എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 368 ഒഴിവുകള്‍
മുംബൈ:എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മാനേജര്‍. ജൂനിയര്‍ എക്‌സിക്യുട്ടീവ് തസ്‌തികകളില്‍ അപേക്ഷ ക്ഷണിച്ചു, 368 ഒഴിവുകളാണ് ഉള്ളത്. ഡിസംബര്‍ 15 മുതല്‍ ജനുവരി 14വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
ഒഴിവുകളുടെ എണ്ണവും യോഗ്യതയും:
മാനേജര്‍-ഫയര്‍ സര്‍വീസസ് (11): ഫയര്‍/മെക്കാനിക്കല്‍/ ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ബിഇ/ ബിടെക്, 5 വര്‍ഷം പ്രവര്‍ത്തി പരിചയം.
മാനേജര്‍-ടെക്‌നിക്കല്‍ (2): മെക്കാനിക്കല്‍/ ഓട്ടോ മൊബൈലീല്‍ ബിഇ/ബിടെക് 5 വര്‍ഷം പ്രവര്‍ത്തി പരിചയം

ജൂനിയര്‍ എക്‌സിക്യുട്ടീവ്-എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (264): ബിഎസ് സി (ഫിസികിസും, കണക്കും വിഷയമായിരിക്കണം) അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദം( ഫിസിക്‌സും കണക്കും വിഷയമായിരിക്കണം)
ജൂനിയര്‍ എക്‌സിക്യുട്ടീവ്- എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് (83): സയന്‍സ് ബിരുദവും എംബിഎയും അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദം
ജൂനിയര്‍ എക്‌സിക്യുട്ടീവ് ടെക്ക്‌നിക്കല്‍ (8): മെക്കാനിക്കല്‍/ഓട്ടോ മൊബീലില്‍ ബിഇ/ബിടെക്
പ്രായ പരിധി (2020 നവംബര്‍ 30ന്): മാനേജര്‍ക്ക് 32 വയസും ജൂനിയര്‍ എക്‌സിക്യുട്ടീവിന് 27 വയസും. അര്‍ഹരായവര്‍ക്ക് ഇളവ് ലഭിക്കും.
ശമ്പളം: മാനേജര്‍: 60000-180000, ജൂനിയര്‍ എക്‌സിക്യുട്ടീവ് : 40000-140000
അപേക്ഷാ ഫീസ്: 100 രൂപ, പട്ടിക വിഭാഗം, സ്‌ത്രീകള്‍ക്ക് 170 രൂപ
ഫീസ് ഓണ്‍ലൈനായി അടക്കണം
WWW.aai.aero












Click it and Unblock the Notifications