2020 ലെ കേരള ജൂഡിഷ്യല്‍ സര്‍വ്വീസ് പരീക്ഷക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: 2020 ലെ കേരള ജൂഡിഷ്യല്‍ സര്‍വ്വീസ് പരീക്ഷക്ക് അപേക്ഷിക്കാം. കേരള ഹൈക്കോടതിയുടെ വെബ്സൈറ്റ് വഴി വിവിധ ഘട്ടങ്ങളായി അപേക്ഷിക്കണം. ആദ്യഘട്ട അപേക്ഷ ജൂലൈ 22 നകം പൂര്‍ത്തിയാക്കണം. ആകെ 54 ഒഴിവുകളാണുള്ളത്. ഇതില്‍ 47 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനമാണ്.
2020 ജനുവരരി ഒന്നിന് 35 വയസ് പൂര്‍ത്തിയാകാത്ത നിയമ ബിരുദധാരികള്‍ക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാം. രണ്ട് ഘട്ടമായുള്ള പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

200 മാര്‍ക്കിനുള്ള പ്രിലിമിനറി പരീക്ഷയില്‍ ആകെ 100 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും. മെയിന്‍ പരീക്ഷക്ക് 100 മാര്‍ക്ക് വീതമുള്ള നാല് പേപ്പര്‍ ഉണ്ടായിരിക്കും. മൂന്ന് മണിക്കൂറാണ് പരീക്ഷ സമയം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള ജൂഡീഷ്യല്‍ അക്കാദമിയുടെ പരീശീലനമുണ്ടാവും. ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെയാണ് പരിശീലനം.
കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന് വിവിധ കേന്ദ്രങ്ങളിലായി ഈ ആഴ്ച്ചയില്‍ നടത്താനിരുന്ന പരീക്ഷകളും അഭിമുഖവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റി വെച്ചിട്ടിണ്ട്. ഏഴ് മുതല്‍ പത്താം തിയ്യതി വരെ എറണാകുളം ജില്ലാ, മേഖല ഓഫീസുകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍വീസ് വെരിഫിക്കേഷനുകളും അഭിമുഖങ്ങളുമാണ് മാറ്റി വെച്ചത്. പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് പിഎസ്സി റീജിയണല്‍ ഓഫീസ് അറിയിച്ചു.
-
ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; 1000 ഓഫീസർ തസ്തികകളിലേക്ക് വിജ്ഞാപനം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications