Get Updates
Get notified of breaking news, exclusive insights, and must-see stories!

3500ൽ അധികം ഒഴിവുകൾ,80ലധികം കമ്പനികൾ; എറണാകുളത്ത് മെഗാ ജോബ് ഫെയർ 23 ന്

ഉദ്യോഗ് 23 എന്ന മെഗാ ജോബ് ഫെയര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും സംയുക്തമായി എറണാകുളം മഹാരാജാസ് കോളേജിന്റെ സഹകരണത്തോടെ മഹാരാജാസ് കോളേജില്‍ ഡിസംബര്‍ 23ന് 'ഉദ്യോഗ് 23 എന്ന മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. 80 ല്‍ അധികം പ്രമുഖരായ ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന ജോബ് ഫെയറില്‍ 3500 ല്‍ അധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ. ഡിപ്ലോമ, നഴ്‌സിങ്ങ്, പാരാമെഡിക്കല്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ബി.ടെക്ക് തുടങ്ങിയ യോഗ്യതകളുള്ള തല്‍പ്പരരായ ഉദ്യോഗാര്‍ത്ഥികള്‍ ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി www.empekm.in എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് രാവിലെ 9.30 ന് എറണാകുളം മഹാരാജാസ് കോളേജില്‍ ഹാജരാകണം. രജിസ്‌ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.

 jobb-

കണ്ണൂർ ആയൂർവേദ കോളജിൽ ഒഴിവുകൾ

കണ്ണൂർ ഗവൺമെന്റ് ആയൂർവേദ കോളജിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ഒരു വർഷത്തേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തും. ആർ.എം.ഒ.(അലോപ്പതി), ജൂനിയർ കൺസൾട്ടന്റ്(ഗൈനക്കോളജി), പീഡിയാട്രിഷ്യൻ തസ്തികകളിലാണു നിയമനം. ആർ.എം.ഒ.(അലോപതി) തസ്തികയിൽ ഡിസംബർ 19നു രാവിലെ 11നും ജൂനിയർ കൺസൾട്ടന്റ്(ഗൈനക്കോളജി), പീഡിയാട്രിഷ്യൻ തസ്തികകളിൽ 20നു രാവിലെ 11നുമാണ് അഭിമുഖം. താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ശരി പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും സഹിതം കോളജ് പ്രിൻസിപ്പാളിന്റെ ചേംബറിൽ അഭിമുഖത്തിനു ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0497 28000167.

അപേക്ഷ ക്ഷണിച്ചു

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജ് സി.ഡി.റ്റി.പി സ്കീമിന്റെ ഭാഗമായി സെൻട്രൽ പോളിടെക്നിക് കോളജിലും എക്സ്റ്റൻഷൻ സെന്ററുകളായ മുടവൻമുകൾ ലക്ഷ്മി എൻ മേനോൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമെൻ, ചെറുകോട് നിലമേൽ കോളനി എന്നിവിടങ്ങളിലുമായി ഡിസംബർ 19ന് ആരംഭിക്കുന്ന സൗജന്യ കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളജിലെ സി.ഡി.റ്റി.പി ഓഫീസുമായോ 9562014085 എന്ന നമ്പറിലോ ബന്ധപ്പെടണം.

ലൈബ്രറി അറ്റൻഡന്റ്

തിരുവനന്തപുരം മുട്ടത്തറ സി-മെറ്റ് കോളജ് ഓഫ് നഴ്സിങ്ങിൽ ലൈബ്രറി അറ്റൻഡന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു ആണ് യോഗ്യത. 50 വയസ് കവിയരുത്. താത്പര്യമുള്ളവർ അപേക്ഷയും ബയോഡാറ്റയും വയസും യോഗ്യതയും തെളിയിക്കുന്ന രേഖകൾ സഹിതം ഡിസംബർ 19ന് മുമ്പ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in.

കിറ്റ്‌സ് ഹെഡ് ഓഫീസിൽ ഗസ്റ്റ് ഫാക്കൽറ്റി /അക്കാദമിക് അസിസ്റ്റന്റ്

കേരള സർക്കാർ ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) ഗസ്റ്റ് ഫാക്കൽറ്റി ഇൻ മാനേജ്‌മെന്റ്, അക്കദമിക് അസിസ്റ്റന്റ് ഇൻ ട്രാവൽ ആന്റ് ടൂറിസം, അക്കാദമിക് അസിസ്റ്റന്റ് ഇൻ കോമേഴ്‌സ് ആന്റ് അക്കൗണ്ടൻസി തസ്തികകളിൽ താത്കാലിക ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യതയും മറ്റ് വിവരങ്ങളും www.kittsedu.org യിൽ ലഭ്യമാണ്. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിൽ ഡിസംബർ 16നകം ലഭിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+