പത്താം ക്ലാസ് പാസായവര്‍ക്ക് ബോംബെ ഹൈക്കോടതിയില്‍ അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ബോംബെ ഹൈക്കോടതി സ്റ്റാഫ് കാര്‍ ഡ്രൈവര്‍ തസ്തികയിലേക്ക് താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബോംബെ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. പത്താം ക്ലാസ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്കും ബോംബെ ഹൈക്കോടതി ഡ്രൈവര്‍ റിക്രൂട്ട്മെന്റ് 2022-ന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 ഏപ്രില്‍ 11 ആണ്. പ്രതിമാസം 19,900 / മുതല്‍ 63,200 / വരെയാണ് ശമ്പളം.

അപേക്ഷകര്‍ 10-ാം ക്ലാസ് പാസായവരും 21-നും 38-നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം.
അപേക്ഷിക്കേണ്ട രീതി
ബോംബെ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക
'റിക്രൂട്ട്‌മെന്റ്' വിഭാഗം സന്ദര്‍ശിക്കുക
'ഓണ്‍ലൈനായി അപേക്ഷിക്കുക' ഓപ്ഷന്‍ തിരഞ്ഞെടുക്കുക
നിങ്ങളുടെ അപേക്ഷാ ഫോം രജിസ്റ്റര്‍ ചെയ്ത് പൂരിപ്പിക്കുക
അപേക്ഷാ ഫീസ് അടയ്ക്കുക
ഭാവിയിലെ ഉപയോഗത്തിനായി അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വിളിക്കുന്ന, 3603 ഒഴിവുകള്‍
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ് എസ് സി) കേന്ദ്ര ധനമന്ത്രാലയത്തിന്റെ റവന്യൂ വകുപ്പിന് കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (സി ബി ഐ സി), സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്സ് (സി ബി എന്‍) എന്നിവയിലെ 3603 ഹവല്‍ദാര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രില്‍ 30 ആണ്.
അപേക്ഷകന്‍ ഇന്ത്യയിലെ അംഗീകൃത ബോര്‍ഡില്‍ നിന്ന് പത്താം ( ഹൈസ്‌കൂള്‍ ) ക്ലാസ് പരീക്ഷ വിജയിച്ചിരിക്കണം. 18 മുതല്‍ 27 വയസ്സ് വരെയാണ് പ്രായപരിധി. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ SSC ഔദ്യോഗിക വെബ്‌സൈറ്റ് ssc.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. പേപ്പര്‍ - 1 ( കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ), ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ് ( പി ഇ ടി )/ ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് (പി എസ് ടി), വിവരണാത്മക പേപ്പര്‍ പേപ്പര്‍ - എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
സൗജന്യ തൊഴില്‍ പരിശീലനവും ജോലിയും
പാലക്കാട് നഗരസഭ എന്‍. യു. എല്‍. എം ഇ . എസ്. ടി . പി. പദ്ധതിയുടെ ഭാഗമായി നടത്തുന്ന മൂന്നുമാസത്തെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് നഗരസഭാ പരിധിയിലെ താമസക്കാരായ, 18 നും 30 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. സ്മാര്‍ട്ട്ഫോണ്‍ ടെക്നീഷ്യന്‍ (യോഗ്യത : പ്ലസ് ടു ) അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ( യോഗ്യത : എസ് എസ് എല്‍ സി ). താല്പര്യമുള്ളവര്‍ കുടുംബശ്രീ എന്‍ . യു . എല്‍ . എം ഓഫീസില്‍ മാര്‍ച്ച് 31നു മുമ്പ് അപേക്ഷ നല്‍കണം. ഫോണ്‍: 6235440956, 9249261983, 8714834156 .
അവധിക്കാല കോഴ്സുകള്‍ വടക്കഞ്ചേരി ഐ. എച്ച്. ആര്‍
ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഹ്രസ്വകാല കോഴ്സുകള്‍ നടത്തുന്നു. കരിയര്‍ ഓറിയെന്റേഷന്‍ വിത്ത് ഇന്റഗ്രേറ്റഡ് പേഴ്സണാലിറ്റി ഡെവലപ്മെന്റ്, ടാലി ഇ ആര്‍ പി 9, പി എസ് സി, യു പി എസ് സി, മത്സര പരീക്ഷകള്‍ക്കുള്ള കോച്ചിങ്ങ് കോഴ്സുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ അഞ്ചുവരെ കോളേജ് ഓഫീസില്‍ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം . ഏപ്രില്‍ 11ന് ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍: 9495069307 , 8547005042 , 8547718232 .












Click it and Unblock the Notifications