പുരാവസ്തു വകുപ്പിന് കീഴിൽ 38 ഒഴിവുകൾ; ഇപ്പോൾ തന്നെ അപേക്ഷിക്കാം
സംസ്ഥാന പുരാരേഖാ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഒാഫിസുകളിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 38 ഒഴിവുകളാണ് ഉള്ളത്. തസ്തിക, യോഗ്യത , അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പ്രോജക്ട്
പ്രോജക്ട് ട്രെയിനി-14 ഒഴിവുകളാണ് ഉള്ളത്. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം. പിജിക്കാരുടെ അഭാവത്തിൽ കെമിസ്ട്രിയിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ആർക്കൈവൽ സ്റ്റഡീസ്/കൺസർവേഷൻ ഡിപ്ലോമ ഉള്ളവരെ പരിഗണിക്കും.

ബൈൻഡർ- 4 ഒഴിവുകളാണ് ഉള്ളത്. എസ്എസ്എൽസി/തത്തുല്യം, ബുക്ക് ബൈൻഡിങ്ങിൽ എൻസിവിടി/പ്രവൃത്തിപരിചയവും അഭികാമ്യം
കാർട്ടോഗ്രാഫിക് റെക്കോർഡ്സ് ശാസ്ത്രീയ സംരക്ഷണം പ്രോജക്ട്
പ്രൊജക്ട് ട്രെയനി-4 ഒഴിവ്-കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം.ഒരു വർഷത്തെ പ്രവൃത്തിപരിചയം.അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദവും ആർക്കൈവൽ സ്റ്റഡീസ്/ കൺസർവേഷൻ
സൂപ്പർ വൈസർ- കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം, കാർട്ടോഗ്രാഫി റെക്കോഡിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം
പുരാരേഖകളുടെ വിഷയ സൂചിക തയാറാക്കൽ
സൂപ്പർ വൈസർ, പ്രൊജക്ട് ട്രെയിനി, ഡിടിപി ഓപ്പറേറ്റർ
താളിയോല രേഖകളുടെ വിഷയസൂചിക
സൂപ്പർ വൈസർ
പ്രൊജക്ട് ട്രെയിനി
അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 26. അപേക്ഷിക്കേണ്ട മേൽവിലാസം- എക്സിക്യൂട്ടീവ് ഡയറക്ടർ, കേരളം മ്യൂസിയം ഒാഫ് ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ്, പാർക് വ്യൂ, തിരുവനന്തപുരം-33
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വിശദമായി പരിശോധിക്കാം-https://www.museumkeralam.org/pdfs/notification-temp-appointment-various-projects.pdf
പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ജൂൺ 30 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയായ ഡിസൈൻ ആൻഡ് കോൺഡക്ട് ഓഫ് ഫോറസ്ട്രി ട്രെയിനിംഗ് പ്രോഗ്രാംസിൽ പ്രോജക്ട് ഫെല്ലോ താൽക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂൺ 2 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു.
ഫീഡ് അനലിസ്റ്റ് ഒഴിവ്
സസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫീഡ് അനലിസ്റ്റ് തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 18-41 വയസ് (01.01.2025 ന് 41 വയസ് കവിയാൻ പാടില്ല). വെറ്ററിനറി സയൻസ്/ ബയോ കെമിസ്ട്രി/ കെമിസ്ട്രി/ അനിമൽ ന്യൂട്രീഷ്യൻ ഡിഗ്രി/ കേന്ദ്രസർക്കാർ/ കാർഷിക സർവകലാശാല എന്നിവയിൽ നിന്നും ഫീഡ് അനാലിസിസ് കോഴ്സ് പൂർത്തിയാക്കിയിട്ടുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 24 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
വിവിധ തസ്തികകളിൽ നിയമനം
അടൽ വയോ അഭ്യുദയ് യോജനയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെൽപ് ഫോർ സീനിയർ സിറ്റിസൺസ് പദ്ധതിയിൽ പ്രോജ്ക്ട് മാനേജർ, ഫീൽഡ് റെസ്പോൺസ് ലീഡർ, ഐ.ടി ലീഡർ / ക്വാളിറ്റി ലീഡർ, അഡ്മിൻ/ ഫിനാൻസ് ഓഫീസർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത ഫോമിലുള്ള അപേക്ഷയിൽ ഫോട്ടോ, യോഗ്യത, പ്രവർത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മേയ് 21ന് രാവിലെ 9.30ന് സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം-33 വിലാസത്തിൽ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങളും അപേക്ഷാഫോമും സാമൂഹ്യനീതി വകുപ്പിന്റെ www.swd.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2306040.
അഭിമുഖം
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ക്ലർക്ക് തസ്തികയിൽ കരാർ നിയമനത്തിന് മേയ് 21ന് അഭിമുഖം നടത്തും. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രവർത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം രാവിലെ 10ന് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ഹാജരാകണം. വിലാസം:ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, ടി.സി.9/1023(1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം.












Click it and Unblock the Notifications