കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ നേവിയില്‍ ട്രേഡ്‌മാന്‍;1159 ഒഴിവുകള്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയില്‍ലെ ട്രേഡ്‌മാന്‍ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ നേവി സിവിലിയന്‍ എന്‍ട്രന്‍സ്‌ ടെസ്റ്റിനാണ്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌. ഗ്രൂപ്പ്‌ സി നോണ്‍ ഗസറ്റഡ്‌ തസ്‌തികകളാണ്‌. ആകെ ഒഴിവുകള്‍ 1159. ശമ്പള സ്‌കെയില്‍:18000-56900രൂപ. വിജ്ഞാപന നമ്പര്‍-INC-TMM-01/2021
യോഗ്യത: പത്താം ക്ലാസും അംഗീകൃത ഐടിഐ സര്‍ട്ടിഫിക്കറ്റുമാണ അപേക്ഷിക്കാനുള്ള യോഗ്യത.

indian navy

പ്രായപരിധി: 18-25 വയസ്‌.എസ്‌.സി/എസ്‌.ടി വിഭാഗക്കാര്‍ക്ക്‌ അഞ്ചും ഒബിസി വിഭാഗക്കാര്‍ക്ക്‌ മൂന്നും വര്‍ഷത്തെ വിയസിളവുണ്ട്‌. ഭിന്നശേഷിക്കാരായ ജനറല്‍ വിഭാഗക്കാര്‍ക്ക്‌ 10 വര്‍ഷത്തെയും ഭിന്നശേഷിക്കാരായ ഒബിസിക്കാര്‍ക്ക്‌ 13 വര്‍ഷത്തെയും ഭിന്നശേഷിക്കാരായ എസ്‌.സി/എസ്‌.ടി വിഭാഗക്കാര്‍ക്ക്‌ 15 വര്‍ഷത്തെയും വയസിളവ്‌ അനുവദിക്കും. വിമുക്തഭടന്‍മാര്‍ക്ക്‌ സൈനികസേവനത്തിന്റെ കാലയളവും അധികമായി മൂന്ന്‌ വര്‍ഷവും വയസിളവിന്‌ പരിഗണിക്കും. കായിക താരങ്ങള്‍ക്ക്‌ വിയസിളവുണ്ട്‌.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

പരീക്ഷ:അപേക്ഷകരില്‍ നിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ ആദ്യം കമ്പ്യൂട്ടര്‍ അധിഷ്ടിത പരീക്ഷയുണ്ടാകും. ചോദ്യങ്ങള്‍ ഒബ്‌ജക്ടീവ്‌ ടൈപ്പായിരിക്കും. ഭാശ ഇംഗ്ലീഷോ, ഹിന്ദിയോ തിരഞ്ഞെടുക്കാം. ജനറല്‍ ഇന്റലിജന്‍സ്‌ ആന്‍ഡ്‌ റീസണിങ്‌,ന്യൂമറിക്കല്‍ ആപ്‌റ്റിറ്റിയൂഡ്‌/ക്വാണ്ടിറ്റേറ്റീവ്‌ ആപ്‌റ്റിറ്റിയൂഡ്‌, ജനറല്‍ ഇംഗ്ലീഷ്‌ ആന്‍ഡ്‌ കോംപ്രിഹെന്‍ഷന്‍, ജനറല്‍ അവയര്‍നസ്‌ എന്നിങ്ങനെ നാല്‌ വിഷയങ്ങളിലായിരിക്കും പരീക്ഷ. ഓരോ വിഷയത്തിനും 25 മാര്‍ക്ക്‌ വീതമാണുണ്ടാകുക. ആകെ മാര്‍ക്ക്‌ 100. പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ രേഖപരിശോധനയും ആരോഗ്യപരിശോധനയുമുണ്ടാകും
അപേക്ഷ: വിശദവിവരങ്ങള്‍ WWW.joinindiannavy.gov.in ന്നെവെബ്‌സൈറ്റിലുണ്ട്‌. ഈ വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷകന്റെയും മാതാപിതാക്കളുടേയും പേര്‌ എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റിലേതുപോലെ രേഖപ്പെടുത്തണം. ഈസ്റ്റേണ്‍, വെസ്റ്റേണ്‍, സതേണ്‍ എന്നീ നേവല്‍ കമാന്റുകളിലായിട്ടായിരികക്‌ും നിയമനം. അതിനാല്‍ ഇവയുടെ പരിഗണന നല്‍കുന്ന ക്രമം അപേക്ഷയില്‍ രേഖപ്പെടുത്തണം.
പാസപോര്‍ട്‌ സൈസ്‌ ഫോട്ടോ (2050 കെബി), വെളുത്ത കടലാസില്‍ കറുത്ത മഷികൊണ്ട്‌ രേഖപ്പെടുത്തിയ ഒപ്പിന്റെ സ്‌കാന്‍ ചെയ്‌ത കോപ്പി(1020 കെബി) ആവശ്യമെങ്കില്‍ സംവരണം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ തുടങ്ങിയവ അപ്ലോഡ്‌ ചെയ്യേണ്ടി വരും.
മൂന്ന്‌ പരീക്ഷകേന്ദ്രങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കണം.
അപേക്ഷ ഫീസ്‌: 205 രൂപ( ബാങ്കിങ്‌ നിരക്കുകള്‍ പുറമേ) വനിതകള്‍ എസ്‌.സി/എസ്‌.ടി വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല.

ക്യൂട്ട് ലുക്കില്‍ പ്രിയ ഭവാനി ശങ്കര്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
നെറികെട്ട പ്രചാരണത്തിന് ഷൈലജ ടീച്ചറുടെ ചുട്ടമറുപടി | Oneindia Malayalam

English summary
1159 tradesman vacancies in Indian navy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X