കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിളിക്കുന്നു; മാനേജര്‍, എക്‌സിക്യുട്ടീവ് ഒഴിവുകളില്‍ അപേക്ഷിക്കാം

Google Oneindia Malayalam News

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 368 മാനേജര്‍/ജൂനിയര്‍ എക്‌സിക്യുട്ടീവ് ഒഴിവ്. പരസ്യവിജ്ഞാപന നമ്പര്‍: 05/2020. ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ പരീക്ഷയിലൂടെയും അതിനുശേഷം രേഖകളുടെ പരിശോധന/അഭിമുഖം/ശാരീരികപരിശോധന/ഡ്രൈവിങ് ടെസ്റ്റ്/വോയ്‌സ് ടെസ്റ്റ് എന്നിവയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. മാനേജര്‍ തസ്തികയില്‍ 32 വയസ്സ്. ജൂനിയര്‍ എക്‌സിക്യുട്ടീവ് തസ്തികയില്‍ 27 വയസ്സ് എന്നിങ്ങനെയാണ് പ്രായപരിധി. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി ംംം.മമശ.മലൃീ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഡിസംബര്‍ 15 മുതലാണ് അപേക്ഷിച്ചുതുടങ്ങാനാവുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 14.

job

തസ്തികകളും മറ്റ് വിവരങ്ങളും

മാനേജര്‍ (ഫയര്‍ സര്‍വീസസ്)-11 (ജനറല്‍-6, ഇ.ഡബ്ല്യു.എസ്.-1, ഒ.ബി.സി.-3, എസ്.സി.-1):

യോഗ്യത: ഫയര്‍/മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ ബി.ഇ./ബി.ടെക്. 5 വര്‍ഷത്തെ പ്രവൃത്തിപരിചയം.

മാനേജര്‍ (ടെക്‌നിക്കല്‍)-2 (ജനറല്‍):

യോഗ്യത: മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ ബി.ഇ./ബി.ടെക്. അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.

ജൂനിയര്‍ എക്‌സിക്യുട്ടീവ് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍)-264 (ജനറല്‍-107, ഇ.ഡബ്ല്യു.എസ്.-26, ഒ.ബി.സി.-72, എസ്.സി.-40, എസ്.ടി.-19):

യോഗ്യത: ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയമായി പഠിച്ച സയന്‍സ് ബിരുദം. അല്ലെങ്കില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയമായി പഠിച്ച എന്‍ജിനീയറിങ് ബിരുദം.

ജൂനിയര്‍ എക്‌സിക്യുട്ടീവ് (എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്)-83 (ജനറല്‍-35, ഇ.ഡബ്ല്യു.എസ്.-8, ഒ.ബി.സി.-21, എസ്.സി.-14, എസ്.ടി.-5):

യോഗ്യത: സയന്‍സ് ബിരുദവും രണ്ടുവര്‍ഷത്തെ എം.ബി.എ.യും. അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദം.

ജൂനിയര്‍ എക്‌സിക്യുട്ടീവ് (ടെക്‌നിക്കല്‍)-8 (ജനറല്‍-5, ഒ.ബി.സി.-2, എസ്.സി.-1):

യോഗ്യത: മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ ബി.ഇ./ബി.ടെക്.

ഗള്‍ഫ് ജോലി: ജേക്കബ്‌സില്‍ കണ്‍സ്ട്രക്ഷന്‍ ജോലികള്‍... യുഎഇയിലും സൗദിയിലും ഖത്തറിലും കുവൈത്തിലുംഗള്‍ഫ് ജോലി: ജേക്കബ്‌സില്‍ കണ്‍സ്ട്രക്ഷന്‍ ജോലികള്‍... യുഎഇയിലും സൗദിയിലും ഖത്തറിലും കുവൈത്തിലും

English summary
368 Manager, Executive Vacancies in Airport Authority of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X