ഡിആര്‍ഡിഒയില്‍ 150 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവാസന തിയതി ജനുവരി 29
ബംഗളൂരു; ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്റില്‍ 150 അപ്രന്റീസ് ഒഴിവ്. പരസ്യ വിജ്ഞാപന നമ്പര്‍: GTRE/HRD/026 &027. ഗ്രാജുവേറ്റ്, ഡിപ്ലോമ, ഐടിഐ വിഭാഗക്കാര്‍ക്കാണ് അവസരം.
ഗ്രാജുവേറ്റ് അപ്രന്റീസ്-80
മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍/ ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍-30 ഏറനോട്ടിക്കല്‍/ ഏറോസ്പേസ്-15, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ ടെലികോം-12, കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനീയര്‍/ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി-18, മെറ്റലര്‍ജി/ മെറ്റീരിയല്‍ സയന്‍സ്-4 സിവില്‍-1
ഡിപ്ലോമ അപ്രന്റീസ്-30
മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍/ ടൂള്‍ ആന്‍ഡ് ഡൈ ഡിസൈന്‍-15, ഇലട്ക്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മയൂണിക്കേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍-10, കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്.
ഐടിഐ അപ്രന്റീസ്-40
മെഷിനിസ്റ്റ്-5,ഫിറ്റര്‍-8 ടര്‍ണര്‍-5, ഇലക്ട്രീഷ്യന്-4 വെല്‍ഡര്‍-2 ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍-2 കംപ്യൂട്ടര്‍ ാൊപ്പറേറ്റര് ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-12, ഹെല്‍ത്ത് സേഫ്റ്റി ആന്‍ഡ് എന്‍വയോണ്‍മെന്റ്-2
വിശദവിവരങ്ങള്‍ക്കായി WWW.rac.gov.in എന്ന വെബ്സൈറ്റ് കാണുക. 2018ന് മുന്‍പ് പാസായവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
അവസാന തിയതി: ജനുവരി 29