ഭാരത് ഇലക്ട്രോണിക്സില്‍ 145 എന്‍ജിനീയര്‍ ഒഴിവുകള്‍; സെപ്തംബര്‍ 27 വരെ അപേക്ഷിക്കാം
ദില്ലി: ഭാരത് ഇലക്ട്രോണിക്സില്‍ എന്‍ജിനീയര്‍ തസ്തികയില്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 145 ഒഴിവുകളാണുള്ളത്. സെപ്തംബര്‍ 27 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ട്.
പ്രോജക്ട് എന്‍ജിനീയര്‍ തസ്തികയില്‍ 37 ഒഴിവുകളാണുള്ളത്. സിവില്‍ -18, മെക്കാനിക്കല്‍-8, ഇലക്ട്രിക്കല്‍/ ഇഇഇ-11 എന്നിങ്ങനെയാണ് പൊജക്ട് എന്‍ജിനീയര്‍ ഒഴിവുകള്‍. കേരളത്തില്‍ കൊച്ചിയിലും അഴീക്കോടും ഒഴിവുകളുണ്ട്. രണ്ടു വര്‍ഷത്തെ കരാര്‍ നിയമനമാണ്. സിവില്‍, ഇലക്ട്രിക്കല്‍/ ഇഇഇ, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ബിഇ/ ബിടെക് എന്നിവയാണ് യോഗ്യത. കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
28 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. 500 രൂപ അപേക്ഷാഫീസ്.

ഭാരത് ഇലക്ട്രോണിക്സിന്റെ ബെംഗളൂരുവിലെ സോഫ്റ്റ്വെയര്‍ ഡിവിഷനില്‍ പ്രോജക്ട് എന്‍ജിനീയര്‍, ട്രെയിനി എന്‍ജിനീയര്‍ തസ്തികയിലായി 108 ഒഴിവുകളുണ്ട്.
ട്രെയിനി എന്‍ജിനീയര്‍ -54 ഒഴിവുകളാണുള്ളത്. ബെംഗളൂരുവിലാണ് നിയമനം. കംപ്യൂട്ടര്‍ സയന്‍സില്‍ ഒന്നാം ക്ലാസോടെ ഫുള്‍ ടൈം ബിഇ/ ബിടെക്. എസ്സി/ എസ്ടി, ഭിന്നശേഷിക്കാര്‍ക്കു മാര്‍ക്കില്‍ ഇളവ് ലഭിക്കും. പാസ് മാര്‍ക്ക് മതിയാവും.
25 വയസാണ് അപേക്ഷിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായം. 200 രൂപ അപേക്ഷാ ഫീസ്.
പ്രോജക്ട് എന്‍ജിനീയറഉടെ 54 ഒഴിവുകളുണ്ട്. ബെംഗളൂരു,ഹൈദരാബാദ്, ചാന്ദിപുര്‍ എന്നിവിടങ്ങളിലായാണ് ഒഴിവുകള്‍. മെക്കാനിക്കല്‍/ കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ വിഭാഗങ്ങളില്‍ ഒന്നാം ക്ലാസോടെ ബിഇ/ ബിടെക്. എസ്സി/എസ്ടി, ഭിന്നശേഷിക്കാര്‍ക്കു പാസ് മാര്‍ക്ക് മതി. കുറഞ്ഞത് രണ്ടു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം വേണം.
28 വയസാണ് അപേക്ഷിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായ പരിധി. 500 രൂപ അപേക്ഷ ഫീസ്.












Click it and Unblock the Notifications