തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എയ്ഡഡ് കോളേജുകളില്‍ അസി. പ്രൊഫസര്‍മാരുടെ ഒഴിവുകള്‍
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എയ്ഡഡ് കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 33 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കോളേജുകള്‍
കേരള യൂണിവേഴ്സിറ്റിയുടെ കീഴില്‍ ശാസ്താംകോട്ടയിലെ കുമ്പളത്ത് ശങ്കുപിള്ള മെമ്മോറിയല്‍ ഡിബി കോളജ്, എരമല്ലിക്കരയിലെ ശ്രീ അയ്യപ്പ കോളജിലും എംജി യൂണിവേഴ്സിറ്റിയുടെ കീഴില്‍ പരുമലയിലെ ഡിബി പമ്പ കോളജ്, തലയോലപ്പറമ്പിലെ ഡിബി കോളജിലുമാണ് ഒഴിവ്. ഡിസംബര്‍ 5 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
വിഷയങ്ങള്‍
മാത്സ്, പൊളിറ്റിക്സ്, മലയാളം, ഇക്കണോമിക്സ്, ഫിസിക്സ്, കൊമേഴ്സ്, ഇംഗ്ലിഷ്, ബോട്ടണി, ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഷയങ്ങളിലാണ് അവസരം.
യോഗ്യത
യൂണിവേഴ്സിറ്റി/ യുജിസി/ ഗവണ്മെന്റ് ചട്ടപ്രകാരം.
അപേക്ഷാഫീസ്
500 രൂപ. സെക്രട്ടറി, ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് എന്ന പേരില്‍ ധനലക്ഷ്മി ബാങ്ക്, നന്തന്‍കോട് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം. താല്പര്യമുള്ളവര് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഡിഡിയും സഹിതം അപേക്ഷിക്കണം. www.travancoredevaswomb oard.org
പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്ബിഐ
കനറാ ബാങ്കില്‍ അവസരം; 220 സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് ഒഴിവുകള്‍, അപേക്ഷിക്കുന്നത് ഇങ്ങനെ