കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐബിയില്‍ 2000 ഒഴിവുകള്‍; യോഗ്യത ബിരുദം

Google Oneindia Malayalam News

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലുള്ള അസിസ്റ്റന്റ്‌ സെന്‍ട്രല്‍ ഇന്റലിജന്‍സ്‌ ഓഫീസര്‍ ഗ്രേഡ്‌ 2 / എക്‌സിക്യുട്ടീവ്‌ തസ്‌തികയില്‍ ഒഴിവുകളുണ്ട്‌. 200 ഒഴിവുകളാണ്‌ ഉള്ളത്‌.ആദ്യഘട്ട പരീക്ഷക്ക്‌ കേരളത്തില്‍ ഏഴ്‌ കേന്ദ്രങ്ങളാണുള്ളത്‌.ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌.
യോഗ്യത: ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
പ്രായ പരിധി: 18-27 വയസ്‌. എസ്‌ സി/ എസ്‌ടി വിഭാഗത്തിന്‌ അഞ്ചുവര്‍ഷത്തേയും ഒബിസി വിഭാഗത്തിന്‌ മൂന്ന്‌ വര്‍ഷത്തെയും വയസിളവുണ്ട്‌. വിധവകള്‍, വിവാഹ മോചനം നേടിയവരും പുനര്‍വിവാഹിതരാകാത്തതുമായ സ്‌ത്രീകള്‍ക്ക്‌ 35 വയസുവരെ അപേക്ഷിക്കാം. ഭിന്ന ശേഷിക്കാര്‍ക്ക്‌ ഈ തസ്‌തികയില്‍ അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

job

പരീക്ഷ: മൂന്ന്‌ ഘട്ടങ്ങളിലായാണ്‌ തിരഞ്ഞെടുപ്പ്‌ , ആദ്യ ഘട്ടം ഓണ്‍ലൈന്‍ പരീക്ഷയാണ്‌. 100 ഒബ്‌ജക്ടീവ്‌ ടൈപ്പ്‌ ചോദ്യങ്ങളാണ്‌ ഉണ്ടാകുക. ആകെ 100 മാര്‍ക്ക്‌ . ജനറല്‍ അവയര്‍നസ്‌, ക്വാണ്ടിറ്റേറ്റിവ്‌ ആപ്‌റ്റിറ്റിയൂഡ്‌, ന്യൂമെറിക്കല്‍/ അനലറ്റിക്കല്‍/ ലോജിക്കല്‍ സ്‌റ്റഡീസ്‌ എന്നിങ്ങനെ അഞ്ച്‌ ഭാഗങ്ങളിലായി സിലബസിനെ തിരിച്ചിട്ടുണ്ട്‌. ഓരോ വിഭാഗത്തില്‍ നിന്നും 20 ചോദ്യങ്ങള്‍ വീതമാണ്‌ ഉണ്ടാകുക. തെറ്റായ ഉത്തരത്തിന്‌ നാലിലൊന്ന്‌ മാര്‍ക്ക്‌ നഷ്ടപ്പെടും.
രണ്ടാം ഘട്ട പരീക്ഷ വിവരണാത്മകമായിരിക്കും. ആകെ 50 മാര്‍ക്ക്‌. പരീക്ഷ സമയം ഒരു മണിക്കൂര്‍. 30 മാര്‍ക്കിന്റെ എസ്സേയും 20 മാര്‍ക്കിന്റെ ഇംഗ്ലീഷ്‌ കോംപ്രിഹെന്‍ഷന്‍ ആന്‍ഡ്‌ പ്രിസൈസ്‌ റൈറ്റിങ്ങുമാണ്‌ ഉണ്ടാകുക. ഏറ്റവും കുറഞ്ഞത്‌ 17 മാര്‍ക്കെങ്കിലും ഇതില്‍ നേടിയവരെ മാത്രമേ അടുത്ത ഘട്ടത്തിലേക്ക്‌ തിരഞ്ഞെടുക്കൂ.
അപേക്ഷ: അപേക്ഷ ഓണ്‍ലൈനായാണ്‌ നല്‍കേണ്ടത്‌. വിശദവിവരങ്ങളും അപേക്ഷ അയക്കാനുള്ള ലിങ്കും WWW.mha.gov.in,WWW.ncs.gov.in എന്നീ വെബ്‌സൈറ്റുകളിലുണ്ട്‌.

Recommended Video

cmsvideo
India is holding dry run in four states

English summary
2000 assistant intelligence officer vacancy in intelligence bureau
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X