കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ സെക്യൂരിറ്റി ഗാര്‍ഡാകാം;241 ഒഴിവുകള്‍

Google Oneindia Malayalam News

മുംബൈ: റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ സെക്യൂരിറ്റി ഗാര്‍ഡ്‌ ആകാം. വിമുക്തഭടന്‍മാര്‍ക്കാണ്‌ അവസരം. വിവിധ ഓഫീസുകളിലായി 241 ഒഴിവുകളാണുള്ളത്‌. തിരുവനന്തപുരത്ത്‌ 3 ഒഴിവുകളുണ്ട്‌. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 12.

ശമ്പളം: 10940-23700

യോഗ്യത: പത്താം ക്ലാസ്‌ ജയം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. അപേക്ഷകര്‍ ബിരുദ യോഗ്യത നേടിയവര്‍ ആകരുത്‌. കര, നാവിക, വ്യോമ സേനകളില്‍ നിന്ന്‌ വിരമിച്ചവരാകണം. അപേക്ഷകര്‍ സേനയില്‍ ആുധങ്ങള്‍ കൈകാര്യം ചെയ്‌തു പരിചയമുണ്ടായിരിക്കണം.
അപേക്ഷിക്കുന്ന ഓഫീസ്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ വസിക്കുന്നവരാകണം. അപേക്ഷകര്‍( തിരുവനന്തപുരത്തേക്ക്‌ അപേക്ഷിക്കുന്നവര്‍ കേരളം, ലക്ഷദ്വീപ്‌ നിവാസികളായിരിക്കണം)

rbi

പ്രായപരിധി: 2021 ജനുവരി ഒന്നിന്‌ 25 വയസ്‌. മറ്റ്‌ പിന്നോക്ക വിഭാഗക്കാര്‍ക്ക്‌ 28 വയസും പട്ടികവിഭാഗക്കാര്‍ക്ക്‌ 30 വയസുമാണ്‌ പരിധി. സായുധ സേനകളിലെ ജോലിപരിചയത്തിനനുസരിച്ച്‌ പ്രായപരിധിയില്‍ ഇളവ്‌ ലഭിക്കും. ഇളവുകളുള്‍പ്പെടെ പരമാവധി 45 വയസുവരെയാണ്‌ പരിധി.
തിരഞ്ഞെടുപ്പ്‌ ; ഓണ്‍ലൈന്‍ എഴുത്ത്‌ പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവ നടത്തും. ഫെബ്രുവരി/ മാര്‍ച്ചില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തും. കണ്ണൂര്‍, കൊച്ചി, കോട്ടയം, കോഴിക്കോട്‌, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം, എന്നിവിടങ്ങളില്‍ പ്രിലിമനറി പരീക്ഷാ കേന്ദ്രമുണ്ട്‌.
ഫീസ്‌: അപേക്ഷകര്‍ ഇന്റിമേഷന്‍ ചാര്‍ജായി 50 രൂപ അടക്കണം. ആര്‍ബിഐ ജീവനക്കാര്‍ക്ക്‌ ഫീസ്‌ വേണ്ട. ഡെബിറ്റ്‌ കാര്‍ഡ്‌ ( റൂപേ,വീസ, മാസ്റ്റര്‍, മാസ്‌ട്രോ) ക്രെഡിറ്റ്‌ കാര്‍ഡ്‌, ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌, ഐഎംപിഎസ്‌, കാഷ്‌ കാര്‍ഡ്‌, മൊബീല്‍ വാലറ്റ്‌ എന്നിവയുപയോഗിച്ച്‌ ഓണ്‍ലൈനിലൂടെ തുക അടയ്‌ക്കാം.
അപേക്ഷിക്കേണ്ട വിധം: WWW.rbi.org.inവെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. നിര്‍ദേശങ്ങള്‍ വെബിസൈറ്റില്‍ ലഭിക്കും.

English summary
241 security guard vacancies in RBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X