കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുറേനിയം കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ 274 അപ്രന്റിസ് ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം

Google Oneindia Malayalam News

യുറേനിയം കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ 274 അപ്രന്റിസ് ഒഴിവുകള്‍. 2020-21 ബാച്ചിലേക്കാണ് അവസരം. ജാര്‍ഖണ്ഡിലെ ജാദുഗുഡയില്‍ 244 ഒഴിവും ആന്ധ്രാപ്രദേശിലെ കടപ്പയില്‍ 30 ഒഴിവുമാണുള്ളത്. പരസ്യവിജ്ഞാപന നമ്പര്‍: 03/2020. പഠനം കഴിഞ്ഞിറങ്ങിയവര്‍ക്കാണ് അവസരം. നിലവില്‍ പരിശീലനത്തിലിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാനാകില്ല.

job

യോഗ്യതാ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 50 ശതമാനം മാര്‍ക്കോടെ മെട്രിക്/പത്താംക്ലാസ പാസാകണം. ബന്ധപ്പെട്ട ട്രേഡിലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് യോഗ്യതയും ആവശ്യമാണ്.

ആന്ധ്രാപ്രദേശ്
ഒഴിവുകള്‍: ഫിറ്റര്‍-8, ഇലക്ട്രീഷ്യന്‍-8, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-3, ടര്‍ണര്‍/മെഷീനിസ്റ്റ്-3, മെക്കാനിക്ക് ഡീസല്‍-4, കാര്‍പെന്റര്‍-2, പ്ലംബര്‍-2. ആന്ധ്രാപ്രദേശിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 16.

ജാര്‍ഖണ്ഡ്
ഒഴിവുകള്‍: ഫിറ്റര്‍-80, ഇലക്ട്രീഷ്യന്‍-80, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-40, ടര്‍ണര്‍/മെഷീനിസ്റ്റ്-15, ഇന്‍സ്ട്രുമെന്റ് മെക്കാനിക്-10, മെക്ക്. ഡീസല്‍/മെക്ക്. മോട്ടോര്‍ വെഹിക്കിള്‍-10, കാര്‍പെന്റര്‍-5, പ്ലംബര്‍-4. ജാര്‍ഖണ്ഡിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 10.

പ്രായം: 18-25 വയസ്സ്. 20.11.2020 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും.

വിശദവിവരങ്ങള്‍ക്ക് www.ucil.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡില്‍ ഒരു ജോലിയാണോ സ്വപ്നം: ഇപ്പോള്‍ അപേക്ഷിക്കാം, 50ഓളം ഒഴിവുകള്‍ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡില്‍ ഒരു ജോലിയാണോ സ്വപ്നം: ഇപ്പോള്‍ അപേക്ഷിക്കാം, 50ഓളം ഒഴിവുകള്‍

ഗള്‍ഫ് ജോലി: ബ്രിട്ടീഷ് കമ്പനിയില്‍ അനവധി ഒഴിവുകള്‍... ഗള്‍ഫില്‍ മാത്രമല്ല, അമേരിക്കയിലും യൂറോപ്പിലുംഗള്‍ഫ് ജോലി: ബ്രിട്ടീഷ് കമ്പനിയില്‍ അനവധി ഒഴിവുകള്‍... ഗള്‍ഫില്‍ മാത്രമല്ല, അമേരിക്കയിലും യൂറോപ്പിലും

ഒമാനില്‍ നഴ്‌സുമാര്‍ക്ക് അവസരം, കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന അപേക്ഷിക്കാംഒമാനില്‍ നഴ്‌സുമാര്‍ക്ക് അവസരം, കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന അപേക്ഷിക്കാം

Recommended Video

cmsvideo
Pfizer vaccine got approval from British government | Oneindia Malayalam

English summary
274 Apprentice Vacancies in Uranium Corporation India Limited, Apply Now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X