. പത്ത് ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. 179 ദിവസത്തെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ്-8. ജനറല്‍-3, ഒബിസി-2, എസ്‌സി-2, എസ്ടി-1 എന്നിങ്ങനെയാണ് സംവരണം.

യോഗ്യത: പ്രീഡിഗ്രി/ തത്തുല്യം, റേഡിയോ ഗ്രാഫിയില്‍ രണ്ട് വര്‍ഷത്തെ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴിസ്/ അഡ്വാന്‍സ്ഡ് ഇമേജിംഗ് ടെക്‌നോളജിയില്‍ ഡിപ്ലോമയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. അല്ലെങ്കില്‍ റേഡിയോ ഗ്രാഫിയില്‍ ബിഎസ്‌സിയും നാല് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

job

ഡിഎസ്എ/ എംആര്‍ ഐയില്‍ പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം. 30300 രൂപയാണ് ശമ്പളം. പ്രായപരിധി 35 വയസ്. എഴുത്ത് പരീക്ഷ, സ്‌കില്‍ ടെസ്റ്റിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍പകര്‍പ്പും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് 4 ന് രാവിലെ 9 മണിക്ക് ശ്രീ ചിത്രയിലെ അച്യൂതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ എത്തണം.

Recommended Video

cmsvideo
    No more complete lockdown in Kerala | Oneindia Malayalam

    സ്പീച്ച് തെറാപ്പിസ്റ്റ്-2

    സ്പീച്ച് ആന്റ് ഹിയറിംഗില്‍ എംഎസ്‌സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. അല്ലെങ്കില്‍ സ്പീച്ച് ആന്റ് ഹിയറിംഗില്‍ ബിഎസ്‌സിയും നാല് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.
    ശമ്പളം 38500 രൂപ. പ്രായപരിധി 35 വയസ്. പ്രായം, പ്രവര്‍ത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍പകര്‍പ്പും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് 6 ന് രാവിലെ 9 മണിക്ക് ശ്രീ ചിത്രയിലെ അച്യൂതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ എത്തണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+