തൃശൂർ നിപ്മറിൽ 20 ഒഴിവ്, ഈ യോഗ്യത ഉണ്ടോ? ഒരു ലക്ഷം വരെ ശമ്പളം വാങ്ങാം
തൃശൂർ: നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻറ് റിഹാബിലിറ്റേഷൻ സെന്ററിൽ ഒഴിവുകൾ. 20 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. തസ്തിക, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം.
സൈകാട്രിസ്റ്റ്-ഒരു ഒഴിവാണ് ഉള്ളത്. എംബിബിഎസ് എംഡി/എംഡി/ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ പിജി ഡിപ്ലോമ , ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 57,525 രൂപയാണ് ശമ്പളം. കൂടാതെ സ്പെഷ്യൽ അലവൻസായി 38,075 രൂപയും ലഭിക്കും.

റസിഡന്റ് മെഡിക്കൽ ഓഫിസർ: എംബിബിഎസ്, ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. ശമ്പളം-60,410 രൂപ.
ഫിസിയോതെറപ്പിസ്റ്റ്: ഫിസിയോതെറപ്പിയിൽ ബിരുദം; 36,000 രൂപയാണ് ശമ്പളം.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്- ക്ലിനിക്കൽ സൈക്കോളജിയിൽ എംഎസ്‌സി എംഫിൽ, ആർസിഐ റജിസ്ട്രേഷൻ. ശമ്പളം- 36,000 രൂപ
ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച് ലാംഗ്വേജ് പതോളജിസ്റ്റ്- ബിഎഎസ്എൽപി/ എംഎഎസ്എൽപി, ആർസിഐ റജിസ്ട്രേഷ- ദിവസവേതനമായി 1270 രൂപയാണ് ലഭിക്കുക.
സോഷ്യൽ വർക്കർ- എംഎസ്ഡബ്ല്യു (മെഡിക്കൽ ആൻഡ് സൈക്യാട്രി സ്പെഷലൈസേഷൻ); 29,535 രൂപ. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 20 അഞ്ചിനകം. കൂടുതൽ വിവരങ്ങൾക്ക് -www.nipmr.org.in
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
ചെങ്ങന്നൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേയ്ക്ക് താത്കാലിക നിയമനത്തിന് എസ്.സി വിഭാഗത്തില്‍ ഒഴിവുണ്ട്. യോഗ്യത സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ ട്രേഡിലുള്ള എന്‍ടിസി അല്ലെങ്കില്‍ എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. താല്‍പ്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകര്‍പ്പും സഹിതം മേയ് 17 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകുക. ഫോണ്‍: 0479 2457496.
ഗസ്റ്റ് അദ്ധ്യാപക നിയമനം
കരുനാഗപ്പള്ളി തഴവ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അഭിമുഖം നടത്തും. യു.ജി.സി യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് ലക്ച്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. അഭിമുഖത്തിന്റെ സമയക്രമം : മെയ് 23 ന് രാവിലെ 9.30-മലയാളം, ഉച്ചക്ക് രണ്ടിന്- സംസ്‌കൃതം. 26 ന് രാവിലെ 10ന്- ഹിന്ദി, 11.30-അറബിക്, ഉച്ചയ്ക്ക് 1.30 - സോഷ്യോളജി, 27 ന് രാവിലെ 10.30-ഹിസ്റ്ററി, ഉച്ചക്ക് 12 - പൊളിറ്റിക്കല്‍ സയന്‍സ്, 28 ന് രാവിലെ 9.30ന് - കോമേഴ്‌സ്. ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍ : 04762864010, 9188900167.
ഗസ്റ്റ് അദ്ധ്യാപക നിയമനം
കേരള സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്‌സ് പഠിപ്പിക്കുവാൻ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ബിരുദവും, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മന്റ് കോഴ്‌സിൽ ഡിപ്ലോമയും എം.ബി.എയുമാണ് യോഗ്യത. അദ്ധ്യാപന പരിചയം അഭികാമ്യം.
അപേക്ഷകർ യോഗ്യത,
മുൻപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റ എന്നിവ മേയ് 20ന് മുമ്പ് തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ ([email protected]) വിലാസത്തിലോ സമർപ്പിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. കൂടുതൽവിവരങ്ങൾക്ക്: 0471-2560333.












Click it and Unblock the Notifications