മുംബൈ റിഫൈനറിയിൽ അവസരം, നിരവധി ഒഴിവുകൾ, തൊഴിൽ വാർത്തകൾ അറിയാം
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിനു കീഴിലെ മുംബൈ റിഫൈനറിയിൽ അവസരം,. 100 ഗ്രാജ്വേറ്റ് അപ്രന്റിസ് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷം പരിശീലന കാലയളവ്. ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.hindustanpetroleum.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
യോഗ്യത: ഇൻസ്ട്രുമെന്റേഷൻ / കെമിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / കംപ്യൂട്ടർ സയൻസ് / സിവിൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ എൻജിനീയറിങ് ബിരുദം. 2020 മാർച്ച് ഒന്നിനു മുൻപു പാസായവർ അപേക്ഷിക്കേണ്ട. പ്രായം: 18 - 25 . സ്റ്റൈപ്പൻഡ് : 25,000 രൂപ. നാഷനൽ അപ്രന്റിസ്ഷിപ് ട്രെയിനിങ് സ്കീം ( എൻ എടി എസ് ) പോർട്ടലായ https://www.mhrdnats.gov.in ൽ റജിസ്റ്റർ ചെയ്തശേഷം അപേക്ഷിക്കണം.
ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA), വെൽഡർ, അരിത്തമാറ്റിക് കം ഡ്രോയിങ് (ACD) എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിൽ താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് 28ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ആണ് യോഗ്യത.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം: 10 വരെ അപേക്ഷിക്കാം.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിനായി് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ഡി.സി.പി /പി.ജി.ഡി.സി.എ പാസായിരിക്കണം. പ്രായപരിധി 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവര്‍ത്തിപരിചയ രേഖ എന്നിവ സഹിതമുള്ള അപേക്ഷകള്‍ സെക്രട്ടറി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്, മരുതറോഡ് പി. ഒ, പാലക്കാട്, 678702 എന്ന വിലാസത്തില്‍ അയക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ :04912572014
അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനം
അട്ടപ്പാടി ഐ. റ്റി.ഡി.പി യില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അട്ടപ്പാടി താലൂക്കില്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25 നും 45 നും ഇടയില്‍. ബി.എസ്.സി അല്ലെങ്കില്‍ ബിടെക് ഡിഗ്രി ഇന്‍ സിവില്‍ എന്‍ജിനീയറിങ്, ബി . ഇ ഡിഗ്രി ഇന്‍ സിവില്‍ എഞ്ചിനീയറിങ്ങാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 3 ന് രാവിലെ 11.30ന് അട്ടപ്പാടി ഐ.റ്റി.ഡി. പി യില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
താല്‍ക്കാലിക നിയമനം
Recommended Video
ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററില്‍ പാര്‍ട്ട് ടൈം യോഗ ഇന്‍സ്‌പെക്ടര്‍ തസ്തികയിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 8000 രൂപയാണ് വേതനം. യോഗ്യത യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്സ് അഥവാ പി. ജി ഡിപ്ലോമ, ബിഎഎംസ് /ബിഎന്‍വൈഎസ് /എം.എസ്. സി (യോഗ) . പ്രായം 40 വയസിനു താഴെ ആയിരിക്കണം. മാര്‍ച്ച് 3 ന് രാവിലെ 10.30 ന് പാലക്കാട് സുല്‍ത്താന്‍പേട്ടയിലെ ജില്ലാ ആയുര്‍വേദ ആശുപത്രി കോമ്പൗണ്ടില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഫോണ്‍ : 04912544296












Click it and Unblock the Notifications