ശബരിമലയിൽ 1800 ഒഴിവുകൾ; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ, വേറേയും താത്കാലിക അവസരം
2025-26 മണ്ഡല- മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലക്കൽ എന്നീ ദേവസ്വങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നു. താത്കാലിക നിയമനമാണ്. 18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 650 രൂപയാണ് ശമ്പളമായി ലഭിക്കുക. താമസ സൗകര്യവും ഭക്ഷണവും ലഭിക്കും. അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റ് ,ഹെൽത്ത് കാർഡ് എന്നിവ ഹാജരാക്കണം.www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ അപേക്ഷയുടെ മാതൃത ലഭ്യമാകും. ഓഗസ്റ്റ് 16 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷിക്കേണ്ട വിലാസം ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്ദൻകോട് തിരുവനന്തപുരം. മെയിൽ [email protected]

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
ഇംഗ്ലീഷ് അധ്യാപക നിയമനം
മാനന്തവാടി ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളോട് ചേർന്നു പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്റെറിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപക നിയമനം നടത്തുന്നു. ഹയർ സെക്കണ്ടറി ഇംഗ്ലീഷ് ടീച്ചർ (ജൂനിയർ) /തത്തുല്യമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂലായ് 29ന് രാവിലെ 10 ന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
ഫോൺ: 04935 295068.
അധ്യാപക നിയമനം
മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. ഒന്നാം ക്ലാസ്സ് ബിടെക്ക്/ബിഇ യാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കേറ്റുകളുടെ അസലുമായി ജൂലൈ 28 ന് രാവിലെ 10 ന് കോളജിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോൺ: 04936 247420.
ഡോക്‌ടർ-മൾട്ടി പർപസ് വർക്കർ നിയമനം
വരദൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്‌ടർ, മൾട്ടി പർപസ് വർക്കർ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്ട്രേഷനും ഉള്ളവർക്ക് ഡോക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. മൾട്ടി പർപസ് വർക്കർ തസ്തികയിലേക്ക് എസ്എസ്എൽസിയും ഡിസിഎയും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോൺ നമ്പർ, ഫോട്ടോ, ബയോഡാറ്റ എന്നിവ ഉൾപ്പെടെയുള്ള അപേക്ഷ സഹിതം ജൂലൈ 29 രാവിലെ 9.30 ന് വരദൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 289166.
-
കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ട്രെയിനിയാകാം; 60,000 രൂപയാണ് ശമ്പളം. അപേക്ഷിക്കാം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന്












Click it and Unblock the Notifications