Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡെറാഡൂണ്‍ ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികകളിലായി 107 ഒഴിവുകള്‍

ദില്ലി: ഡെറാഡൂണ്‍ ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികകളിലായി 107 ഒഴിവുകള്‍. സെപ്റ്റംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ലൈബ്രറി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഫീല്‍ഡ്/ ലാബ് റിസര്‍ച്), ടെക്‌നിക്കല്‍ അസിസ്റ്റന്റ് (മെയിന്റനന്‍സ്), സ്റ്റെനോ ഗ്രേഡ് കക, മള്‍ട്ടി ടാസ്‌ക്കിങ് സ്റ്റാഫ് എന്നിങ്ങനെയാണ് അവസരം. www.fri.icfre.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തരമാണ് അപേക്ഷിക്കേണ്ടത്.

job

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള എയ്ഡഡ് കോളെജുകളിലെ ഓഫീസുകളില്‍ ഓഫീസ് അറ്റന്റന്റ്/ ലാസ്റ്റ് ഗ്രേഡ് സ്റ്റാഫ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ കേരള സര്‍വകലാശാലക്ക് കീഴിലും മഹാത്മഗാന്ധി സര്‍വകലാശാലക്ക് കീഴിലും അഫിലിയേറ്റ് ചെയ്ത കോളെജുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പതിനെട്ട് ഒഴിവുകളാണുള്ളത്. കേരള സര്‍വകലാശാലയുടെ കീഴില്‍ 9, മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴില്‍ 9 എന്നിങ്ങനെയാണ് ഒഴിവുകള്‍.

മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. സൈക്കിള്‍ സവാരി അഭികാമ്യം. 18 വയസിനും 36വയസിനും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. ംംം.ൃേമ്മിരീൃലറല്മംെീായീമൃറ.ീൃഴ എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ചാണ് അപേക്ഷിക്കേണ്ടത്. ശേഷം അപേക്ഷ സെക്രട്ടറി, തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ്, നന്തന്‍കോട്, തിരുവനന്തപുരം, 689003 എന്ന വിലാസത്തിലേക്ക് അയക്കുക. സെപ്തംബര്‍ 18 വരെ അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+