കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീ ചിത്രയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികകളില്‍ 10 ഒഴിവുകള്‍

Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികകളില്‍ ഒഴിവ്. പത്ത് ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. 179 ദിവസത്തെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ്-8. ജനറല്‍-3, ഒബിസി-2, എസ്‌സി-2, എസ്ടി-1 എന്നിങ്ങനെയാണ് സംവരണം.

യോഗ്യത: പ്രീഡിഗ്രി/ തത്തുല്യം, റേഡിയോ ഗ്രാഫിയില്‍ രണ്ട് വര്‍ഷത്തെ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴിസ്/ അഡ്വാന്‍സ്ഡ് ഇമേജിംഗ് ടെക്‌നോളജിയില്‍ ഡിപ്ലോമയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. അല്ലെങ്കില്‍ റേഡിയോ ഗ്രാഫിയില്‍ ബിഎസ്‌സിയും നാല് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

job

ഡിഎസ്എ/ എംആര്‍ ഐയില്‍ പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം. 30300 രൂപയാണ് ശമ്പളം. പ്രായപരിധി 35 വയസ്. എഴുത്ത് പരീക്ഷ, സ്‌കില്‍ ടെസ്റ്റിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍പകര്‍പ്പും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് 4 ന് രാവിലെ 9 മണിക്ക് ശ്രീ ചിത്രയിലെ അച്യൂതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ എത്തണം.

Recommended Video

cmsvideo
No more complete lockdown in Kerala | Oneindia Malayalam

സ്പീച്ച് തെറാപ്പിസ്റ്റ്-2

സ്പീച്ച് ആന്റ് ഹിയറിംഗില്‍ എംഎസ്‌സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. അല്ലെങ്കില്‍ സ്പീച്ച് ആന്റ് ഹിയറിംഗില്‍ ബിഎസ്‌സിയും നാല് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.
ശമ്പളം 38500 രൂപ. പ്രായപരിധി 35 വയസ്. പ്രായം, പ്രവര്‍ത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍പകര്‍പ്പും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് 6 ന് രാവിലെ 9 മണിക്ക് ശ്രീ ചിത്രയിലെ അച്യൂതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ എത്തണം.

ജന്‍ ഔഷധിയില്‍ 15 തസ്തികകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷിക്കാംജന്‍ ഔഷധിയില്‍ 15 തസ്തികകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷിക്കാം

കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ 252 ഫാക്കല്‍റ്റി/ നോണ്‍ ഫാക്കല്‍റ്റി ഒഴിവുകള്‍കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ 252 ഫാക്കല്‍റ്റി/ നോണ്‍ ഫാക്കല്‍റ്റി ഒഴിവുകള്‍

English summary
10 vacancies in the posts of Technical Assistant and Speech Therapist in Sree Chithra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X