Get Updates
Get notified of breaking news, exclusive insights, and must-see stories!

മെക്കോണില്‍ 113 ഒഴിവ്, കുടുംബശ്രീ ജലജീവന്‍ മിഷനില്‍ ഒഴിവ്; തൊഴി അവസരങ്ങള്‍

കേന്ദ്ര പൊതുമേഖല സ്ഥാപനമായ മെക്കോണില്‍ നിരവധി അവരങ്ങള്‍. 113 ഒഴിവുകളിലേക്ക് താല്‍ക്കാലിയ നിയമനത്തിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എന്‍ജിനിയിര്‍ തസ്തികയില്‍ 80 ഒഴിവുകളും പ്രോജക്ട് എന്‍ജിനിയര്‍ തസ്തികയില്‍ 13 ഒഴിവുകളുമാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതല്‍ തസ്തിക, യോഗ്യത, ഓണ്‍ലൈന്‍ അപേക്ഷ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ
www.meconlimited.co.in സന്ദര്‍ശിച്ചാല്‍ മതിയാകും. ഒഴിവുകളുടെ വിശദ വിവരങ്ങള്‍ താഴെ,

എന്‍ജിനിയര്‍ 80

യോഗ്യത: മെക്കാനിക്കല്‍/ തെര്‍മല്‍ / മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍ / പവര്‍ എന്‍ജിനിയറിങ്/ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനിയറിങ് ബിരുദം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രത്യേക പരിശീലന കോഴ്സുകള്‍ ചെയ്തിരിക്കണം.

പ്രോജക്ട് എന്‍ജിനിയര്‍- 13

യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് / ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ / സിവില്‍ എന്‍ജിനിയിറിങ് ബിരുദം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രോജക്ട് മാനേജ്മെന്റിലുള്ള സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണന. ഒരു ഒഴിവിലേക്ക് ഏത് എന്‍ജിനിയറിങ് ബിരുദക്കാര്‍ക്കും അപേക്ഷിക്കാം.

job

കുടുംബശ്രീ ജലജീവന്‍ മിഷനില്‍ ഒഴിവ്

കുടുംബശ്രീ ജലജീവന്‍ മിഷനില്‍ ടീം ലീഡര്‍ തസ്തികയില്‍ ഒഴിവ്. യോഗ്യത എം. എസ്. ഡബ്ലിയു. / എം.എ. സോഷ്യോളജി, ഗ്രാമവികസനവുമായി ബന്ധപ്പെട്ട് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം/ ജലവിതരണ പദ്ധതികളില്‍ ഉള്ള ജോലി പരിചയം അഭികാമ്യം. തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ കുടുംബാംഗങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 20 നും 40 നും ഇടയില്‍.

യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെട്ട അപേക്ഷ സെപ്റ്റംബര്‍ ഏഴിന് വൈകിട്ട് അഞ്ചിനു മുന്‍പായി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ പി. ഒ, കൊല്ലം - 691013 വിലാസത്തില്‍ നല്‍കണം. ഫോണ്‍ 0474 2794692.

ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ യോഗ്യരായവരെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത എം.ടെക്/എം.ഇ/ബി.ടെക്/ബി.ഇ/എം.സി.എ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് കൂടാതെ നെറ്റ് വർക്കിംഗ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിംഗ്/ നെറ്റ് വർക്കിംഗ്/ വെബ് ഡിസൈനിംഗ് മേഖലയിൽ മൂന്നു വർഷത്തെ പ്രവർത്തിപരിചയം അഭിലഷണീയം. കൂടുതൽ വിവരങ്ങൾക്ക് http://fisheries.kerala.gov.in. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 6.

പി.എസ്.സി പരീക്ഷകള്‍ മാറ്റി

നിപാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫിസില്‍ വെച്ച് നാളെ (തിങ്കള്‍ )മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവിധ കമ്പനി / ബോര്‍ഡ്/ കോര്‍പ്പറേഷനിലേക്കുള്ള ഡ്രൈവര്‍ തസ്തികയുടെ പ്രായോഗിക പരീക്ഷ മാറ്റി വെച്ചിരിക്കുന്നു..

കോഴിക്കോട് ജില്ലാ പി.എസ്.സി.ഓഫിസില്‍ വെച്ച് ഈയാഴ്ച (സെപ്തം: 6 മുതല്‍ 10 വരെ) നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയും സര്‍വ്വീസ് പരിശോധനയും മുഖാമുഖവും മാറ്റി വെച്ചിട്ടുണ്ട്.

പുതുക്കിയ തീയ്യതികള്‍ പിന്നീട് അറിയിക്കുന്നതാണ്.

കൊല്ലം, എറണാകുളം മേഖലാ ഓഫിസുകളില്‍ നിശ്ചയിച്ച ഡ്രൈവര്‍ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷകള്‍ക്ക് മാറ്റമില്ല.

പെര്‍ഫെക്ട് ഓകെ; മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍

ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കേരള യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്.ആര്‍.ഡി.യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കാര്‍ത്തികപ്പള്ളിയില്‍ ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 50% സീറ്റുകളില്‍ സര്‍വ്വകലാശാലയും 50% സീറ്റുകളില്‍ കോളേജുമാണ് പ്രവേശനം നടത്തുന്നത്. എസ്.സി./ എസ്.റ്റി./ ഒ.ഇ.സി. കുട്ടികള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത ഇളവുകളുണ്ടാകും. കോളേജിന്റെ സീറ്റുകളില്‍ പരിഗണിക്കുന്നതിനായി സെപ്റ്റംബര്‍ അഞ്ചിനകം www.keralauniversity.ac.in വഴി അപേക്ഷിച്ച് www.ihrdadmissions.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പ്രിന്റ് ഔട്ട് കോളജില്‍ നല്‍കണം. വിശദവിവരത്തിന് ഫോണ്‍; 8547005018, 9495069307, 0479 2485370.

Recommended Video

cmsvideo
    കോഴിക്കോട്ട് വില്ലനായത് റമ്പൂട്ടാൻ..പണി വന്നത് ഈ പഴം വഴി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+