40,000 രൂപ മാസം ശമ്പളം ലഭിക്കും; സിഎംഡിയിൽ അവസരം; മറ്റ് നിരവധി ഒഴിവുകൾ വേറേയും
കേരള സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിൽ ഒഴിവുകൾ. അസിസ്റ്റന്റ് മാനേജര്‍- ടൂര്‍സ്, റിക്രൂട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കാണ് നിയമനം. രണ്ട് പോസ്റ്റുകളിലേക്കും ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്. സെപ്റ്റംബര്‍ 25ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷിക്കണം.
അസിസ്റ്റർ മാനേജ്മെന്റ് തസ്തികയിൽ ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സുകളില്‍ ബിരുദം കൂടാതെ IATA സര്‍ട്ടിഫിക്കേഷന്‍ ആണ് യോഗ്യത. രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. 40 വയസാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. 25,000 രൂപ മുതല്‍ 40,000 വരെയാണ് ശമ്പളം.

റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും എംഎസ് ഓഫീസിൽ പ്രാവീണ്യവുമാണ് യോഗ്യത. എംബിഎ ഉള്ളവർക്ക് മുൻഗണ. റിക്രൂട്ട്മെന്റ് അല്ലെങ്കിൽ ഓഫീസ് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 25,000 രൂപ മുതല്‍ 40,000 വരെയാണ് ശമ്പളം.
ഫാര്‍മസിസ്റ്റ് നിയമനം
ചാലക്കുടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലക്കപ്പാറ ഒ.പി ക്ലിനിക്കിലെ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത പ്രീ ഡിഗ്രി/ പ്ലസ് ടു/ വി.എച്ച്.എസ്.സി സയന്‍സ്. ഡി.ഫാമിനോടൊപ്പം കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 18 നും 36 നും മദ്ധ്യേ. എസ്.സി/ എസ്.ടി മറ്റ് പിന്നോക്ക വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വയസ്സിളവ് ലഭിക്കും. ഉദ്യേഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം സെപ്തംബര്‍ 13 ന് രാവിലെ 9.30 ന് ചാലക്കുടി മിനി സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം.
ലക്ചറര്‍ നിയമനം
തൃശ്ശൂര്‍ ഗവ. നേഴ്‌സിംഗ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് ലക്ചറര്‍മാരെ നിയമിക്കുന്നു. യോഗ്യത അംഗീകൃത സര്‍ക്കാര്‍/ സ്വാശ്രയ നേഴ്‌സിംഗ് കോളേജില്‍ നിന്നുള്ള എം.എസ്.സി നേഴ്‌സിംഗ്. കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റയും തിരിച്ചറിയല്‍ രേഖ, യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 20 ന് രാവിലെ 11 ന് മുളങ്കുന്നത്തുകാവിലുള്ള നേഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിനായി എത്തിച്ചേരണം.
സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവ്
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കേന്ദ്ര പദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിയമം/സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/സോഷ്യല്‍ സയന്‍സ്/സൈക്കോളജി ബിരുദാനന്തര ബിരുദം. സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ച അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സര്‍ക്കാര്‍ - സര്‍ക്കാരിതര പ്രൊജക്ടുകളില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത കൗണ്‍സലിങ് പരിചയം. പ്രായം : 25നും 45നും മധ്യേ. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സെപ്റ്റംബര്‍ 30നകം വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കണം. ഫോണ്‍ : 8281999061. ഇമെയില്‍ : [email protected]












Click it and Unblock the Notifications