നവോദയ സ്കൂളുകളിൽ 154 ഹോസ്റ്റൽ സൂപ്രണ്ട് ഒഴിവുകള്‍: താല്‍ക്കാലികമെങ്കിലും വേറേയും നിരവധി ഒഴിവുകള്‍
ഡല്‍ഹി: നവോദയ വിദ്യാലയ സമിതി ഹോസ്‌റ്റൽ സൂപ്രണ്ട് തസ്‌തികയിലെ 154 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൈദരാബാദ് റീജനൽ ഓഫിസിനു കീഴിൽ 2025-26 അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണു നിയമനം. ജോലി പരിചയമുള്ളവർക്കാണ് അവസരം. ഓൺലൈൻ അപേക്ഷയ്ക്ക് ഏപ്രിൽ 22 മുതൽ മേയ് 5 വരെ അവസരമുണ്ടായിരിക്കും.
ആകെ 154 ഒഴിവുകളാണുള്ളത് (പുരുഷന്‍ 77, സ്ത്രീ 77). ശമ്പളം 35750 രൂപയായിരിക്കും. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബി രുദം. ബിരുദാനന്തബിരുദം അല്ലെങ്കിൽ ബിഎഡ്, പ്രാദേശിക ഭാഷാ പരിജ്‌ഞാനം അഭിലഷണീയം. അപേക്ഷകരുടെ പ്രായം 35 നും 62 നും ഇടയിലായിരിക്കണം. ജോലിപരിചയം ഉൾപ്പെടെ യോഗ്യത സംബ ന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ (www.navodaya.gov.in) വിജ്‌ഞാപനം കാണുക.

മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനം
എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്ററിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇടുക്കി ജില്ലാ ഓഫീസ് (ആരോഗ്യം) കുയിലിമലയില്‍ വച്ച് മെയ് 5 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളുമായി എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 233030.
ആംബുലന്‍സ് ഡ്രൈവര്‍, തെറാപ്പിസ്റ്റ് തസ്തികയില്‍ ഒഴിവ്
പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍, തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ആംബുലന്‍സ് ഡ്രൈവര്‍, തെറാപ്പിസ്റ്റ് എന്നീ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഏപ്രില്‍ 30 ന് രാവിലെ 10 മണിക്ക് നടക്കും. പരമാവധി 179 ദിവസത്തേക്കാണ് നിയമനം. നേരത്തെ കുക്ക് (സ്ത്രീ) തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും അനിശ്ചിത കാലത്തേക്ക് മാറ്റി വച്ചിരിക്കുന്നതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862232420
വാക് ഇൻ ഇന്റര്‍വ്യൂ
നാടുകാണി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അഭിമുഖം ഏപ്രില്‍ 30 ന് രാവിലെ 10 മണിയ്ക്ക് നാടുകാണി ഐടിഐയില്‍ വച്ച് നടക്കും. യോഗ്യത ഐടിഐ - മുന്‍ പരിചയം 3 വര്‍ഷം, ഡിപ്ലോമ -മുന്‍ പരിചയം 1 വര്‍ഷം, ബി ടെക്, ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895669568, 04862-259045
വര്‍ക്കര്‍ / ഹെല്‍പ്പര്‍ നിയമനം
വെട്ടിക്കവല പഞ്ചായത്തിലെ മുലംകുഴി, പാലമുക്ക് അങ്കണവാടി കം ക്രഷുകളില്‍ വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും ഒഴിവുകളിലേക്ക് നിയമനം നടത്തും. യോഗ്യത: അങ്കണവാടി വര്‍ക്കര്‍ - പന്ത്രണ്ടാം ക്ലാസ്, ഹെല്‍പ്പര്‍ - എസ് എസ് എല്‍ സി. അങ്കണവാടിയുടെ വാര്‍ഡില്‍ സ്ഥിരതാമസമായിരിക്കണം പ്രായപരിധി : 35 വയസ്. അപേക്ഷയും ബയോഡേറ്റയും അനുബന്ധ രേഖകള്‍ സഹിതം ഏപ്രില്‍ 30 വൈകിട്ട് അഞ്ചിനകം ശിശു വികസന പദ്ധതി ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസ്, ബ്ലോക്ക് ഓഫീസ് കോംമ്പൗണ്ട്, വെട്ടിക്കവല വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9746114030.
വോക്ക് ഇൻ ഇൻ്റർവ്യൂ
ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഒരു മെഡിക്കൽ ഓഫീസറിൻ്റെയും ( യോഗ്യത ; എം.ബി.ബി.എസ്, പ്രതിമാസവേതനം 57525/- രൂപ) ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിൻ്റെയും ( യോഗ്യത: ക്ളിനിക്കൽ സൈക്കോളജിയിൽ എം.എ/ എം.എസ്.സി/ എം.ഫിൽ. ആർ.സി.ഐ. രജിസ്ട്രേഷനും വേണം. പ്രതിമാസ വേതനം 36000/- രൂപ) ഒഴിവുണ്ട്. ഏപ്രിൽ 30 ന് രാവിലെ 11 മണിക്ക് കോട്ടയം എൻ.എച്ച്.എം. കോൺഫറൻസ് ഹാളിൽ വെച്ച് വോക് ഇൻ ഇൻ്റർവ്യൂ നടക്കും .നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഹാജരാകണം.












Click it and Unblock the Notifications