കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യോമ സേനയില്‍ 235 ഒഫീസര്‍ തസ്‌തികകളില്‍ ഒഴിവ്‌

Google Oneindia Malayalam News

ന്യൂഡല്‍ഹി; വ്യോമ സേനയുടെ ഫ്‌ളൈയിങ്‌ ഡ്യൂട്ടി ബ്രാഞ്ചുകളില്‍ ( ടെക്‌നിക്കല്‍ ആന്‍ഡ്‌ നോണ്‍ ടെക്‌നിക്കല്‍) കമ്മിഷന്‍ഡ്‌ ഓഫീസര്‍ തസ്‌തികയിലേക്കുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എല്‍സിസി സ്‌പെഷല്‍ എന്‍ട്രിയിലേക്കും അവസരമുണ്ട്‌. 235 ഒഴിവുകളാണുള്ളത്‌. ഡിസംബര്‍ 30വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ബ്രാഞ്ചുകളും യോഗ്യതകളും
ഫ്‌ളൈയിങ്‌ ബ്രാഞ്ച്‌: പ്ലസ്‌ടുവിന്‌ ഫിസിക്‌സിനും കണക്കിനും കുറഞ്ഞത്‌ 50% മാര്‍ക്ക്‌ വീതം. അംഗീകൃത ബിരുദം അല്ലെങ്കില്‍ ബിഇ/ ബിടെക്‌ ബിരുദം, അല്ലെങ്കില്‍ ആസോസിയേറ്റ്‌ മെബര്‍ഷിപ്പ്‌ ഓഫ്‌ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ്‌ എന്‍ജിനീയേഴ്‌സ്‌(ഇന്ത്യ) എയ്‌റനോട്ടിക്കല്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്ഷനുകളില്‍ ജയം അല്ലെങ്കില്‍ തത്തുല്യ യോഗ്യത (കുറഞ്ഞത്‌ 60% മാര്‍ക്കോടെ)

air force

ഗ്രൗണ്ട്‌ ഡ്യൂട്ടി (ടെക്‌നിക്കല്‍):- എയ്‌റനോട്ടിക്കല്‍ എന്‍ജിനീയര്‍(ഇലക്ട്രോണിക്‌സ്‌) പ്ലസ്‌ടുവിന്‌ ഫിസിക്‌സിനും കണക്കിനും കുറഞ്ഞത്‌ 50 % മാര്‍ക്ക്‌ വീതം. നാല്‌ വര്‍ഷത്തെ ബിരുദം/ ഇന്റര്‍ഗ്രേറ്റഡ്‌ പിജി( എന്‍ജിനീയറിങ്‌/'ടെക്‌നോളജി) അല്ലെങ്കില്‍ കുറഞ്ഞത്‌ 60 % മാര്‍ക്കോടെ അസോസിയേറ്റ്‌ മെമ്പര്‍ഷിപ്‌ ഓഫ്‌ ഇന്‍സ്റ്റിറ്റൂഷന്‍ ഓഫ്‌ എന്‍ജിനീയേഴ്‌സ്‌ (ഇന്ത്യ) എയ്‌റനോട്ടിക്കല്‍ സൊസൈറ്റി ഒഫ്‌ ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്ഷനുകളില്‍ ജയം അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ്‌ ഇലക്ട്രോണിക്‌സ്‌ ആന്‍ഡ്‌ ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയേഴ്‌സിന്റെ ഗ്രാജുവേറ്റ്‌ മെമ്പര്‍ഷിപ്പ്‌ പരീക്ഷ ജയം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
എയ്‌റനോട്ടിക്കല്‍ എന്‍ജിനീയര്‍ ( മെക്കാനിക്കല്‍): പ്ലസ്‌ടുവിന്‌ ഫിസിക്‌സിനും കണക്കിനും കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്ക്‌ വീതം. നാല്‌ വര്‍ഷത്തെ ഹിരുദം/ ഇന്റര്‍ ഗ്രേറ്റഡ്‌ പിജി( എന്‍ജിനീയറിങ്‌/ ടെക്‌നാളജി) അല്ലെങ്കില്‍ കുറഞ്ഞത്‌ 60% മാര്‍ക്കോടെ അസോഷിയേറ്റ്‌ മെംബര്‍ഷിപ്പ്‌ ഓഫ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എന്‍ജിനീയേഴ്‌സ്‌ (ഇന്ത്യ) / എയ്‌റനോട്ടിക്കല്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്ഷനുകളില്‍ ജയം അല്ലെങ്കില്‍ തത്തുല്യ യോഗ്യത
അഡ്‌മിനിസ്‌ട്രേഷന്‍, ലോജിസ്‌റ്റിക്‌സ്‌: പ്ലസ്‌ടു ജയം.അംഗീകൃത അസോസിയേറ്റ്‌ മെംബര്‍ഷിപ്പ്‌ ഓഫ്‌ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ്‌ എന്‍ജിനീയേഴ്‌സ്‌(ഇന്ത്യ)/ എയ്‌റനോട്ടിക്കല്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്ഷനുകളില്‍ ജയം അല്ലെങ്കില്‍ ത്തുല്യ ടോഗ്യത ( കുറഞ്ഞത്‌ 60% മാര്‍ക്കോടെ)
അക്കൗ

അക്കൗണ്ട്‌സ്‌: പ്ലസ്‌ ടു ജയം.ബികോം/ബിബിഎ/ മാനേജ്‌മെന്റ്‌ സ്‌റ്റഡീസ്‌/ ബിസിനസ്‌ സ്‌റ്റഡീസ്‌ ബിരുദം( ഫിനാന്‍സ്‌ സ്‌പെഷലൈസേഷന്‍) സിഎ/സിഎംഎ/സിഎസ്‌/ സിഎഫ്‌എ/ ബിഎസ്‌ സി/ ഫിനാന്‍സ്‌ ( കുറഞ്ഞത്‌ 60% മാര്‍ക്കോടെ)
എല്‍സിസി എയര്‍വിങ്‌ സീനിയര്‍ ഡിവിഷന്‍ സി സര്‍ട്ടിഫിക്കറ്റ്‌ ഉള്ളവര്‍ക്കാണ്‌ എല്‍സിസി സ്‌പെഷല്‍ എന്‍ട്രിയിലേക്ക്‌ അപേക്ഷിക്കാനുള്ള അര്‍ഹത.
നിബന്ധനകള്‍ക്ക്‌ വിധേയമായി അവസാന വര്‌ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം ശാരീരിക യോഗ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ കാണുക.
പ്രായം: ഫ്‌ളൈയിങ്‌ ബ്രാഞ്ച്‌(01.01.2022ന്‌): 20-24 വയസ്‌, 1998 ജനുവരി രമ്‌ടിനും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. (രണ്ട്‌ തിയതികളും ഉള്‍പ്പെടെ). ഗ്രൗണ്ട്‌ ഡ്യൂട്ടി( ടെക്‌നിക്കല്‍/ നോണ്‍ ടെക്‌നിക്കല്‍ ബ്രാഞ്ച്‌) (01.01.2022ന്‌): 20-26 വയസ്‌. 1996 ജനുവരി രമ്‌ടിനും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. ( രണ്ട്‌ തിയതികളും ഉള്‍പ്പെടെ)
തിരഞ്ഞെടുപ്പ്‌ : എയര്‍ഫോഴ്‌സ്‌ കോമണ്‍ അഡ്‌മിഷന്‍ ടെസ്‌റ്റ്‌(AFCAT)-01/ 2021 മുഖേനയാണ്‌ തിരഞ്ഞെടുപ്പ്‌. 2021 ഫെബ്രുവരി 20,21, തിയതികളില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തും. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലാണ്‌ പരീക്ഷാ കേനദ്രം. ഗ്രൗണ്ട്‌ ഡ്യൂട്ടി (ടെക്‌നിക്കല്‍) ബ്രാഞ്ചുകാര്‍ക്ക്‌ എഎപ്‌സിഎടിയും എന്‍ജിനീയറിങ്‌ നോളജ്‌ ടെസ്‌റ്റുമുണ്ടാകും.
WWW.careerindianairforce.cdac.in,www.afcat.cdac.in

English summary
235 vacancies in air force
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X