ഐഡിബിഐ ബാങ്കില്‍ 134 ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 7
ഐ.ഡി.ബി.ഐ. ബാങ്കില്‍ ഡി.ജി.എം, എ.ജി.എം, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തുടങ്ങിയ മാനേജീരിയല്‍ തസ്തികകളിലേക്ക് ഒഴിവുകള്‍. 134 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരാള്‍ക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷ അയക്കാനാകൂ. പ്രായപരിധിയില്‍ നിയമാനുസൃത ഇളവുകളുണ്ട്.
അപേക്ഷകരുടെ യോഗ്യതാപരീക്ഷയിലെ മാര്‍ക്ക്, പ്രവൃത്തിപരിചയം തുടങ്ങിയവ പരിഗണിച്ച് ചുരുക്കപ്പട്ടിക തയ്യാറാക്കും. അതിലുള്‍പ്പെട്ടവരെ മാത്രമാണ് ഗ്രൂപ്പ് ഡിസ്കഷന്, അഭിമുഖം എന്നിവയ്ക്ക് തിരഞ്ഞെടുക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 7. ഒഴിവുകളുടെ വിശദവിവരങ്ങള്‍ ഇങ്ങനെ..
എ.ജി.എം.- 52
യോഗ്യത: ബി.ഇ./ബി.ടെക് അല്ലെങ്കില്‍ എം.സി.എ., ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയം. ചില തസ്തികകളില്‍ ബിരുദവും പരിഗണിക്കും.
പ്രായപരിധി: 28-40 വയസ്സ്.
മാനേജര്‍- 62
യോഗ്യത: ബി.ഇ./ബി.ടെക് അല്ലെങ്കില്‍ എം.സി.എ., നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം. ചില തസ്തികകളില്‍ ബിരുദവും പരിഗണിക്കും.
പ്രായപരിധി: 25-35 വയസ്സ്.
അസിസ്റ്റന്റ് മാനേജര്‍ -9
യോഗ്യത: ബി.ഇ./ബി.ടെക്. അല്ലെങ്കില്‍ എം.സി.എ., രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 21-28 വയസ്സ്.
ഡി.ജി.എം.-11
യോഗ്യത: ബിരുദം, 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, 10 വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 35-45 വയസ്സ്.
വിശദവിവരങ്ങള്‍ www.idbibank.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക ഈ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷാഫീസ്: 700 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ 150 രൂപ അടച്ചാല്‍മതി.
നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ 1603 സ്റ്റാഫ് നഴ്സ് ഒഴിവുകള്‍; അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 8