കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2020 ലെ കേരള ജൂഡിഷ്യല്‍ സര്‍വ്വീസ് പരീക്ഷക്ക് അപേക്ഷിക്കാം

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: 2020 ലെ കേരള ജൂഡിഷ്യല്‍ സര്‍വ്വീസ് പരീക്ഷക്ക് അപേക്ഷിക്കാം. കേരള ഹൈക്കോടതിയുടെ വെബ്‌സൈറ്റ് വഴി വിവിധ ഘട്ടങ്ങളായി അപേക്ഷിക്കണം. ആദ്യഘട്ട അപേക്ഷ ജൂലൈ 22 നകം പൂര്‍ത്തിയാക്കണം. ആകെ 54 ഒഴിവുകളാണുള്ളത്. ഇതില്‍ 47 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനമാണ്.

2020 ജനുവരരി ഒന്നിന് 35 വയസ് പൂര്‍ത്തിയാകാത്ത നിയമ ബിരുദധാരികള്‍ക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാം. രണ്ട് ഘട്ടമായുള്ള പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

job

200 മാര്‍ക്കിനുള്ള പ്രിലിമിനറി പരീക്ഷയില്‍ ആകെ 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. മെയിന്‍ പരീക്ഷക്ക് 100 മാര്‍ക്ക് വീതമുള്ള നാല് പേപ്പര്‍ ഉണ്ടായിരിക്കും. മൂന്ന് മണിക്കൂറാണ് പരീക്ഷ സമയം.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള ജൂഡീഷ്യല്‍ അക്കാദമിയുടെ പരീശീലനമുണ്ടാവും. ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെയാണ് പരിശീലനം.

കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ വിവിധ കേന്ദ്രങ്ങളിലായി ഈ ആഴ്ച്ചയില്‍ നടത്താനിരുന്ന പരീക്ഷകളും അഭിമുഖവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റി വെച്ചിട്ടിണ്ട്. ഏഴ് മുതല്‍ പത്താം തിയ്യതി വരെ എറണാകുളം ജില്ലാ, മേഖല ഓഫീസുകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍വീസ് വെരിഫിക്കേഷനുകളും അഭിമുഖങ്ങളുമാണ് മാറ്റി വെച്ചത്. പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് പിഎസ്സി റീജിയണല്‍ ഓഫീസ് അറിയിച്ചു.

 യുപിയിൽ കോൺഗ്രസിന്റെ 'മാസ്റ്റർ സ്ട്രോക്ക്'; പുതിയ സംഘടന!! തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് യുപിയിൽ കോൺഗ്രസിന്റെ 'മാസ്റ്റർ സ്ട്രോക്ക്'; പുതിയ സംഘടന!! തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി; ലല്ലുവടക്കം കസ്റ്റഡിയില്‍; പ്രതിഷേധംഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി; ലല്ലുവടക്കം കസ്റ്റഡിയില്‍; പ്രതിഷേധം

English summary
2020 Kerala Judicial service Examination: Apply Till July 22
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X