കുസാറ്റിൽ അവസരം, അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു; 40 ഒഴിവുകൾ
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) കുട്ടനാട് എൻജിനിയറിങ് കോളേജ്, കളമശ്ശേരിയിലെ സ്കൂൾ ഓഫ് എൻജിനിയറിങ്, കെ.എം. സ്കൂൾ ഓഫ് മറൈൻ എൻജിനിയറിങ് എന്നീ കാമ്പസുകളിലെ വിവിധ വകുപ്പുകളിലേക്കു കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുന്നു.

40 ഒഴിവുകളുണ്ട്. ഓൺലൈൻ അപേക്ഷ അവസാനതീയതി: മേയ് 10. അപേക്ഷയും അനുബന്ധരേഖകളും മേയ് 17-നുമുമ്പ് ലഭിക്കണം. ഓൺലൈൻ അപേക്ഷയ്ക്കും യോഗ്യത സംബന്ധിച്ചുള്ള വിവരങ്ങൾക്കും: www.cusat.ac.in, http//faculty.cusat.ac.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.












Click it and Unblock the Notifications