നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ 1603 സ്റ്റാഫ് നഴ്‌സ് ഒഴിവുകള്‍; അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 8
നാഷണല്‍ ഹെല്‍ത്ത് മിഷന്‍- കേരളയില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡേഴ്‌സ് (സ്റ്റാഫ് നഴ്‌സ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനത്തിലായിരിക്കും ജോലി. ആകെ 1603 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ www.cmdkerala.net എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 325 രൂപയാണ് അപേക്ഷ ഫീസ്. ഒരാള്‍ക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ജില്ലാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ജനുവരി 8ന്ാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ജില്ല അടിസ്ഥാനത്തിലുള്ള ഒഴിവുകള്‍
തിരുവനന്തപുരം- 125, കൊല്ലം- 107, പത്തനംതിട്ട- 76, ആലപ്പുഴ- 111, കോട്ടയം- 102, ഇടുക്കി- 85, എറണാകുളം- 126, തൃശ്ശൂര്‍- 142, പാലക്കാട്- 133, മലപ്പുറം- 166, കോഴിക്കോട്- 109, വയനാട്- 121, കണ്ണൂര്‍- 143, കാസര്‍കോട്- 57.
യോഗ്യത: ബി എസ് സി. നഴ്‌സിങ്/ ജി.എന്‍.എം., ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്. പ്രായം, പ്രവൃത്തിപരിചയം എന്നിവ 2020 ഡിസംബര്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് പരിഗണിക്കുക. നാലുമാസത്തെ പരിശീലനമുണ്ടായിരിക്കും.
ശമ്പളം: പരിശീലനകാലയളവില്‍ 17000 രൂപ. അതിനുശേഷം ട്രാവലിങ് അലവന്‍സായി 1000 രൂപ അധികമായി ലഭിക്കും.












Click it and Unblock the Notifications