കനറാ ബാങ്കില്‍ അവസരം; 220 സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് ഒഴിവുകള്‍, അപേക്ഷിക്കുന്നത് ഇങ്ങനെ
കൊച്ചി: ഒട്ടേറെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കനാറാ ബാങ്ക്. ബാങ്കിലേക്ക് 220 സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് പട്ടികവര്ഗക്കാരില്നിന്നാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ കാറ്റഗറിയിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ജനുവരി/ഫെബ്രുവരി മാസങ്ങളിലായിരിക്കും പരീക്ഷ. മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികയില്‍ എസ്.ടിക്കാര്‍ക്ക് മാത്രമുള്ള പ്രത്യേക റിക്രൂട്ടമെന്റാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 15ന് ആണ്
ഒഴിവുകളും മറ്റ് വിവരങ്ങളും
ബാക്അപ് അഡ്മിനിസ്ട്രേറ്റര്‍ -4, എക്സ്ട്രാക്ട്, ട്രാന്‍സ്ഫോം ആന്‍ഡ് ലോഡ് (ഇ.ടി.എല്‍.) സ്പെഷ്യലിസ്റ്റ് -5, ബി.ഐ. സ്പെഷ്യലിസ്റ്റ് -5, ആന്റി വൈറസ് അഡ്മിനിസ്ട്രേറ്റര്‍ -5, നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ -10, ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍ -12, ഡെവലപ്പര്‍/പ്രോഗ്രാമേഴ്സ് -25, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ -21, എസ്.ഒ.സി. അനലിസ്റ്റ് -4, മാനേജര്‍ -ലോ -43, കോസ്റ്റ് അക്കൗണ്ട ന്റ് -1, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് -20, മാനേജര്‍-ഫിനാന്‍സ് -21, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ് -4, എത്തിക്കല്‍ ഹാക്കര്‍ ആന്‍ഡ് പെനിട്രേഷന് ടെസ്റ്റേഴ്സ് -2, സൈബര്‍ ഫോറെന്‍സിക് അനലിസ്റ്റ് -2, ഡേറ്റാ മൈനിങ് എക്സ്പെര്‍ട്ട് -2, ഒ.എഫ്.എസ്.എ.എ. അഡ്മിനിസ്ട്രേറ്റര്‍ -2, ഒ.എഫ്.എസ്.എസ്. ടെക്നോ ഫങ്ഷണല്‍ -5, ബേസ് 24 അഡ്മിനിസ്ട്രേറ്റര്‍ -2, സ്റ്റോറേജ് അഡ്മിനിസ്ട്രേറ്റര്‍ -4, മിഡില്‍വേര്‍ അഡ്മിനിസ്ട്രേറ്റര്‍ -5, ഡേറ്റാ അനലിസ്റ്റ് -2, മാനേജര്‍- 13, സീനിയര്‍ മാനേജര്‍ -1.
വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക; www.canarabank.com