യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ 153 ഒഴിവുകൾ; കേരളത്തിലും അവസരം..അപേക്ഷിക്കാം
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് അപ്രൻ്റീസ് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് പരിശീലനം. എഞ്ചിനീയറിങ്, നോൺ-എഞ്ചിനീയറിങ് ബിരുദധാരികൾക്ക് 153 ഒഴിവുകളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 9,000 സ്റ്റൈപ്പൻഡ് ലഭിക്കും.
ആന്ധ്രാപ്രദേശ് 3, അസം 1, ബിഹാർ 2, ചണ്ഡീഗഡ് 2, ഛത്തീസ്ഗഡ് 4, ഡൽഹി 9, ഗോവ 2, ഗുജറാത്ത് 8, ഹരിയാന 1, ഝാർഖണ്ഡ് 1, കർണാടക 26, കേരളം 10, മധ്യപ്രദേശ് 6, മഹാരാഷ്ട്ര 23, ഒഡീഷ 1, പുതുച്ചേരി 4, പഞ്ചാബ് 2, രാജസ്ഥാൻ 18, തമിഴ്നാട് 19, തെലങ്കാന 2, ഉത്തരാഖണ്ഡ് 5, പശ്ചിമബംഗാൾ 4 എന്നിങ്ങനെയാണ് ഒഴിവുകൾ.

അംഗീകൃത സർവകലാശാലകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ റെഗുലർ ഫുൾ-ടൈം ബിരുദം നേടിയ ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. 2021 ജൂലൈ മുതൽ 2025 വരെയുള്ള വർഷങ്ങളിൽ ബിരുദം പാസ്സായവരായിരിക്കണം ഉദ്യോഗാർത്ഥികൾ.
2025 ഡിസംബർ 1ന് 21 വയസ്സിൽ കുറയാത്തതും 28 വയസ്സിൽ കൂടാത്തതുമായ ഉദ്യോഗാർത്ഥികളെയാണ് പരിഗണിക്കുന്നത്. താൽപ്പര്യമുള്ളവർക്ക് ജനുവരി 20 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://www.uiic.co.in/web/sites/default/files/Recruitment_UiiC/UIIC-Apprentice%20Notification%202025-26-Signed%20copy.pdf
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്
വാക്ക് ഇൻ ഇൻ്റർവ്യൂ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പ്രൊഫ. എൻ. ആർ. മാധവ മേനോൻ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എതിക്സ് ആൻഡ് പ്രോട്ടോകോൾസിൽ (ഐസിആർഇപി) ബിരുദം, ബിരുദാനന്തര ബിരുദം പ്രോഗ്രാമുകളിൽ അധ്യാപനത്തിനായി നിയമവിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യു ജി സി) നിർദേശിച്ച യോഗ്യതകൾ ഉള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും, പ്രവർത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷാഫോമും സഹിതം ജനുവരി 9 രാവിലെ 10 ന് കുസാറ്റ് ഐ സി ആർ ഇ പി ഡയറക്ടറുടെ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. അപേക്ഷയും മറ്റ് വിവരങ്ങൾക്കും www.icrep.cusat.ac.in/news എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8078019688
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മാള ഗവ. കെ. കരുണാകരന്‍ സ്മാരക ഐ.ടി.ഐ യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2026 ജനുവരി അഞ്ചിന് രാവിലെ 10.30 ന് മാള ഗവ. കെ. കരുണാകരന്‍ സ്മാരക ഐ.ടി.ഐയില്‍ നടത്തുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ബി.ടെക് ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങും രണ്ടുവര്‍ഷ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍.ടി.സി / എന്‍.എ.സി ഇന്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡും മൂന്നുവര്‍ഷ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2893127 എന്ന നമ്പറില്‍ ബന്ധപ്പെടുക.












Click it and Unblock the Notifications