Get Updates
Get notified of breaking news, exclusive insights, and must-see stories!

സി-ഡാക്കില്‍ 100ഓളം ഒഴിവുകള്‍; പ്രോജക്ട് എഞ്ചിനീയര്‍, പ്രോജക്ട് ടെക്‌നീഷ്യന്‍ തസ്തികകള്‍

ദില്ലി: കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗില്‍ (സി-ഡാക്) നിരവധി ഒഴിവുകള്‍. പ്രോജക്ട് എഞ്ചിനീയര്‍, പ്രോജക്ട് ടെക്‌നീഷ്യന്‍ തസ്തികകളില്‍ 100 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രോജക്ട് എഞ്ചിനീയര്‍-80, പ്രോജക്ട് ടെക്‌നീഷ്യന്‍-20 എന്നിങ്ങനെയാണ് ഒഴിവുകള്‍. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്.

job

ബി.ഇ, ബി.ടെക്, എം.സി.എ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇതിന് പുറമെ ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമുണ്ടാകണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും നല്‍കുക. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ മൊബൈലിലൂടെയും ഇമെയില്‍ ഐഡിയിലൂടെയും വിവരം അറിയിക്കും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. എഴുത്ത് പരീക്ഷയുണ്ടാവില്ല. താല്‍പ്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുംബൈയില്‍ നിയമനം നല്‍കും. വിശദവിവരങ്ങള്‍ക്ക് സ-ഡാക്കിന്റെ www.cdac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+