Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഷ്ണൽ ഇൻഷുറൻസ് കമ്പനിയിൽ 266 ഒഴിവ്;ഒരു ലക്ഷത്തിനടുത്ത് ശമ്പളം..അപേക്ഷിക്കാം

നാഷ്ണൽ ഇൻഷുറൻസ് കമ്പനിയിൽ 266 ഒഴിവുകൾ. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലാണ് ഒഴിവ്. യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങളറിയാം.

ജനറലിസ്റ്റ് -170, സ്പെഷ്യലിസ്റ്റ-96 എന്നിങ്ങനെയാണ് ഒഴിവുകൾ.
ജനറൽ വിഭാഗത്തിൽ 68 ഒഴിവുകളാണ് ഉള്ളത്. ഒബിസി-47, എസ്സി-26, എസ്ടി-12, ഇഡബ്ല്യുഎസ്-17 എന്നിങ്ങനെയാണ് ഒഴിവുകൾ.

jobsne-1

സെപെഷ്യലിസ്റ്റ് വിഭാഗത്തിൽ ഡോക്ടർമാർ-10, ലീഗൽ-20, ഫിനാൻസ്-8, ഇൻഫർമേഷൻ ടെക്നോളജി-8, ഓട്ടോമൊബൈൽ എഞ്ചിനിയേഴ്സ്-20 ഒഴിവുകൾ ഉണ്ട്.

ബാക്ക് ലോഗ് വേക്കൻസികൾ
ഡോക്ടർമാർ-4, ഫിനാൻസ്-1, ഓട്ടോമൊബൈൽ എഞ്ചിനിയർ-1, എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത-എംബിബിഎസ്/എംഡി/എംഎസ് അല്ലെങ്കിൽ പിജി

ലീഗൽ-നിയമത്തിൽ 60 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം

ഫിനാൻസ്- 60 ശതമാനം മാർക്കോടെ ചാർട്ടഡ് അക്കൗണ്ടന്റ്/ കോസ്റ്റ് അക്കൗണ്ടന്റ്/എംകോം

ഇൻഫർമേഷൻ ടെക്നോളജി-ബിഇ/ബിടെക്/എംഇ/എംടെക്

ഓട്ടോമൊബൈൽ എഞ്ചിനീയറിങ്- ബിഇ/ബിടെക്/എംഇ/എംടെക്

ജെനറലിസ്റ്റ്-ബിരുദം/ ബിരുദാനന്ത ബിരുദം

അപേക്ഷിക്കാനുള്ള പ്രായപരിധി 21-30 വയസ്.ശമ്പളം: 50,925-96,765 വരെ

പരീക്ഷ ഫീസ് 1000 രൂപയാണ്. അപേക്ഷിക്കാനുളള അവസാന തീയതി ജുലൈ 3

കരാർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് ജൂലൈ 11 രാവിലെ 11 ന് അഭിമുഖം നടക്കും. ജനറൽ വിഭാഗത്തിലുള്ള പി ജിയും റ്റി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അപേക്ഷകർ തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ഒഴിവ്

മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ചാവക്കാട് ബ്ലോക്കിൽ ആനിമൽ ബർത്ത് കൺട്രോൾ സെൻ്ററിലേക്ക് വെറ്ററിനറി സർജൻ, ഡോഗ് ക്യാച്ചർ തസ്തികകളിലേക്കും മാള ബ്ലോക്കിൽ ആനിമൽ ബർത്ത് കൺട്രോൾ സെന്ററിലേക്ക് വെറ്ററിനറി സർജൻ, ഡോഗ് ക്യാച്ചർ, മൃഗ പരിപാലകർ, ഓപ്പറേഷൻ തിയേറ്റർ സഹായി, ശുചീകരണ സഹായി എന്നീ തസ്തികകളിലേക്കും താത്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. മൃഗപരിപാലകർ തസ്തികയിൽ നാല് ഒഴിവും ബാക്കി തസ്തികകളിൽ ഓരോ ഒഴിവുമാണുള്ളത്. നിയമനം ആറ് മാസത്തേക്കായിരിക്കും. ഡബ്ലിയു.വി.എസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന.

താത്പര്യമുളളവർ തൃശ്ശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ജൂലായ് മാസം ഏഴാം തീയതി തിങ്കളാഴ്ച ബന്ധപ്പെട്ട രേഖകൾ സഹിതം കൂടിക്കാഴ്‌ചയ്ക്ക് ഹാജരാക്കുക.

രാവിലെ 10.30ന് വെറ്ററിനറി സർജൻ, 11 മണിക്ക് ഡോഗ് ക്യാച്ചർ, 11.30ന് മൃഗ പരിപാലകർ, 12.30ന് ഓപ്പറേഷൻ തിയേറ്റർ സഹായി, ശുചീകരണ സഹായി എന്നിങ്ങനെയായിരിക്കും കൂടിക്കാഴ്ച നടക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 0487 2361216.

ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സ് കോഓഡിനേറ്റര്‍

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സ് കോഓഡിനേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 25,000 രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 17 വൈകീട്ട് അഞ്ച് മണി. എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. കവറില്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സ് കോഓഡിനേറ്റര്‍ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0484 2422275, 0484 2422068.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+