നിറ്റ്കോണ്‍ ലിമിറ്റഡിൽ എഞ്ചിനയർമാരുടെ 100 ഒഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ
NITCON LIMITED ഡൽഹി ജൽ ബോർഡിൽ (DJB) കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ജലവിതരണം, മലിനജല നിർമാർജനം, വൈദ്യുതി, ഗ്യാസ്, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ യൂട്ടിലിറ്റി മേഖലകളിൽ പ്രവർത്തിപരിചയമുള്ള ജൂനിയർ എഞ്ചിനീയർമാർക്ക് അപേക്ഷിക്കാം.
ജൂനിയർ എഞ്ചിനീയർ (സിവിൽ) തസ്തികയിൽ 80 ഒഴിവുകളും ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ) തസ്തികകളിൽ മൊത്തം 20 ഒഴിവുകളും ഉണ്ട്.

ജൂനിയർ എഞ്ചിനീയർ (സിവിൽ) തസ്തികയ്ക്ക് സിവിൽ എഞ്ചിനീയറിംഗിൽ കുറഞ്ഞത് 60% മാർക്കോടെ ഡിപ്ലോമയും, ഏതെങ്കിലും കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനം, പൊതുമേഖലാ സ്ഥാപനം (PSU), അല്ലെങ്കിൽ ULB യൂട്ടിലിറ്റി സെക്ടറുകളിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അനിവാര്യമാണ്.
അല്ലെങ്കിൽ, സിവിൽ എഞ്ചിനീയറിംഗിൽ അംഗീകൃത കോളേജിൽ നിന്നുള്ള എഞ്ചിനീയറിംഗ് ബിരുദവും കുറഞ്ഞത് 60% മാർക്കും, കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനം, പൊതുമേഖലാ സ്ഥാപനം (PSU), അല്ലെങ്കിൽ ULB യൂട്ടിലിറ്റി സെക്ടറുകളിൽ 1 വർഷം വരെ പ്രവൃത്തിപരിചയവും ഉള്ളവർക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം.
ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ) തസ്തികകൾക്ക്, ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ കുറഞ്ഞത് 60% മാർക്കോടെ ഡിപ്ലോമയും, യുടിഎം യൂട്ടിലിറ്റി സെക്ടറുകളിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
അതല്ലെങ്കിൽ, ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ അംഗീകൃത കോളേജിൽ നിന്നുള്ള എഞ്ചിനീയറിംഗ് ബിരുദവും കുറഞ്ഞത് 60% മാർക്കും, കേന്ദ്ര/സംസ്ഥാന സർക്കാർ/പൊതുമേഖലാ സ്ഥാപനത്തിന്റെ യൂട്ടിലിറ്റി സെക്ടറുകളിൽ 1 വർഷം വരെ പ്രവൃത്തിപരിചയവും ഉള്ളവർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 55,932.00 രൂപ നിശ്ചിത ശമ്പളമായി ലഭിക്കും.
അപേക്ഷകർക്ക് 18 മുതൽ 30 വയസ്സുവരെ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. സർക്കാർ മാർഗനിർദ്ദേശങ്ങൾ പ്രകാരം പട്ടികജാതി/പട്ടികവർഗം/ഭിന്നശേഷിക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് ലഭിക്കും. അതുപോലെ, മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് (നോൺ-ക്രീമിലെയർ) 3 വർഷത്തെ ഇളവും അനുവദിച്ചിരിക്കുന്നു. എന്നാൽ, 35 വയസ്സിന് മുകളിലുള്ള അപേക്ഷകർക്ക് ഈ തസ്തികകളിലേക്ക് അർഹതയില്ല. പ്രായവും യോഗ്യതാനന്തര പ്രവൃത്തിപരിചയവും കണക്കാക്കുന്നതിനുള്ള കട്ട്-ഓഫ് തീയതി 2026 ഏപ്രിൽ 01 ആണ്. കൂടുതൽ വിവരങ്ങൾക്ക്
https://nitcon.org/pdfdownload/AdvertismentEligibilityCriteria19.pdf












Click it and Unblock the Notifications