കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് ഇലക്ട്രോണിക്സില്‍ 145 എന്‍ജിനീയര്‍ ഒഴിവുകള്‍; സെപ്തംബര്‍ 27 വരെ അപേക്ഷിക്കാം

Google Oneindia Malayalam News

ദില്ലി: ഭാരത് ഇലക്ട്രോണിക്സില്‍ എന്‍ജിനീയര്‍ തസ്തികയില്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 145 ഒഴിവുകളാണുള്ളത്. സെപ്തംബര്‍ 27 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ട്.

പ്രോജക്ട് എന്‍ജിനീയര്‍ തസ്തികയില്‍ 37 ഒഴിവുകളാണുള്ളത്. സിവില്‍ -18, മെക്കാനിക്കല്‍-8, ഇലക്ട്രിക്കല്‍/ ഇഇഇ-11 എന്നിങ്ങനെയാണ് പൊജക്ട് എന്‍ജിനീയര്‍ ഒഴിവുകള്‍. കേരളത്തില്‍ കൊച്ചിയിലും അഴീക്കോടും ഒഴിവുകളുണ്ട്. രണ്ടു വര്‍ഷത്തെ കരാര്‍ നിയമനമാണ്. സിവില്‍, ഇലക്ട്രിക്കല്‍/ ഇഇഇ, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ബിഇ/ ബിടെക് എന്നിവയാണ് യോഗ്യത. കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
28 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. 500 രൂപ അപേക്ഷാഫീസ്.

job

ഭാരത് ഇലക്ട്രോണിക്സിന്റെ ബെംഗളൂരുവിലെ സോഫ്റ്റ്വെയര്‍ ഡിവിഷനില്‍ പ്രോജക്ട് എന്‍ജിനീയര്‍, ട്രെയിനി എന്‍ജിനീയര്‍ തസ്തികയിലായി 108 ഒഴിവുകളുണ്ട്.

ട്രെയിനി എന്‍ജിനീയര്‍ -54 ഒഴിവുകളാണുള്ളത്. ബെംഗളൂരുവിലാണ് നിയമനം. കംപ്യൂട്ടര്‍ സയന്‍സില്‍ ഒന്നാം ക്ലാസോടെ ഫുള്‍ ടൈം ബിഇ/ ബിടെക്. എസ്സി/ എസ്ടി, ഭിന്നശേഷിക്കാര്‍ക്കു മാര്‍ക്കില്‍ ഇളവ് ലഭിക്കും. പാസ് മാര്‍ക്ക് മതിയാവും.
25 വയസാണ് അപേക്ഷിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായം. 200 രൂപ അപേക്ഷാ ഫീസ്.

പ്രോജക്ട് എന്‍ജിനീയറഉടെ 54 ഒഴിവുകളുണ്ട്. ബെംഗളൂരു,ഹൈദരാബാദ്, ചാന്ദിപുര്‍ എന്നിവിടങ്ങളിലായാണ് ഒഴിവുകള്‍. മെക്കാനിക്കല്‍/ കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ വിഭാഗങ്ങളില്‍ ഒന്നാം ക്ലാസോടെ ബിഇ/ ബിടെക്. എസ്സി/എസ്ടി, ഭിന്നശേഷിക്കാര്‍ക്കു പാസ് മാര്‍ക്ക് മതി. കുറഞ്ഞത് രണ്ടു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം വേണം.
28 വയസാണ് അപേക്ഷിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായ പരിധി. 500 രൂപ അപേക്ഷ ഫീസ്.

 സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്! 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 16 കൊവിഡ് മരണങ്ങളും! സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്! 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 16 കൊവിഡ് മരണങ്ങളും!

English summary
145 Engineer Vacancies in Bharat Electronics; apply until September 27
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X