നെഹ്‌റു യുവകേന്ദ്രയില്‍ നാഷണല്‍ യൂത്ത് വോളന്റിയര്‍മാരുടെ ഒഴിവുകള്‍
തിരുവനന്തപുരം: നെഹ്‌റു യുവകേന്ദ്രയില്‍ നാഷണല്‍ യൂത്ത് വോളന്റിയര്‍മാരുടെ ഒഴിവുകളുണ്ട്. കേരളം,ലക്ഷദ്വീപ്,മാഹി എന്നിവിടങ്ങളിലായി 356 ഒഴിവുകളാണ് ഉള്ളത്. ഒരു ബ്ലോക്കില്‍ രണ്ട്‌പേരെ വീതവും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള രണ്ട് പേരെ ജില്ല ഓഫീസുകളിലുമാണ് നിയമിക്കുക. ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നിട്ടിനല്‍കാം.
യോഗ്യത: പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍,കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍, യൂത്ത് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.

വിശദ വിവരങ്ങള്‍ WWW.nyks.nic.in എന്ന വെബ്‌സൈറ്റിലുണ്ട്. ഈ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. നെഹ്‌റു യുവകേന്ദ്രയുടെ ജില്ല ഓഫീസുകളില്‍ നിന്ന് വിശദവിവിരങ്ങള്‍ ലഭിക്കും. ഓഫീസില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് ജനന സര്‍ട്ടിഫിക്കറ്റ്/ എസ്‌എസ്‌എല്‍സി,ജാതി,യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയും അവയുടെ കോപ്പിയുമായെത്തിയാല്‍ ജില്ല ഓഫീസില്‍ അപേക്ഷ നേരിട്ട് അപേക്ഷ നല്‍കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 20












Click it and Unblock the Notifications